HOME
DETAILS

മുന്നിലുള്ളത് ചരിത്രനേട്ടം; മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനാവാൻ റൊണാൾഡോ ഇറങ്ങുന്നു

  
September 09 2025 | 05:09 AM

cristiano ronaldo need two goals to create a historical record in world cup qualifier matches

2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗൽ ഹംഗറിയെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ്. നാളെയാണ് ഈ ആവേശകരമായ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അർമേനിയക്കെതിരെ നേടിയ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസവുമായിട്ടായിരിക്കും പോർച്ചുഗൽ ഹംഗറിക്കെതിരെ കളത്തിൽ ഇറങ്ങുക. അർമേനിയയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തകർത്തിരുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച ഫോം തന്നെയാണ് പോർച്ചുഗലിന് കരുത്ത് പകരുന്നത്. 

മത്സരത്തിൽ ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവും റൊണാൾഡോയുടെ മുന്നിലുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് റൊണാൾഡോ കണ്ണുവെക്കുന്നത്. ഈ നേട്ടത്തിലെത്താൻ റൊണാൾഡോക്ക് വേണ്ടത് വെറും രണ്ട് ഗോളുകൾ മാത്രമാണ്. 39 ഗോളുകൾ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസാണ് നിലവിൽ ഈ റെക്കോർഡിന്റെ അവകാശി. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇതുവരെ 38 ഗോളുകൾ നേടിയ റൊണാൾഡോക്ക് രണ്ട് ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ കാർലോസ് റൂയിസിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ സാധിക്കും. 

അർമേനിയക്കെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് റൊണാൾഡോ തിളങ്ങിയിരുന്നത്. മത്സരത്തിൽ 21, 46 എന്നീ മിനിറ്റുകളിൽ ആയിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. ഇതോടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ 36 ഗോളുകൾ നേടിയ അർജന്റീന ഇതിഹാസം ലയണൽ മെസിയെ മറികടന്ന് റൊണാൾഡോ രണ്ടാം സ്ഥാനത്തേക്കും മുന്നേറിയിരുന്നു. മത്സരത്തിൽ റൊണാൾഡോക്ക് പുറമേ പോർച്ചുഗലിനായി തിളങ്ങി ജാവോ ഫെലിക്‌ ഇരട്ട ഗോൾ നേടി തിളങ്ങി. ജാവോ കാൻസലോ ഒരു ഗോളും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു.

മത്സരത്തിൽ സർവ്വാധിപത്യവും റൊണാൾഡോയുടെയും സംഘത്തിന്റെയും കൈവശമായിരുന്നു. 71 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ പോർച്ചുഗൽ 24 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ഏഴു ഷോട്ടുകളിൽ നിന്നും മൂന്നെണ്ണം മാത്രമാണ് അർമേനിയെ പോർച്ചുഗലിന്റെ പോസ്റ്റിലേക്ക് എത്തിച്ചത്. 

Portugal is set to face Hungary in a 2026 FIFA World Cup qualifier. This exciting clash will take place tomorrow.In this match cristiano ronaldo need two goals to create a historical record in world cup qualifier matches 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  2 hours ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  2 hours ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  2 hours ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  2 hours ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  3 hours ago
No Image

ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ

International
  •  3 hours ago
No Image

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി

Kuwait
  •  3 hours ago
No Image

'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

uae
  •  3 hours ago
No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  4 hours ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  5 hours ago