HOME
DETAILS

ദുബൈ: എട്ട് മേഖലകളില്‍ 103 കി.മീ ഉള്‍റോഡുകള്‍ വികസിപ്പിക്കും; 400,000ത്തിലധികം പേര്‍ക്ക് പ്രയോജനം

  
Web Desk
September 08 2025 | 03:09 AM

Over 400000 Dubai residents to benefit from latest RTA road projects

ദുബൈ: എട്ട് റെസിഡന്‍ഷ്യല്‍, വ്യാവസായിക മേഖലകളിലായി 103 കിലോമീറ്റര്‍ ഉള്‍ റോഡുകള്‍ വികസിപ്പിച്ചുകൊണ്ട് കമ്മ്യൂണിറ്റി മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ശക്തമാക്കി. എമിറേറ്റിന്റെ നിലവിലുള്ള നഗര വികസന തന്ത്രത്തിന്റെ ഭാഗമായ ഈ പദ്ധതികള്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും, സുരക്ഷ മെച്ചപ്പെടുത്താനും, എമിറേറ്റിലെ വര്‍ധിച്ചു വരുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമായി രൂപകല്‍പന ചെയ്തതാണ്.

അല്‍ ഖവാനീജ് 2 (ടോളറന്‍സ് ഡിസ്ട്രിക്റ്റ്), ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ 1 എന്നിവിടങ്ങളില്‍ റോഡ് പണികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം, നദ്ദ് അല്‍ ഷീബ 1, 3, 4; അല്‍ അവീര്‍ 1, വാദി അല്‍ അമര്‍ദി, അല്‍ വര്‍ഖ എന്നീ ആറ് സ്ഥലങ്ങളില്‍ വിപുലമായ നിര്‍മാണം നടന്നു വരുന്നു.

2025-09-0808:09:81.suprabhaatham-news.png
 
 

'ദുബൈയുടെ നഗര, ജനസംഖ്യാ വളര്‍ച്ചയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും, താമസക്കാരുടെ സന്തോഷവും ക്ഷേമവും പ്രോത്സാഹിപ്പിക്കാനുമായി റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും, പുരോഗമിപ്പിക്കാനുമുള്ള ഭരണ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണ് റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഇന്റേണല്‍ റോഡ് പദ്ധതികളുടെ നിര്‍മാണം. വര്‍ധിച്ചു വരുന്ന ഗതാഗത നിരക്ക് ഉള്‍ക്കൊള്ളാനും, വാഹന പ്രവാഹം നിയന്ത്രിക്കാനും, റോഡ് സുരക്ഷ കൂട്ടാനും റെസിഡന്‍ഷ്യല്‍ ഏരിയകളിലെ റോഡുകള്‍, ലൈറ്റിംഗ്, മഴവെള്ള ഡ്രെയിനേജ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമുള്ള ആര്‍.ടി.എയുടെ പ്രതിബദ്ധതയും ഇത് അടിവരയിടുന്നു'' ആര്‍.ടി.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

ദുബൈയുടെ നഗര ദര്‍ശന ഭാഗം 
കാര്യക്ഷമമായ മൊബിലിറ്റി, സുസ്ഥിര ഗതാഗതം, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ദുബൈയുടെ വിശാലമായ നഗര വികസന ദര്‍ശനവുമായി ഈ ആന്തരിക റോഡ് പദ്ധതികള്‍ യോജിപ്പിച്ചിരിക്കുന്നു. പുതിയ ആക്‌സസ് പോയിന്റുകള്‍, ആധുനിക ലൈറ്റിംഗ്, സൈക്ലിംഗ് സൗകര്യങ്ങള്‍, വികസിപ്പിച്ച റോഡ് ശേഷി എന്നിവ സംയോജിപ്പിച്ച് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി റോഡ് ശൃംഖല തയാറാക്കുന്നതിനൊപ്പം, അതിവേഗം വളരുന്ന സമൂഹങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ആര്‍.ടി.എ ലക്ഷ്യമിടുന്നു.

2025-09-0808:09:89.suprabhaatham-news.png
 
 

പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 400,000ത്തിലധികം താമസക്കാര്‍ക്ക് നേരിട്ട് പ്രയോജനപ്പെടും. കൂടാതെ, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യാവസായിക കേന്ദ്രങ്ങള്‍, എമിറേറ്റ്‌സ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് പോലുള്ള പ്രധാന ഹൈവേകള്‍ എന്നിവയ്ക്കിടയിലുള്ള പ്രവേശന ക്ഷമത ഇത് ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യും.

പൂര്‍ത്തിയായ പദ്ധതികള്‍

അല്‍ ഖവാനീജ് 2 (ടോളറന്‍സ് ഡിസ്ട്രിക്റ്റ്): അമ്മാന്‍ സ്ട്രീറ്റിലേക്കും സമീപ പ്രദേശങ്ങളിലേക്കും ബന്ധിപ്പിക്കുന്ന ആറ് കിലോമീറ്റര്‍ ആന്തരിക റോഡുകള്‍ ആര്‍.ടി.എ നിര്‍മിച്ചു. 765 റോഡ് സൈഡ് പാര്‍ക്കിംഗ് സ്ഥലങ്ങള്‍, 178 ലൈറ്റിംഗ് തൂണുകള്‍, പ്രത്യേക സൈക്ലിംഗ് ട്രാക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇത് താമസക്കാര്‍ക്ക് സുരക്ഷയും സുസ്ഥിര മൊബിലിറ്റി സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നു.

ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ 1: ഇതു വരെയുള്ള ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നായ ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ 1ല്‍ 27 കിലോമീറ്റര്‍ പുതിയതും നവീകരിച്ചതുമായ റോഡുകള്‍ ഉള്‍പ്പെടുന്നു. ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റിലെയും സ്ട്രീറ്റ് 23ലെയും റൗണ്ട്എബൗട്ട് സിഗ്‌നലുള്ള ജംഗ്ഷനാക്കി മാറ്റുക, ഏഴ് അധിക റൗണ്ട്എബൗട്ടുകള്‍ നിര്‍മിക്കുക, 42 കിലോമീറ്റര്‍ റോഡ് ലൈറ്റിംഗ് ചേര്‍ക്കുക എന്നിവയാണ് പ്രധാന സവിശേഷതകള്‍. മെച്ചപ്പെടുത്തലുകള്‍ മുഖേന ഓരോ റോഡിലും മണിക്കൂറില്‍ 3,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും. പ്രത്യേകിച്ചും, വ്യാവസായിക കേന്ദ്രത്തിലെ ഹെവി വാഹനങ്ങളുടെ ചലനം സുഗമമാകും.

പുരോഗമിക്കുന്ന വികസന പദ്ധതികള്‍

അല്‍ അവീര്‍ 1: മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോജക്റ്റിനുള്ളിലെ അഞ്ച് കിലോമീറ്റര്‍ ഉള്‍പ്പെടെ 16.5 കിലോമീറ്റര്‍ ആന്തരിക റോഡുകള്‍ നിര്‍മാണത്തില്‍ ഉള്‍പ്പെടുന്നു. എമിറേറ്റ്‌സ് റോഡിലേക്കുള്ള 7.5 കിലോ മീറ്റര്‍ കണക്ടര്‍ റോഡ്, ഇരു ദിശകളിലേക്കും രണ്ട് വരികളായി മണിക്കൂറില്‍ 1,500 വാഹനങ്ങളില്‍ നിന്ന് 3,000 വാഹനങ്ങളായി ശേഷി ഇരട്ടിയാക്കും.
കൂടാതെ, അല്‍ അവീര്‍ 1നും, ഷാര്‍ജ അതിര്‍ത്തിക്കും ഇടയിലുള്ള എമിറേറ്റ്‌സ് റോഡിലെ 4 കിലോമീറ്റര്‍ വിപുലീകരണം മണിക്കൂറില്‍ 2,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമാകും. 2026ലെ രണ്ടാം പാദത്തില്‍ പൂര്‍ത്തിയാകുമ്പോള്‍, ഈ പ്രവൃത്തികള്‍ ഗതാഗത ശേഷി വര്‍ധിപ്പിക്കും. എമിറേറ്റ്‌സ് റോഡിന്റെ ശേഷി 16% കൂട്ടുകയും ചെയ്യും.

2025-09-0808:09:92.suprabhaatham-news.png
 
 

നദ്ദ് അല്‍ ഷീബ 1, 3, 4: 15 കിലോ മീറ്റര്‍ കാല്‍നടപ്പാതകളും സൈക്ലിംഗ് ട്രാക്കുകളും, ലാന്‍ഡ്‌സ്‌കേപ്പിംഗും, നിലവിലുള്ള റോഡുകളിലേക്കുള്ള നവീകരണവും ഉള്‍പ്പെടെ 32 കിലോ മീറ്റര്‍ റോഡ് ശൃംഖല ഈ പദ്ധതിയില്‍ വികസിപ്പിക്കുന്നു. സ്‌കൂളുകള്‍, പള്ളികള്‍, പാര്‍ക്കുകള്‍, റീടെയില്‍ ഏരിയകള്‍ എന്നിവയ്ക്ക് സമീപമുള്ള കണക്റ്റിവിറ്റിയും ഇത് മുഖേന മെച്ചപ്പെടുത്തുന്നു. ഈ വര്‍ഷാവസാനത്തോടെ നദ്ദ് അല്‍ ഷീബ 1 പൂര്‍ത്തിയാകും. നദ്ദ് അല്‍ ഷീബ 3ഉം 4ഉം 2027 ആദ്യത്തില്‍ ഷെഡ്യൂള്‍ ചെയ്യുന്നതാണ്.

അല്‍ വര്‍ഖ: ഈ വര്‍ഷം പൂര്‍ത്തിയാകാനിരിക്കുന്ന പദ്ധതി, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് പുതിയ പ്രവേശനം അവതരിപ്പിക്കുന്നു. അല്‍ വര്‍ഖ 1 സ്ട്രീറ്റിലേക്ക് ഇത് നവീകരിക്കുന്നു. നിലവിലുള്ള റൗണ്ട്എബൗട്ടുകള്‍ സിഗ്‌നല്‍ ചെയ്ത കവലകള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നു. ആധുനികവത്കരിച്ച തെരുവ് വിളക്കുകളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഉപയോഗിച്ച് പദ്ധതി 350,000 താമസക്കാര്‍ക്ക് പ്രയോജനപ്പെടും, യാത്രാ സമയം 20ല്‍ നിന്ന് 3.5 മിനുട്ടായി (80%) കുറയ്ക്കും. യാത്രാ ദൂരം 70%ഉം കുറയ്ക്കും.

വാദി അല്‍ അമര്‍ദി: ഈ പദ്ധതി 15 കിലോമീറ്റര്‍ പുതിയ ആന്തരിക റോഡുകള്‍, ട്രിപ്പളി സ്ട്രീറ്റിന്റെ 4 കിലോമീറ്റര്‍ വിപുലീകരണം, 405 ലൈറ്റിംഗ് തൂണുകള്‍, 1,000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് എന്നിവയാല്‍ സംയോജിപ്പിക്കുന്ന 11 കിലോമീറ്റര്‍ ആന്തരിക ലിങ്കുകള്‍ എന്നിവ നല്‍കുന്നു. 30,000 താമസക്കാര്‍ക്ക് സേവനം നല്‍കുന്ന ഈ ഭാഗം മണിക്കൂറില്‍ 3,000 വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയും, യാത്രാ ദൂരം 5ല്‍ നിന്നും 1 കിലോ മീറ്ററായി കുറയ്ക്കുകയും ചെയ്യും. 2026 മൂന്നാം പാദത്തോടെ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Dubai’s Roads and Transport Authority (RTA) has stepped up its efforts to enhance community infrastructure with the development of 103 kilometres of internal roads across eight residential and industrial areas. The projects, part of the emirate’s ongoing urban development strategy, are designed to ease traffic congestion, improve safety, and support the needs of Dubai’s growing population.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago