
'ദി ടെലഗ്രാഫ്' എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു

കൊല്‍ക്കത്ത: രാജ്യത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും 'ദി ടെലഗ്രാഫ്' എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് സംഘര്‍ഷന്‍ താക്കൂര്‍. ദി ടെലിഗ്രാഫ്, ദി ഇന്ത്യന്‍ എക്സ്പ്രസ്, തെഹല്‍ക്ക തുടങ്ങിയവയ മാധ്യങ്ങളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
1962ല്‍ പട്നയിലാണ് ജനനം. 1984ല്‍ 'സണ്‍ഡെ'യിലൂടെയാണ് അദ്ദേഹം തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. ബിഹാര്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള കൃതികള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചു. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ 'സബാള്‍ട്ടേണ്‍ സാഹേബ്' അദ്ദേഹത്തിന്റെ ഒരു ശ്രദ്ധേയ ഗ്രന്ഥമാണ്. ലാലുവിനെയും നിതീഷ് കുമാറിനെയും കുറിച്ചുള്ള 'ദി ബ്രദേഴ്സ് ബിഹാരി'യും അദ്ദേഹത്തിന്റേതായുണ്ട്. കാര്‍ഗില്‍ യുദ്ധം, പാകിസ്താന്, ഉത്തര്‍പ്രദേശിലെ ജാതി ദുരഭിമാന കൊലകള്‍ എന്നിവയെക്കുറിച്ചുള്ള മോണോഗ്രാഫുകളും അദ്ദേഹം ചെയ്തിട്ടുണ്ട്.
താക്കൂറിന്റെ വിയോഗത്തില്‍ മാധ്യമ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മാധ്യമലോകത്തെ നിര്‍ഭയമായ ശബ്ദമാണ് നഷ്ടമായതെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു. അദ്ദേഹത്തിന്റെ ശക്തമായ രാഷ്ട്രീയ വിശകലനവും സത്യത്തോടുള്ള അടിയുറച്ച പ്രതിബദ്ധതയും എടുത്തു പറഞ്ഞ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ എക്സ് കുറിപ്പില്‍ അദ്ദേഹത്തിന്റെ വിയോഗം ആഴത്തിലുള്ള നഷ്ടബോധമുണ്ടാക്കുന്നുവെന്നും പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും താക്കൂറിന് 'എക്സി'ല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'ദി ടെലിഗ്രാഫിന്റെ എഡിറ്ററായ സംഘര്‍ഷന്‍ താക്കൂര്‍ ഒരു മികച്ച എഴുത്തുകാരനായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ വിശകലന വിദഗ്ദ്ധനായിരുന്നു അദ്ദേഹം. ബിഹാറിനെയും ജമ്മു കശ്മീറിനെയും കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ പ്രശസ്തി നേടിക്കൊടുത്തെന്നും ജയറാം രമേശ് കുറിച്ചു.
Veteran journalist and editor of The Telegraph, Sankhayan Thakur, has passed away at the age of 63 after a prolonged illness. Known as one of India's finest political commentators, he also contributed to The Indian Express and Tehelka.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• a day ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• a day ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• a day ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• a day ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• a day ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• a day ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• a day ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• a day ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• a day ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• a day ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• a day ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• a day ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• a day ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• a day ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• a day ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• a day ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• a day ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• a day ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• a day ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• a day ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• a day ago