HOME
DETAILS

120 കിലോയില്‍ നിന്ന് 40ല്‍ താഴേക്ക്, മരുന്നില്ല, ഭക്ഷണമില്ല; ഫലസ്തീന്‍ കവി  ഉമര്‍ ഹര്‍ബിനെ ഇസ്‌റാഈല്‍ പട്ടിണിക്കിട്ട് കൊന്നു  

  
Web Desk
September 07 2025 | 11:09 AM

Palestinian scholar Omar Harb dies amid Israels enforced famine in Gaza

തീപാറുന്ന ആ വാക്കുകള്‍ എന്നേ നിലച്ചിരുന്നു. ഒരു വാക്ക് പോലും കുറിക്കാനോ എന്തിന് ചിന്തിക്കാനോ ആവാത്ത വിധം അദ്ദേഹത്തിന്റെ ശരീരവും മനസ്സും തളര്‍ന്നു പോയിരുന്നു. പതിയെപ്പതിയെ അദ്ദേഹത്തിന്റെ ശ്വാസവും നിലച്ചു. ലോകമിന്നോളം കാണാത്തത്രയും നീചമായ ആയുധമായി പട്ടിണിയെ ഉപോയോഗിക്കുന്ന ഇസ്‌റാഈലിന്റെ കൊടുംക്രൂരതക്ക് ഒരു ഇര കൂടി.  

ഫലസ്തീനിലെ പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനും കവിയുമായിരുന്നു ഡോ. ഉമര്‍ ഹര്‍ബ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. താല്‍ക്കാലികമായി നിര്‍മ്മിച്ച ടെന്റില്‍.  അത്യാവശ്യത്തിന് പോലും ഭക്ഷണമോ മരുന്നോ ലഭിക്കാതെയായിരുന്നു മരണം. ഏതാനും ആഴ്ചകളായി ഏറെ വഷളായിരുന്നു അര്‍ബുദ രോഗി കൂടിയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില.

വൈദ്യസഹായവും ലഭിക്കാതെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരാവസ്ഥയിലാവുകയായിരുന്നു. അര്‍ബുദ രോഗിയായ അദ്ദേഹത്തിന് ആവശ്യമായ പോഷകാഹാരം ലഭ്യമാവാത്തതും ആരോഗ്യസ്ഥിതിയെ ബാധിച്ചു. 2023 ഒക്ടോബറില്‍ ഉമറിന് ഏകദേശം 120 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാല്‍ അവസാനമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ ഭാരം 40 കിലോഗ്രാമില്‍ താഴെയായിരുന്നു. പഴയതും പുതിയതുമായ തന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത് രണ്ടും താന്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം അല്‍ ജസീറയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് ഞങ്ങള്‍ ഈ അവസ്ഥയിലെത്തിയതെന്ന് അറിയില്ല. ആളുകളെല്ലാം കഷ്ടപ്പെടുകയാണ്. എന്നാല്‍ ഞങ്ങളുടെ കഷ്ടപ്പാടുകള്‍ ആരും ശ്രദ്ധിക്കുന്നില്ല. ഞങ്ങളെല്ലാവരും ദൈവത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണ്'  അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഭക്ഷണം, മരുന്ന്, ചികിത്സ, പുതിയ വീല്‍ചെയര്‍ എന്നിവക്ക് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 

നഷ്ടമായത് മകള്‍ ഉള്‍പെടെ 26 കുടുംബാംഗങ്ങളെ 
ഗസ്സ വംശഹത്യയില്‍ മകള്‍ ഉള്‍പെടെ 26 കുടുംബാംഗങ്ങളെയാണ് അദ്ദേഹത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ മകള്‍ അബീര്‍ ഹര്‍ബിന്റെ മരണവാര്‍ത്ത ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിരുന്നു. അവരുടെ പ്രതിശ്രുത വരന്‍ കൊല്ലപ്പെട്ട് അധികമാവും മുന്‍പ് തന്നെയാണ് അവരും ഒരു ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. 

സൈക്കോളജിയില്‍ നിരവധി ബിരുദങ്ങള്‍ നേടിയ ഉമര്‍ ഈജിപ്തിലെ പ്രശസ്തമായ അല്‍-അസ്ഹര്‍ സര്‍വകലാശാലയിലെ ബിരുദധാരിയാണ്.

ഇസ്‌റാഈലിന്റെ ഗസ്സ വംശഹത്യ ആരംഭിച്ച നാളുകളില്‍ അദ്ദേഹം പ്രതിരോധ രംഗത്ത് സജീവമായിരുന്നു. ഇസ്‌റാഈല്‍ ഉപരോധത്തില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുകയും വിവിധ പ്രാദേശിക പരിപാടികളില്‍ പതിവായി പങ്കെടുക്കുകയും ചെയ്തിരുന്നു. 

ഇസ്‌റാഈല്‍ ഉപരോധത്തെ തുടര്‍ന്നുള്ള കൊടും പട്ടിണിയില്‍ കുഞ്ഞുങ്ങളടക്കം നിരവധി പേരാണ് ദിനംപ്രതി ഗസ്സയില്‍ മരിച്ചുവീഴുന്നത്. ഇതുവരെ ഗസ്സയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 370 ആണ്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. 

കഴിഞ്ഞ ചൊവ്വാഴ്ച ഗസ്സയില്‍ 185 പേര്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. അഞ്ച് വയസ്സിന് താഴെയുള്ള 1,32,000 കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗസ്സയിലെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഐ.പി.സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.  ഇതില്‍ 41,000 ത്തിലധികം കുട്ടികളുടെ അവസ്ഥ അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. (ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ഗൗരവം വര്‍ഗീകരിക്കുന്നതിനുള്ള ആഗോള അംഗീകൃത സംവിധാനമാണ് ഐ.പി.സി)

 

dr umar harb, a renowned palestinian academic, writer, and poet, passed away last thursday in a temporary tent in gaza. suffering from cancer, he died without access to basic medicine or food amid worsening conditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  3 hours ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  4 hours ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  4 hours ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  4 hours ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  5 hours ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  5 hours ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  5 hours ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  5 hours ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  5 hours ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  5 hours ago