HOME
DETAILS

അവസാന 6 മാസത്തിനുള്ളില്‍ ദുബൈ പൊലിസ് കോള്‍ സെന്റര്‍ കൈകാര്യം ചെയ്തത് അഞ്ച് ലക്ഷത്തിലേറെ എന്‍ക്വയറികള്‍ | Dubai Police

  
September 08 2025 | 03:09 AM

Dubai Police call center handles over 500000 inquiries during last 6 months

ദുബൈ: അടിയന്തരമല്ലാത്ത അന്വേഷണങ്ങള്‍ക്കായുള്ള സമര്‍പ്പിത ചാനലായ ദുബൈ പൊലിസിന്റെ 901 കോള്‍ സെന്റര്‍ വേഗമേറിയതും കാര്യക്ഷമവുമായ ഉപയോക്തൃ സേവനം നല്‍കുന്നത് തുടരുകയാണ്. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ക്കിടെ വിവിധ ചാറ്റ് പ്ലാറ്റ്‌ഫോമുകളിലായി ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, തല്‍ക്ഷണ സന്ദേശങ്ങള്‍ എന്നിവയുള്‍പ്പെടെ 542,686 ആശയ വിനിമയങ്ങള്‍ കോള്‍ സെന്റര്‍ കൈകാര്യം ചെയ്തു.

പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍, അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ സഹായം, പിന്തുണ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട്, ജനങ്ങള്‍ക്ക് ശരിയായ സമയത്ത് ശരിയായ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, അടിയന്തര ഹോട്ട്‌ലൈനുകളിലെ സമ്മര്‍ദം ലഘൂകരിക്കുന്നതില്‍ 901 കോള്‍ സെന്റര്‍ സുപ്രധാന പങ്ക് വഹിക്കുന്നു.

ഇക്കാലയളവില്‍ ദുബൈയിലുടനീളമുള്ള ഉപയോക്താക്കളില്‍ നിന്ന് 901 കോള്‍ സെന്ററിന് 393,000 ഫോണ്‍ കോളുകള്‍ ലഭിച്ചതായും; 96,610 ഇമെയിലുകള്‍ക്ക് മറുപടി നല്‍കിയതായും 53,076 തല്‍ക്ഷണ സന്ദേശങ്ങള്‍ കൈകാര്യം ചെയ്തതായും ജനറല്‍ അഡ്മിനിസ്‌ട്രേറ്റിവ് അഫയേഴ്‌സ് ഡിപാര്‍ട്‌മെന്റിലെ കസ്റ്റമര്‍ ഹാപിനസ് സെന്റര്‍ ഡയരക്ടര്‍ അബ്ദുള്ള ഇബ്രാഹിം പറഞ്ഞു.
സമൂഹ സന്തോഷം വര്‍ധിപ്പിക്കാനും, ദുബൈയെ 'ഏറ്റവും സുരക്ഷിതമായ നഗരം' ആക്കാനുമുള്ള ദുബൈ പൊലിസ് നേതൃത്വത്തിന്റെ ദര്‍ശനം നിറവേറ്റാന്‍ 901 കോള്‍ സെന്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇബ്രാഹിം ഊന്നിപ്പറഞ്ഞു. കോളുകള്‍ക്ക് വേഗത്തിലുള്ള പ്രതികരണങ്ങള്‍ ഉറപ്പാക്കുകയും, ഒന്നിലധികം ഭാഷകളില്‍ ഉപയോക്തൃ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യാണ് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോളുകള്‍, ഇമെയിലുകള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, ചാറ്റ് സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പരാതികള്‍, നിര്‍ദേശങ്ങള്‍, അഭ്യര്‍ത്ഥനകള്‍ എന്നിവ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫോണ്‍ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ജീവനക്കാരാണ് ആദ്യ പ്ലാറ്റ്‌ഫോം നടത്തുന്നത്.

ഇടപാടുമായി ബന്ധപ്പെട്ട കോളുകള്‍ മാത്രമാണ് രണ്ടാമത്തെ പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്നത്. ദുബൈ പൊലിസിന്റെ സ്മാര്‍ട്ട് ചാനലുകള്‍ വഴി പൊതു ഇടപാടുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കുന്നു.
ഇമെയില്‍, സോഷ്യല്‍ മീഡിയ, ചാറ്റ് സേവനങ്ങള്‍ വഴി ഉപയോക്തൃ അഭ്യര്‍ത്ഥനകള്‍ക്ക് പ്രതികരിക്കുന്ന സര്‍ഗ ശേഷിയുള്ള ജീവനക്കാരാണ് മൂന്നാമത്തെ പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്നത്. പൊലിസിന്റെ സ്മാര്‍ട്ട് ആപ്പ്, പൊലിസ് ഐ ആപ്പ്, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ് ഉപകരണങ്ങള്‍, മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.

കോള്‍ സെന്ററിലെ എമിറാത്തി ടീമുകളുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനത്തെ ഇബ്രാഹിം പ്രശംസിച്ചു. അവരുടെ പ്രൊഫഷണലിസവും കാര്യക്ഷമതയും അദ്ദേഹം എടുത്തു പറഞ്ഞു. 'സമൂഹ സന്തോഷം വര്‍ധിപ്പിക്കാനും, ഉപയോക്താക്കള്‍ക്ക് ഉടനടി സഹായം ഉറപ്പാക്കാനുമുള്ള ദുബൈ പൊലിസ് നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് അവരുടെ ശ്രമങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാഫിക് സേവനങ്ങള്‍, കുറ്റവാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് വിതരണം, പൊതു സാമൂഹിക പിന്തുണ എന്നിവയുള്‍പ്പെടെ 901 കോള്‍ സെന്റര്‍ പൊതുജനങ്ങള്‍ക്ക് വിപുലമായ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

The Dubai Police's 901 Call Centre, dedicated to non-emergency situations and customer inquiries, handled 542,686 communications, including phone calls, emails, and instant messaging conversations with customers via chat applications during the first half of 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago