HOME
DETAILS

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

  
Web Desk
September 08 2025 | 14:09 PM

typhoon tapah hits china prompting mass evacuation and flights disrupt

ബീജിംഗ്: തെക്കൻ ചൈനയിൽ തപഹ് ചുഴലിക്കാറ്റ് ശക്തമായതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കാറ്റിനെ തുടർന്ന് വിമാന സർവിസുകൾ തടസ്സപ്പെടുകയും സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. മണിക്കൂറിൽ 108 കിലോമീറ്റർ (മണിക്കൂറിൽ 67 മൈൽ) വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റ് കരയിലേക്ക് എത്തുന്നതിനുമുമ്പ് തെക്കൻ ചൈനയിലുടനീളം 60,000 പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ തായ്‌ഷാൻ നഗരത്തിൽ ശക്തമായ കാറ്റും പേമാരിയുമാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിലെ നാല് തലങ്ങളിലുള്ള മുന്നറിയിപ്പ് സംവിധാനത്തിലെ മൂന്നാമത്തെ ഉയർന്ന മുന്നറിയിപ്പ് നൽകിയിരുന്നതായി ചൈനയിലെ ഒഫീഷ്യൽ വാർത്ത ചാനലായ സിസിടിവി റിപ്പോർട്ട് ചെയ്തു. ഗുവാങ്‌ഡോങ് കാലാവസ്ഥാ ബ്യൂറോയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഗുവാങ്‌ഡോങ്ങിലെ അടിയന്തര മാനേജ്‌മെന്റ് വകുപ്പ് എല്ലാ പുറം ജോലികളും നിർത്തിവയ്ക്കാനും പാർക്കുകൾ, ബീച്ചുകൾ പോലുള്ള വിനോദ മേഖലകൾ അടച്ചിടാനും ഉത്തരവിട്ടു. പ്രദേശത്തെ മുഴുവൻ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഈ വർഷം ഇതുവരെ 16 ചുഴലിക്കാറ്റുകളാണ് ഗ്വാങ്‌ഡോങ്ങിനെ ബാധിച്ചത്. 

തപഹ് ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറോട്ട് നീങ്ങുമെന്നും പ്രവിശ്യ വിടുന്നതുവരെ വൈദ്യുതി നഷ്ടപ്പെടാൻ സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കി. നഗരത്തിൽ 3,300 അടിയന്തര ഉദ്യോഗസ്ഥർ സജ്ജരാണെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ജിയാങ്‌മെൻ, മാവോമിംഗ്, സുഹായ് എന്നീ തെക്കൻ നഗരങ്ങളും ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ നൽകുകയും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

ഹോങ്കോങ്ങിൽ, നൂറുകണക്കിന് വിമാന സർവീസുകൾ ചുഴലിക്കാറ്റിനെ തുടർന്ന് റദ്ദാക്കി. വിമാന സർവീസുകൾ എപ്പോൾ ആരംഭിക്കുമെന്നറിയാത്തതിനാൽ പലയിടത്തും യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ഹോങ്കോങ്ങിന് പടിഞ്ഞാറുള്ള അയൽ നഗരമായ യാങ്ജിയാങ്ങിൽ, 26 ഓഫ്‌ഷോർ വിൻഡ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 1,785 തൊഴിലാളികളെയും മത്സ്യ ഫാമുകളിൽ നിന്ന് 2,026 പേരെയും ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  a day ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  a day ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  a day ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  a day ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  a day ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  a day ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  a day ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  a day ago
No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  a day ago