HOME
DETAILS

തലച്ചോര്‍ കംപ്യൂട്ടര്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍

  
September 08 2025 | 05:09 AM

want a sharper brain include these foods in your daily diet

 

ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ വ്യായാമം ചെയ്യുന്നതുപോലെ, തലച്ചോറിനെ സജീവമായി നിലനിര്‍ത്താന്‍ ശരിയായ പോഷകാഹാരം കഴിക്കേണ്ടതും അത്യാവശ്യമാണ്. തലച്ചോറാണ് നമ്മുടെ മുഴുവന്‍ ശരീരത്തിന്റെയും നിയന്ത്രണ ഘടകമായി പ്രവര്‍ത്തിക്കുന്നത്. മനസ്സിന് കൂടുതല്‍ ഉന്മേഷം ലഭിക്കുമ്പോള്‍ ചിന്താശേഷിയും തീരുമാനശേഷിയും കൂടുതലാകും. അതുകൊണ്ടാണ് തലച്ചോറിനെ മൂര്‍ച്ചയുള്ളതാക്കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യാനായി ചില കാര്യങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അവ ഏതൊക്കെയാണെന്നു നോക്കാം.

 

bada.jpg

ബദാം

വിറ്റാമിന്‍ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ബദാം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉത്തമമാണ്. കുറച്ച് ബദാം, വാല്‍നട്ട്, അല്ലെങ്കില്‍ കശുവണ്ടി എന്നിവ പതിവായി കഴിക്കുന്നത് മനസ്സിനെ ശാന്തമാക്കുകയും ചിന്തിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നുവച്ച് ധാരാളം ബദാം കഴിക്കുന്നത് നല്ലതല്ല. ബദാം ധാരാളമായി കഴിക്കുമ്പോള്‍ ഗ്യാസ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.

 

ora.jpg


ഓറഞ്ച്

ഓറഞ്ച് കഴിക്കുന്നത് രോഗങ്ങള്‍ തടയുന്നതിന് മാത്രമല്ല, തലച്ചോറിനെ സജീവമായി നിലനിര്‍ത്തുന്നതിനും നല്ലതാണ്. ഓറഞ്ചിലടങ്ങിയ വിറ്റാമിന്‍ സി തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ഓര്‍മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറവി ബാധിച്ചവര്‍ ഈ പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും.

 

bro.jpg

 


ബ്രോക്കോളി

പച്ച പച്ചക്കറികളുടെ ഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവയില്‍, ബ്രോക്കോളി 'തലച്ചോറിന്' ഗുണം ചെയ്യുന്ന ഭക്ഷണങ്ങളില്‍ മികച്ചവയാണ്. ഇതില്‍ ശക്തമായ ആന്റിഓക്‌സിഡന്റുകളും ധാരാളം വിറ്റാമിന്‍ കെയും അടങ്ങിയിട്ടുണ്ട്. ഈ ഘടകം ഓര്‍മ നിലനിര്‍ത്താനും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ദിവസവും ഭക്ഷണത്തില്‍ ബ്രോക്കോളി കഴിക്കുന്നത് ഉള്‍പ്പെടുത്തിയാല്‍ ഇതിന്റെ ഗുണം കാലങ്ങളോളം ലഭിക്കുന്നതാണ്. 

 

blue.jpg


ബ്ലൂബെറി

ഈ രുചികരമായ ചെറിയ പഴത്തിന് അതിശയകരമായ ഗുണങ്ങളാണുള്ളത്്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ സി, കെ, മാംഗനീസ് എന്നിവ തലച്ചോറിലെ കോശങ്ങളെ സജീവമായി നിലനിര്‍ത്തുന്നവയാണ്. ബ്ലൂബെറി പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ക്ഷതം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധരും പറയുന്നു. 

 

 

 

Just like exercise is essential for physical fitness, a proper diet is crucial for maintaining a healthy and active brain. A well-nourished brain can help improve memory, focus, decision-making, and emotional balance. Here's a list of brain-boosting foods you can easily include in your daily meals:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago