HOME
DETAILS

രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തും, അമേരിക്കയുമായി പുതിയ കരാര്‍ ഒപ്പിടും; യുഎസ് വാണിജ്യ സെക്രട്ടറി

  
Web Desk
September 06 2025 | 02:09 AM

us commerce secretary howard lutnick statement on india russia new trade cooperation

വാഷിങ്ടണ്‍: തീരുവ കൊള്ളക്ക് തിരിച്ചടിയായി റഷ്യയുമായി കൂടുതല്‍ സഹകരണം പ്രഖ്യാപിച്ച ഇന്ത്യക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി അമേരിക്ക. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നും, ക്ഷമാപണം നടത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് പുതിയ വ്യാപാര കരാര്‍ ഒപ്പുവെയ്ക്കുമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്ട്‌നിക്ക് പറഞ്ഞു. 

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും, ബ്രിക്‌സില്‍ നിന്ന് പിന്‍മാറണമെന്നുമുള്ള ആവശ്യങ്ങളാണ് ലുട്ട്‌നിക്ക് ഉയര്‍ത്തിയത്. 'ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം, ബ്രിക്സില്‍ നിന്ന് പിന്‍മാറണം. ചൈനയും റഷ്യയുമായി ബന്ധം തുടരാനാണ് ഇന്ത്യയുടെ ഉദ്ദേശമെങ്കില്‍ അത് ചെയ്തോളു. പക്ഷേ ഏറ്റവും വലിയ ഉപഭോക്താവായ യുഎസിന് ഒപ്പം നില്‍ക്കണമെങ്കില്‍ ഡോളറിനെ പിന്തുണയ്ക്കണം. അല്ലെങ്കില്‍ അമ്പത് ശതമാനം നികുതി നല്‍കേണ്ടി വരും. എത്രനാളിത് നീണ്ടുനില്‍ക്കുമെന്ന് കാണാം. 

റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം കൊണ്ടുവന്നതും വില കുറവായതും എണ്ണ വില്‍ക്കാന്‍ റഷ്യ ആളുകളെ തേടി നടന്ന സാഹചര്യത്തിലുമാണ് ഇന്ത്യ എണ്ണ വാങ്ങാമെന്ന് തീരുമാനിച്ചത്. വിലകുറച്ച് വാങ്ങി ടണ്‍ കണക്കിന് പണമുണ്ടാക്കാമെന്നാണ് ഇന്ത്യയുടെ ചിന്ത,' ലുട്ട്‌നിക്ക് പറഞ്ഞു. 

ചൈനയുമായുള്ള സഹകരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഇന്ത്യയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. അമേരിക്കയിൽ നിന്ന് മാറി ഇന്ത്യയും, റഷ്യയും ഇരുണ്ടതും ദുരൂഹവുമായ ചൈനയുമായി അടുത്തെന്നാണ് ട്രംപ് പറഞ്ഞത്. ട്രൂത്ത് സോഷ്യൽ പേജിലെ കുറിപ്പിൽ റഷ്യക്കും, ഇന്ത്യക്കും സുദീർഘമായ ഭാവി നേരുന്നതായും ട്രംപ് പരിഹാസ രൂപേണ പറഞ്ഞു. 

തീരുവ കൊള്ളയ്ക്ക് പിന്നാലെ മേഖലയിൽ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സൗഹൃദം അമേരിക്കയെ അലോസരപ്പെടുത്തിയെന്നാണ് വിദഗ്ദരുടെ അഭിപ്രായം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നടത്തുന്നതിന്റെ പേരിൽ ഇന്ത്യക്ക് മേൽ ഇരട്ടി തീരുവ ചുമത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വരുത്തിയത്. മാറിമറിഞ്ഞ നയതന്ത്ര സാഹചര്യങ്ങളുടെ തുടർച്ചയാണ് ട്രംപിന്റെ പരിഹാസ പോസ്റ്റ്. 

'' ഇന്ത്യയും റഷ്യയും നമ്മളിൽ നിന്ന് നഷ്ടമായി. ഇരുണ്ടതും ദുരൂഹവുമായ ചൈനയിലേക്ക് അടുത്തുവെന്ന് തോന്നുന്നു. മൂന്ന് രാജ്യങ്ങൾക്കും സമൃദ്ധവും സുദീർഘവുമായ ഭാവി ആശംസിക്കുന്നു,' എന്നാണ് ട്രംപിന്റെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ എന്നിവർ ഒരുമിച്ച് നിൽക്കുന്ന ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. 

ഞായർ, തിങ്കൾ ദിവസങ്ങളിലായി ഷാങ്ഹായ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ചൈനീസ് പ്രസിഡന്റുമായും, റഷ്യൻ പ്രസിഡന്റുമായും നയതന്ത്ര കൂടിക്കാഴ്ച്ച നടത്തിയ ഇന്ത്യ രാജ്യങ്ങൾക്കിടയിൽ സഹകരണം സംബന്ധിച്ച് ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തിൽ വന്ന് അഞ്ചാം ദിവസമാണ് ഷാങ്ഹായിൽ ഉച്ചകോടി നടന്നത്. 

US Commerce Secretary Howard Lutnick stated that India may soon engage in talks, issue an apology, and sign a new trade deal with President Trump within a couple of months.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആപ്പിൾ ഐഫോൺ 17 സീരീസ് നാളെ പുറത്തിറങ്ങും; യുഎഇ വിപണിയിൽ പ്രതീക്ഷിക്കുന്ന വില ഇങ്ങനെ | iphone 17

uae
  •  7 hours ago
No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  7 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  7 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  7 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  8 hours ago
No Image

ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി

National
  •  8 hours ago
No Image

കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം

National
  •  8 hours ago
No Image

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി

International
  •  9 hours ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് ബിആർഎസ് വിട്ടുനിൽക്കും; നടപടി തെലങ്കാനയിലെ കർഷകർ നേരിടുന്ന യൂറിയ ക്ഷാമം മുൻനിർത്തി

National
  •  9 hours ago
No Image

സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു, മരണം 14 ആയി, നൂറിലധികം പേര്‍ക്ക് പരുക്ക്

Kerala
  •  9 hours ago