HOME
DETAILS

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

  
യു.എം മുക്താർ
September 06 2025 | 12:09 PM

even family mocks me as ulli son called little ulli k surendran on nickname controversy

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി നേതാക്കൾക്കൊപ്പം ഹോട്ടലിൽ പൊറാട്ടയും ബീഫും കഴിക്കുന്ന ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, അത് ബീഫല്ല ഉള്ളിക്കറിയാണെന്ന് പ്രതികരിച്ചതോടെയാണ് അദ്ദേഹത്തിന് സോഷ്യൽമീഡിയയിൽ 'ഉള്ളി' എന്ന ടൈറ്റ് പേര് ലഭിച്ചത്.

ഉത്തരേന്ത്യയിൽ ബീഫിനെതിരെ ബിജെപി നിലകൊള്ളുമ്പോൾ, പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കേരളത്തിലിരുന്ന് ബീഫ് കഴിക്കുന്ന ചിത്രം ദേശീയമാധ്യമങ്ങളിൽ കൂടി ചർച്ചയായതോടെയായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിക്കറി പരാമർശം. പിന്നീട് ഉള്ളി എന്ന ട്രോൾ അദ്ദേഹത്തിനെതിരേ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. സിനിമയിൽ വരെ 'ഉള്ളി' ചർച്ചയായി. മമ്മൂട്ടി നായകനായ ഭീഷ്മ പർവത്തിൽ രാജൻ മാധവൻ നായരെ കാണാൻ പോകുന്ന സമയത്ത് ബീഫ് കഴിക്കുമോ എന്ന ചോദ്യത്തിന് 'ഇല്ല ഒൺലി ഉള്ളി കറി' എന്ന് ദിലീഷ് പോത്തൻ പറയുന്നുണ്ട്. 

ഇതിനിടെ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, 'ഉള്ളി' വിളി തനിക്ക് വിഷമമുണ്ടാക്കിയെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. 'ഉള്ളി ഉള്ളി' എന്ന വിളി വല്ലാതെ വേദനിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ട്രോളുകൾ കൂടുതൽ റീച്ച് കിട്ടാൻ സഹായിക്കുമെന്നാണ് കരുതുന്നതെന്നുംഅതിനാൽ ആരോടും സമൂഹ മാധ്യമത്തിൽ അസഹിഷ്ണുത കാണിക്കാറില്ലെന്നും ആരേയും ബ്ലോക്ക് ചെയ്യാറില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ, നേരത്തെ ഉള്ളി വിളി വേദനിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ സുരേന്ദ്രൻ ഇന്നലെ ഓണത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ 'ഉള്ളി വിളി'യെ ഹാസ്യവൽകരിക്കുകയാണ് ചെയ്തത്. എന്റെ വീട്ടിലും ഇപ്പോൾ ഉള്ളിയെന്നാണ് വിളിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

സുരേന്ദ്രന്റെ വാക്കുകൾ: 'ഇപ്പോൾ വീട്ടുകാർ തന്നെ പറയും ഉള്ളി അധികം വാങ്ങണ്ട, ഉള്ളി ഇവിടെത്തന്നെയുണ്ടെന്ന്. അത് അത്തരത്തിൽ ഉപയോഗത്തിലായി. എന്റെ മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറ്. ഇപ്പോൾ അത് കേൾക്കുമ്പോൾ വിഷമം വരാറില്ല'- എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

സുരേന്ദ്രന്റെ പുതിയ വിഡിയോയും സോഷ്യൽമീഡിയയിൽ വൈറലായി. പശു ഒഴിച്ച് എല്ലാ മാംസ വിഭവങ്ങളും താൻ കഴിക്കാറുണ്ടെന്നും ഈ അഭിമുഖത്തിൽ സുരേന്ദ്രൻ പറയുന്നുണ്ട്.

 

K. Surendran, a politician, shares that his family playfully mocks him with the nickname "Ulli" (onion), and his son is affectionately called "Little Ulli."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം അരികെ; 600 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിലെന്ന് കണ്ടെത്തൽ

Kerala
  •  19 hours ago
No Image

സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് 'പൂഴ്ത്തി'; സുരക്ഷയുടെ പേരുപറഞ്ഞ് ദൃശ്യങ്ങൾ നൽകാതെ ഒത്തുകളി

Kerala
  •  19 hours ago
No Image

ഓണം അവധി കഴിഞ്ഞു സ്‌കൂളുകൾ ഇന്നു തുറക്കും; 30% മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ്

Kerala
  •  19 hours ago
No Image

ലുലു ഗ്രൂപ്പിന്റെ ലോട്ടിന് 2025ലെ 'മോസ്റ്റ് അഡ്മയേഡ് വാല്യൂ റീടെയ്‌ലര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം

uae
  •  20 hours ago
No Image

ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

Kerala
  •  20 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും

National
  •  20 hours ago
No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  a day ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  a day ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  a day ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  a day ago