HOME
DETAILS

ഓട്‌സ് കഴിക്കുന്നത് എല്ലാവര്‍ക്കും ഗുണകരമല്ല ...? ഇക്കൂട്ടർ കഴിക്കാന്‍ പാടില്ല ..!

  
Web Desk
September 06 2025 | 10:09 AM

who should avoid eating oats

ആരോഗ്യകരമായ പ്രഭാതഭക്ഷണമെന്നു പറയുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യമെത്തുന്നത് ഓട്‌സ് ആയിരിക്കും. ജിമ്മില്‍ പോകുന്നവര്‍ മുതല്‍ ഡയറ്റര്‍മാര്‍ വരെ എല്ലാവരും മടികൂടാതെ ഓട്‌സ് കഴിക്കുന്നതും കാണാം. ആരോഗ്യത്തിന്റെ ഒരു നിധി എന്നു തന്നെയാണ് ഇതിനെ വിളിക്കുന്നത്.

 

oat1.jpg

ഇത് ശരീരഭാരം കുറയ്ക്കാനും ഹൃദയത്തെ ശക്തമായി നിലനിര്‍ത്താനും സഹായിക്കുന്നുണ്ടെന്നും അറിയാം. എന്നാല്‍ 'ആരോഗ്യകരം' എന്ന് കണക്കാക്കപ്പെടുന്ന ഈ പ്രഭാതഭക്ഷണം ചിലര്‍ക്ക്  ദോഷമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?  ഓട്‌സ് എല്ലാവര്‍ക്കും ഗുണകരമല്ല (ഓട്‌സിന്റെ പാര്‍ശ്വഫലങ്ങള്‍) ഉണ്ട്. ചില ആളുകള്‍ ഇത് കഴിക്കുന്നത് ഒഴിവാക്കേണ്ടി വരും. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ അവര്‍ക്ക് ദോഷമായിരിക്കും. ആരൊക്കെയാണെന്നു നോക്കാം.


ദഹന പ്രശ്‌നമുള്ളവര്‍

ഗ്യാസ്, വയറു വീര്‍ക്കല്‍, വായുക്ഷോഭം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടെ ഉണ്ടെങ്കില്‍ ഓട്‌സ് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കില്ല. ഓട്‌സില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാന്‍ ആമാശയത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ ദഹനവ്യവസ്ഥ ദുര്‍ബലമാണെങ്കില്‍ ഈ നാരുകള്‍ നിങ്ങളുടെ പ്രശ്‌നം കൂടുതല്‍ വഷളാക്കും.

 

oat.jpg


ഗ്ലൂറ്റന്‍ അസഹിഷ്ണുതയുള്ളവര്‍

വിപണിയില്‍ ലഭ്യമായ മിക്ക ഓട്‌സിലും ഗ്ലൂറ്റന്റെ അംശം അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഗ്ലൂറ്റനോട് അലര്‍ജിയുണ്ടെങ്കില്‍ അല്ലെങ്കില്‍ സീലിയാക് രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ ഓട്‌സ് കഴിക്കുന്നത് ഒഴിവാക്കണം. ഗ്ലൂറ്റന്‍ നിങ്ങളുടെ ദഹനവ്യവസ്ഥയില്‍ വീക്കം ഉണ്ടാക്കുകയും ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

 


ഇരുമ്പിന്റെ കുറവുള്ളവര്‍

ഓട്‌സില്‍ ഫൈറ്റിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്നതാണ്. നിങ്ങളുടെ ശരീരത്തില്‍ ഇരുമ്പിന്റെ കുറവുണ്ടെങ്കില്‍ അല്ലെങ്കില്‍ വിളര്‍ച്ചയുണ്ടെങ്കില്‍ ഓട്‌സ് കഴിക്കുന്നത് നിങ്ങളുടെ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നതാണ്.

 

oat2.jpg

 


വൃക്കരോഗമുള്ളവര്‍

വൃക്കരോഗികള്‍ക്ക് ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് പരിമിതപ്പെടുത്താന്‍ പലപ്പോഴും നിര്‍ദേശിക്കാറുണ്ട്. ഓട്‌സ് ഈ രണ്ട് ധാതുക്കളുടെയും നല്ല ഉറവിടമാണ്. അതിനാല്‍, വൃക്കരോഗമുള്ളവര്‍ ഡോക്ടറെ സമീപിക്കാതെ ഒരിക്കലും ഓട്‌സ് കഴിക്കരുത്.



ഓട്‌സ് മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരോട്

ഓട്‌സ് മാത്രം കഴിച്ചാല്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ ഇത് ഒട്ടും ശരിയല്ല. വലിയൊരു തെറ്റാണ്. ഏതെങ്കിലും ഒന്നിനെ മാത്രം ആശ്രയിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. ഓട്‌സ് മാത്രം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, മറ്റ് ധാതുക്കള്‍ എന്നിവ നല്‍കുകയില്ല. ഇത് ബലഹീനതയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു.



 

 

Oats are widely considered a healthy breakfast choice, especially popular among gym-goers and dieters. Rich in fiber, they help in weight management and support heart health. However, oats are not suitable for everyone. Certain individuals may experience side effects or worsening of health conditions due to oats consumption.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വർഷത്തെ ബാലൺ ഡി ഓർ അവൻ നേടും: എംബാപ്പെ

Football
  •  16 hours ago
No Image

സെലിബ്രിറ്റികൾക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും പരസ്യം നൽകാൻ ലൈസൻസ് നിർബന്ധമാക്കി കുവൈത്ത്

Kuwait
  •  17 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, മരിച്ചത് വണ്ടൂര്‍ സ്വദേശി ശോഭന

Kerala
  •  17 hours ago
No Image

കോഴിക്കോട് കുന്ദമംഗലത്തും പൊലിസ് മര്‍ദ്ദനം; ലാത്തികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി, പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം

Kerala
  •  17 hours ago
No Image

ഒരു മാസത്തിനുള്ളില്‍ 50 ലക്ഷം യാത്രക്കാര്‍; ചരിത്രം സൃഷ്ടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 

qatar
  •  18 hours ago
No Image

സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ആകാശത്ത് ഇര്‍ഫാന്‍ പറന്നു; പൈലറ്റാകാന്‍ പിന്തുണയേകിയ വല്യുപ്പയുമായി

Kerala
  •  18 hours ago
No Image

യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചു; ട്രെയിന്‍ നിന്നുപോയത് വളപട്ടണം പാലത്തിനു മുകളില്‍; രക്ഷയായത് ടിക്കറ്റ് എക്‌സാമിനറുടെ സമയോചിത ഇടപെടല്‍

Kerala
  •  18 hours ago
No Image

അവസാന 6 മാസത്തിനുള്ളില്‍ ദുബൈ പൊലിസ് കോള്‍ സെന്റര്‍ കൈകാര്യം ചെയ്തത് അഞ്ച് ലക്ഷത്തിലേറെ എന്‍ക്വയറികള്‍ | Dubai Police

uae
  •  18 hours ago
No Image

വിമാനയാത്രക്കാരുടെ സംതൃപ്തി: മുന്നിൽ കൊച്ചിയും കണ്ണൂരും

Kerala
  •  18 hours ago
No Image

തിരുവനന്തപുരത്ത് വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞവരെ ചോദ്യം ചെയ്തു; മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേല്‍പിച്ചു

Kerala
  •  18 hours ago