HOME
DETAILS

'ബീഡിയും ബിഹാറും' വിവാദം; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പരാമര്‍ശം തെറ്റ്; മാപ്പ് പറയണമെന്ന് തേജസ്വി യാദവ്

  
Web Desk
September 06 2025 | 02:09 AM

rjd leader tejashwi yadav criticize congress kerala for sharing defamation post on bihar

ന്യൂഡല്‍ഹി: 'ബീഡിയും, ബിഹാറും' പോസ്റ്റര്‍ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി അധ്യക്ഷനും, പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് കേരള ഘടകം പുറത്തിറക്കിയ പോസ്റ്റ് തെറ്റാണെന്നും, മാപ്പ് പറയണമെന്നും തേജസ്വി യാദവ് പറഞ്ഞു. 

' ഞാന്‍ അത്തരമൊരു പോസ്റ്റ് കണ്ടിട്ടില്ല. പക്ഷേ അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്, മാപ്പ് പറയണം, മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരും നടത്തരുത്,' തേജസ്വി യാദവ് പറഞ്ഞു. 

ജിഎസ് ടി പരിഷ്‌കരണത്തില്‍ ബീഡിക്കും, ബീഡിയുടെ ഇലയ്ക്കും ജിഎസ് ടി കുറച്ചതിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് കേരള ഘടകം പോസ്റ്റര്‍ പുറത്തിറക്കിയത്. 'ബീഡിയും, ബിഹാറും ബിയിലാണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല,' എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം.

എന്നാല്‍ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു. കോണ്‍ഗ്രസിന്റെ ബിഹാര്‍ വിരുദ്ധ മനസ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രചരണം വ്യാപകമാക്കി. ബിഹാറിനെ മുഴുവന്‍ അപമാനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും, ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി രംഗത്തെത്തി. കോണ്‍ഗ്രസ് രാജ്യസഭാ എംപി സയ്യിദ് നസീര്‍ ഹുസൈനും പോസ്റ്റിനെതിരെ രംഗത്തെത്തി. 

ഇതോടെ കേരള ഘടകം പോസ്റ്റ് പിന്‍വലിച്ച് സമൂഹമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തി. മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെ വെളിപ്പെടുത്താനാണ് പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നും, അത് വളച്ചൊടിക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് വിശദീകരണം നല്‍കി. പരാമര്‍ശം ആരെയങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും കേരള ഘടകം വിശദീകരണം നല്‍കി.

rjd leader tejashwi yadav criticize congress kerala for sharing defamation post on bihar  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം അവധി കഴിഞ്ഞു സ്‌കൂളുകൾ ഇന്നു തുറക്കും; 30% മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ്

Kerala
  •  19 hours ago
No Image

ലുലു ഗ്രൂപ്പിന്റെ ലോട്ടിന് 2025ലെ 'മോസ്റ്റ് അഡ്മയേഡ് വാല്യൂ റീടെയ്‌ലര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം

uae
  •  20 hours ago
No Image

ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

Kerala
  •  20 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും

National
  •  20 hours ago
No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  a day ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  a day ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  a day ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  a day ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  a day ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  a day ago