HOME
DETAILS

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകര്‍പ്പാണെന്ന് പറഞ്ഞതാരാണ്; വെള്ളാപ്പള്ളി ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ്

  
Web Desk
September 07 2025 | 12:09 PM

vd satheesan responds to vellappally natesans sarcastic remark

കൊച്ചി: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സല്‍ നടത്തുകയാണെന്ന  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിഹാസത്തിന് മറുപടി നല്‍കി വി.ഡി സതീശന്‍. തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളാപ്പള്ളി ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകര്‍പ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശന്‍ ചോദിച്ചു.

കേരളം മുഴുവന്‍ കടല്‍പോലെ അലയടിച്ച് തനിക്കെതിരെ വന്നാലും തന്റെ നിലപാടില്‍ അണുവിട മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നിലപാടുകള്‍ എടുക്കുന്നവര്‍ക്ക് നേരെ വിമര്‍ശനങ്ങളുണ്ടാകും. വെള്ളാപ്പള്ളിയുടെ നിരന്തരമുള്ള വിമര്‍ശനം ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തരോട് അദ്ദേഹം പറഞ്ഞു. തന്നെ ആരും ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി.

കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും മര്‍ദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് പൊലിസിലെ ഇന്റലിജന്‍സ് സംവിധാനമെന്നും അദ്ദേഹം ചോദിച്ചു.  അറിഞ്ഞില്ലെങ്കില്‍ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

വി.ടി.ബല്‍റാമിനെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണെന്നും കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് വി.ടി. ബല്‍റാം ഒഴിഞ്ഞത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി  വി.ഡി.സതീശന്‍ പറഞ്ഞു.

 

kerala opposition leader vd satheesan has responded to the sarcastic comment made by sndp general secretary vellappally natesan, escalating the ongoing political war of words.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  4 hours ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  4 hours ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  4 hours ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  5 hours ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  5 hours ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  5 hours ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  5 hours ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  5 hours ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  6 hours ago
No Image

യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs

uae
  •  6 hours ago