HOME
DETAILS

ദമ്മാം-ദമാസ്കസ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ച് ഫ്ലൈനാസ്; സർവിസ് ഒക്ടോബർ മൂന്ന് മുതൽ

  
September 09 2025 | 05:09 AM

flynas to launch direct dammam-damascus flights from next month

ദുബൈ: ഒക്ടോബർ മുതൽ ദമ്മാം-ദമാസ്കസ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് സഊദി വിമാനക്കമ്പനിയായ ഫ്ലൈനാസ്. കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായും സഊദി ഭരണകൂടത്തിന്റെ വ്യോമയാന, ടൂറിസം ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രതിബദ്ധതയുടെ ഭാ​ഗവുമാണ് ഈ നീക്കം.

ഒക്ടോബർ 3 മുതലാണ് ഫ്ലൈനാസ് സർവിസ് ആരംഭിക്കുന്നത്. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിച്ച് ആഴ്ചയിൽ മൂന്ന് സർവിസുകളാണ് ഫ്ലൈനാസ് നടത്തുക. 

ഈ സർവിസ് ആരംഭിക്കുന്നതോടെ, റിയാദിനും ജിദ്ദയ്ക്കും ശേഷം സിറിയൻ തലസ്ഥാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്നാമത്തെ സഊദി നഗരമായി ദമ്മാം മാറും.

ഫ്ലൈനാസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, കോൾ സെന്റർ, ട്രാവൽ ഏജന്റുമാർ എന്നിവർ വഴി ടിക്കറ്റുകൾ ലഭ്യമാണ്.

ദീർഘകാല ഇടവേളയ്ക്ക് ശേഷം ജൂൺ മാസത്തിൽ ദമാസ്കസിലേക്കുള്ള സർവിസുകൾ ഫ്ലൈനാസ് പുനരാരംഭിച്ചിരുന്നു. ദമ്മാം സർവിസ് കൂടി ആരംഭിക്കുന്നതോടെ സിറിയയിലേക്കുള്ള ഫ്ലൈനാസിന്റെ ആഴ്ചതോറുമുള്ള വിമാനങ്ങളുടെ എണ്ണം 17 ആയി ഉയരും.

Saudi Arabia's low-cost airline Flynas is set to expand its network to Syria with direct flights between Dammam and Damascus starting October 3. The airline will operate three weekly flights linking King Fahd International Airport in Dammam with Damascus International Airport. This move is part of Flynas' growth strategy and aligns with Saudi Arabia's aviation and tourism goals. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago