HOME
DETAILS

2,3000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ നാടുകടത്തി യുഎഇ

  
September 07 2025 | 12:09 PM

uae deports fugitive accused in 23000 crore financial fraud to India

ദുബൈ: ചൂതാട്ടം, നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതിയെ നാടുകടത്തി യുഎഇ. ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെയാണ് യുഎഇ നാടുകടത്തിയത്. സിബിഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഹര്‍ഷിത് ബാബുലാല്‍ ജെയിനിനെ ഇന്നലെയാണ് അഹമ്മദാബാദിലേക്ക് അയച്ചത്. ഇന്റര്‍പോളില്‍ ഇന്ത്യയുടെ ലൈസണ്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന സിബിഐയാണ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. ഗുജറാത്ത് പൊലിസ് ആവശ്യപ്പെട്ടതു പ്രകാരം 2023 ആഗസ്റ്റില്‍ ഇന്റര്‍പോള്‍ ഹര്‍ഷിത് ബാബുലാലിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ തിരിച്ച് ഇന്ത്യയിലെത്തിക്കാനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും യുഎഇ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി സിബിഐ വ്യക്തമാക്കി.

അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളിലൂടെ ഏകദേശം 2,3000 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതിയാണ് ഹര്‍ഷിത് ബാബുലാല്‍ ജെയിന്‍. സംഘവുമായി ബന്ധപ്പെട്ട 481 ബാങ്ക് അക്കൗണ്ടുകളിലെ 9.62 കോടി രൂപ മരവിപ്പിച്ചതായി എസ്എംസി (സ്റ്റേറ്റ് മോണിറ്ററിംഗ് സെല്‍) ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നിര്‍ലിപ്ത റോയ് അറിയിച്ചു.

2023-ല്‍ അഹമ്മദാബാദിലെ ഒരു കെട്ടിടത്തില്‍ നടന്ന റെയ്ഡിലാണ് ഈ വമ്പന്‍ തട്ടിപ്പ് പുറത്തറിഞ്ഞത്. റെയ്ഡിന് പിന്നാലെ മുങ്ങിയ ഹര്‍ഷിതിനെ ഇന്റര്‍പോള്‍ അലേര്‍ട്ടിന് പിന്നാലെ ദുബൈയില്‍ കണ്ടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലേക്ക്  തിരിച്ചെത്തിക്കാനായതായി സിബിഐ അറിയിച്ചു.

A key accused in a massive ₹23,000 crore financial fraud case, previously declared a fugitive by Indian authorities, has been deported by the UAE. The development marks a major breakthrough in India's efforts to bring economic offenders to justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  3 hours ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  4 hours ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  4 hours ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  4 hours ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  5 hours ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  5 hours ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  5 hours ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  5 hours ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  6 hours ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  6 hours ago