HOME
DETAILS

എ.സി പൊട്ടിത്തെറിച്ചു; മാതാവും പിതാവും മകളും മരിച്ചു, ബാല്‍ക്കണിയില്‍ നിന്ന് ചാടിയ മകന്‍ ഗുരുതരാവസ്ഥയില്‍ 

  
Web Desk
September 08 2025 | 09:09 AM

AC Explosion Claims Lives of Parents and Daughter Son Critical After Balcony Jump

ഫരീദാബാദ്: എ.സി പൊട്ടിത്തെറിച്ച് കുടംബത്തിലെ മൂന്നു പേര്‍ മരിച്ചു. അമ്മയും അച്ഛനും മകളുമാണ് മരിച്ചത്. ഹരിയാനയിലെ ഫരീദാബാദില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സചിന്‍ കപൂര്‍ (49), ഭാര്യ റിങ്കു കപൂര്‍(48), മകള്‍ സുജന്‍ കപൂര്‍ (13) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ വളര്‍ത്തു നായയും അപകടത്തില്‍ മരണപ്പെട്ടു. 

പുലര്‍ച്ചെ ഒന്നരയോടെ നാലുനിലയുള്ള വീടിന്റെ ഒന്നാമത്തെ നിലയിലാണ് ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. രണ്ടാം നിലയിലാണ് കപൂര്‍ കുടുംബം ഉണ്ടായിരുന്നത്. ഒന്നാം നില ഒഴിഞ്ഞുകിടക്കുകയായിരുന്നു.

എ.സി പൊട്ടിത്തേറിച്ചതിനെ തുടര്‍ന്നുണ്ടായ കനത്ത പുക രണ്ടാം നിലയിലുമെത്തി. ഇതാണ് മരണത്തിനിടയാക്കിയതെന്നാണ് നഗമനം. മറ്റൊരു മുറിയിലായിരുന്നു 24 കാരനായ മകന്‍ ആര്യന്‍ കപൂര്‍ ഉറങ്ങിയിരുന്നത് സ്‌ഫോടനശബ്ദം കേട്ടയുടന്‍ രക്ഷപ്പെടാനായി ആര്യന്‍ ജനല്‍വഴി പാരപ്പെറ്റിലേക്ക് ചാടി. ആര്യന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 

നാലുനില കെട്ടിടത്തിന്റെ നാലാം നിലയില്‍ ഏഴുപേരടങ്ങുന്ന കുടുംബം താമസിക്കുന്നുണ്ടായിരുന്നു. മൂന്നാം നിലയില്‍ സചിന്റെ ഓഫിസാണ് പ്രവര്‍ത്തിച്ചിരുന്നത്.

എയര്‍കണ്ടീഷണറില്‍ നിന്നുയര്‍ന്ന വിഷപ്പുകയാണ് മരണകാരണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പൊലിസ് അറിയിച്ചു. സ്‌ഫോടനശബ്ദം കേട്ടാണ് അയല്‍വാസികളും ഞെട്ടിയുണര്‍ന്ന് എത്തിയത്. കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതായും അയല്‍വാസികള്‍ പറഞ്ഞു.

 

A tragic AC explosion led to the death of a father, mother, and daughter. The son, who jumped from the balcony to escape the fire, is in critical condition. Shocking incident under investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago