HOME
DETAILS

ഉല്‍പാദനം കൂട്ടാന്‍ തീരുമാനിച്ച് ഒപെക് രാജ്യങ്ങള്‍; സൗദിയുടെ ലക്ഷ്യം യുഎസ് കമ്പനികള്‍

  
September 08 2025 | 02:09 AM

OPEC  countries agreed further rise in oil output in October

റിയാദ്: വരുന്ന ഒക്ടോബര്‍ മാസത്തില്‍ എണ്ണ ഉല്‍പാദനത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് വരുത്താന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ എട്ട് ഒപെക് + (OPEC+ countries) രാജ്യങ്ങള്‍ തീരുമാനിച്ചു. സ്ഥിരതയുള്ള ആഗോള സാമ്പത്തിക വീക്ഷണവും കുറഞ്ഞ എണ്ണ ശേഖരത്തില്‍ പ്രതിഫലിക്കുന്ന നിലവിലെ ആരോഗ്യകരമായ വിപണി അടിസ്ഥാന കാര്യങ്ങളും കണക്കിലെടുത്ത് ഇന്നലെ നടന്ന ഒപെക് + രാജ്യങ്ങളുടെ വെര്‍ച്വല്‍ യോഗത്തിലാണ് പുതിയ തീരുമാനം. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, കസാക്കിസ്ഥാന്‍, അല്‍ജീരിയ, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. വിപണി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതും രാജ്യങ്ങള്‍ തുടരും.

എണ്ണ ഉല്‍പ്പാദനം പരമാവധി വേഗത്തില്‍ വര്‍ധിപ്പിക്കാനുള്ള സഊദിയുടെ ആവശ്യം യോഗം അംഗീകരിക്കുകയായിരുന്നു. 2022 മുതല്‍ എണ്ണ വില സ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 22 ലക്ഷം ബാരലിന്റെ കുറവ് സാവകാശമായി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 5.48 ലക്ഷം ബാരല്‍ പ്രതിദിനം വര്‍ധിപ്പിക്കുക കൂടി ചെയ്തതോടെ മുമ്പ് നിശ്ചയിച്ച 4.11 ലക്ഷം ബാരലിനെ (bpd) മറികടക്കുകയും ചെയ്തു. ഇതിന് പുറമെ 16.6 ലക്ഷം ബാരലിന്റെ ശേഷിക്കുന്ന കുറവ് ഈ വര്‍ഷം തന്നെ ഉല്‍പാദിപ്പിക്കുകയാണ് ഒപെകിന്റെ ലക്ഷ്യമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

വിപണി വിഹിതം തിരിച്ചുപിടിക്കുകയാണ് ഇത്തരത്തിലൊരു തീരുമാനത്തിലൂടെ സൗദി ശ്രമിക്കുന്നത്. യുഎസ് ഷെയ്ല്‍ എണ്ണ ഉല്‍പ്പാദകരാണ് ഈ രംഗത്ത് സൗദി അറേബ്യയുടെ പ്രധാന എതിരാളി. വിതരണം കൂട്ടുന്നതോടെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയും. അപ്പോള്‍ യുഎസ് കമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ പാട് പെടുന്ന സാഹചര്യം സംജാതമാകും. പക്ഷേ അപ്പോഴും കുറഞ്ഞ വിലയിലും ലാഭകരമായ ഉല്‍പ്പാദനം നടത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നുമാണ് സൗദിയുടെ കണക്കുകൂട്ടല്‍.

ലോകത്തിലെ എണ്ണയുടെ പകുതിയോളം പമ്പ് ചെയ്യുന്ന ഒപെക് രാജ്യങ്ങളുടെ കഴിഞ്ഞമാസത്തെ യോഗത്തില്‍ ആണ് ഉല്‍പാദനം 54.8 ലക്ഷം ബാരല്‍ വര്‍ദ്ധിപ്പിച്ചത്. രാജ്യങ്ങള്‍ക്ക് അവരുടെ നഷ്ടപരിഹാരം ത്വരിതപ്പെടുത്തുന്നതിന് ഈ നടപടി അവസരം നല്‍കുമെന്നും ഒപെക് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. 2024 ജനുവരി മുതല്‍ അമിതമായി ഉല്‍പാദിപ്പിക്കുന്ന ഏതെങ്കിലും അളവിന് പൂര്‍ണ്ണമായി നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതിയും ഒപെക് രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. വിപണി സാഹചര്യങ്ങള്‍, അനുരൂപത, നഷ്ടപരിഹാരം എന്നിവ അവലോകനം ചെയ്യുന്നതിനായി ഒപെക് രാജ്യങ്ങള്‍ പ്രതിമാസവും യോഗംചേരാറുണ്ട്. അടുത്ത യോഗം ഒക്ടോബര്‍ 5 ന് നടക്കും.

The eight OPEC+ countries have agreed a further rise in oil output in October. This is in view of a steady global economic outlook and current healthy market fundamentals as reflected in the low oil inventories.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  9 hours ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  9 hours ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  9 hours ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  10 hours ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  10 hours ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  10 hours ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  10 hours ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  10 hours ago
No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

National
  •  10 hours ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  10 hours ago