HOME
DETAILS

നേപ്പാളില്‍ 'ജെന്‍ സി'ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; സോഷ്യല്‍മീഡിയാ നിരോധനം പിന്‍വലിച്ചു

  
Web Desk
September 09 2025 | 01:09 AM

Nepal lifts social media ban after 19 killed in protests

കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍മീഡിയാ നിരോധനത്തിനെതിരേ തെരുവിലിറങ്ങിയ യുവാക്കള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. സോഷ്യല്‍മീഡിയീ നിരോധനം നീക്കിയ സര്‍ക്കാര്‍, യുവാക്കളോട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. 
പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ഹിമാലയന്‍ രാജ്യത്തുടനീളം കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്നല രാത്രിയോടെയാണ് കെപി ശര്‍മ്മ ഒലിയുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ സര്‍ക്കാര്‍ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനുള്ള മുന്‍ തീരുമാനം പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിക്കാനുള്ള മുന്‍ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി നേപ്പാള്‍ കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് പ്രഖ്യാപിച്ചു. 'ജനറല്‍ ഇസഡിന്റെ ആവശ്യം പരിഗണിച്ച് സോഷ്യല്‍ മീഡിയ തുറക്കാന്‍ സര്‍ക്കാര്‍ ഇതിനകം തീരുമാനിച്ചു,- അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അടച്ചുപൂട്ടാനുള്ള മുന്‍ തീരുമാനത്തില്‍ സര്‍ക്കാര്‍ ഖേദിക്കുന്നില്ലെന്നും ഗുരുങ് പറഞ്ഞു.
ഈ വിഷയം ഒരു മറയായി ഉപയോഗിച്ച് പ്രതിഷേധങ്ങള്‍ നടന്നിരുന്നത് പരിഗണിച്ചാണ് മുന്‍ തീരുമാനം വേണ്ടെന്നു വച്ചത്. ജനറല്‍ ഇസഡ് ഗ്രൂപ്പിനോട് പ്രതിഷേധം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിസഭ അന്വേഷണ സമിതി രൂപീകരിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

നേരത്തെ ജന്‍ സി (ജനറേഷന്‍ ഇസെഡ്) ഓണ്‍ലൈനില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍, മധ്യ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും പാര്‍ലമെന്റിന് പുറത്ത് ബഹുജന പ്രകടനങ്ങളായി വളരുകയായിരുന്നു. നിരോധനം മാത്രമല്ല, ഒലിയുടെ സര്‍ക്കാരിനെതിരെ വ്യാപകമായ അഴിമതി ആരോപണങ്ങളും ഉയര്‍ത്തിക്കാട്ടി. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജന്‍ സി (ജനറേഷന്‍ ഇസെഡ്) വിഭാഗക്കാരാണ് കാഠ്മണ്ഡുവിലെ പാര്‍ലമെന്റ് കെട്ടിടത്തിനു സമീപം തടിച്ചുകൂടി പ്രക്ഷോഭം നടത്തിയത്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. ബറ്റണും റബര്‍ ബുള്ളറ്റും ഉപയോഗിച്ചുവെന്ന് വാര്‍ത്താവിനിമയ മന്ത്രി പ്രിഥ്വി സുബ്ബ പറഞ്ഞു.

അതീവസുരക്ഷാ മേഖലയായ പാര്‍ലമെന്റിനു സമീപമുള്ള റോഡ് കലാപക്കളമായി. പ്രക്ഷോഭകര്‍ മതിലില്‍ ഇരച്ചുകയറി.
കാഠ്മണ്ഡു ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങള്‍ നിരോധിച്ച് ഉത്തരവിട്ടിരുന്നു. രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദം. ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകളെത്തുടര്‍ന്ന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഗസ്റ്റ് 28ന് സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിച്ചതോടെയാണ് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.

പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വസതിക്ക് പുറത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Nepal has lifted a ban on social media platforms following mass protests and the killing of 19 people in clashes with security forces, a government minister said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  20 hours ago
No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  a day ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  a day ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  a day ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  a day ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  a day ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  a day ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  a day ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  a day ago