
4.4 കോടിയുടെ ഇന്‍ഷുറന്‍സ് ലഭിക്കാനായി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രവാസി; സുകുമാരക്കുറിപ്പിനെ ഓര്‍മിപ്പിക്കുന്ന തട്ടിപ്പ് ബഹ്‌റൈനില്‍

മനാമ: അബൂദബിയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കിയ മലയാളിയായ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ഹരിദാസ് സുകുമാരക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് നമുക്ക് പരിചിതനാണ്. 40 കൊല്ലം മുമ്പാണ് എട്ട് ലക്ഷം രൂപയ്ക്കായി ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയത്. മൃതദേഹം കുറുപ്പിന്റെതായി അവതരിപ്പിച്ച് തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. 40 കൊല്ലം മുമ്പ് എട്ട് ലക്ഷം രൂപയെന്നത് എത്രയോ വലിയ മൂല്യമുള്ള തുകയാണ്. അബുദാബിയില്‍ ഭാര്യയോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു കുറുപ്പ്.
സമാനമായ തട്ടിപ്പ് ഏറ്റവും ഒടുവിലായി ബഹ്‌റൈനിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4.4 കോടിയുടെ ഇന്‍ഷുറന്‍സ് ലഭിക്കാനായി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ബഹ്‌റൈനിലെ പ്രവാസിയായ നിക്ഷേപകനെ പൊലിസ് അറസ്റ്റ്‌ചെയ്തു. തന്റെ മുന്‍ തൊഴിലുടമയില്‍ നിന്ന് 188,500 ദിനാര്‍ മൂല്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വേണ്ടിയാണ് പാക്കിസ്താന്‍ സ്വദേശി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ചത്. വേതനം ലഭിക്കാത്തതിന് പ്രതികാരമായാണ് 44 കാരനായ പാക്കിസ്താന്‍ സ്വദേശി ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് പറയുന്നത്. സംഭവത്തില്‍ പാക്കിസ്താന്‍ സ്വദേശിക്ക് പുറമെ ഇയാളുടെ 46 വയസ്സുള്ള സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവരും അറസ്റ്റിലായി. ഇവരെ പ്രോസിക്യൂഷന് കൈമാറി. വിചാരണയ്ക്ക് ശേഷം ശിക്ഷിച്ച് നാടു കടത്തും.
സിനിമക്ക് വരെ പ്രമേയമായ സുകുമാരക്കുറുപ്പ് കേസ്
തന്റെ രൂപത്തിന് സാദൃശ്യമുള്ള ആളെ കണ്ടെത്തിയാണ് സുകുമാരക്കുറുപ്പ് കൊല നടത്തിയത്. ശരീരത്തിന് സാദൃശ്യമുള്ള ആളെ കണ്ടെത്താനായി ഏറെ ദിവസം നടത്തിയ തിരിച്ചിലിലാണ് സുകുമാരക്കുറുപ്പും ഭാര്യാ സഹോദരന്‍ ഭാസ്‌കരപ്പിള്ളയും ചാക്കോയെ ലക്ഷ്യമിട്ടത്. ആലപ്പുഴയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് കാറില്‍ക്കയറ്റുകയും നിര്‍ബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭാസ്‌കരപിള്ളയുടെ വീട്ടില്‍വെച്ച് ചാക്കോയുടെ തല പെട്രോളൊഴിച്ച് കരിയിച്ചുകളഞ്ഞു. കുറുപ്പിന്റെ നേതൃത്വത്തില്‍ കുന്നത്തെ വയലില്‍ കാറും മൃതദേഹവും ഇറക്കി കത്തിക്കുകയുമായിരുന്നു.
സംഭവം കാറപകടമായും സുകുമാരക്കുറുപ്പ് മരിച്ചെന്നും വിശ്വസിപ്പിച്ച് ഇന്‍ഷുറന്‍സ് ഒപ്പിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് അന്വേഷണത്തിലാണ് അത് കൊലപാതകമാണെന്നും മരിച്ചത് ചാക്കോ ആണെന്നും വ്യക്തമായത്. സംഭവം നടന്ന് 40 വര്‍ഷം കഴിഞ്ഞെങ്കിലും കുറുപ്പിനെ കണ്ടെത്താനായില്ല. ഇതേ കഥയെ ആസ്പദമാക്കി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കുറുപ്പ് സിനിമയും ഇറങ്ങി.
An expatriate in Bahrain allegedly faked his own death in an attempt to claim life insurance worth $500,000 (BD188,500) from his ex-employer, as revenge for unpaid wages. The 44-year-old Pakistani man, along with his 46-year-old brother and wife, are on trial for allegedly forging a death certificate and using it to try to collect the payout .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം
Cricket
• 8 hours ago
ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി
National
• 8 hours ago
'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്' റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്
National
• 9 hours ago
അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്
Cricket
• 9 hours ago
'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി
International
• 9 hours ago
ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ
uae
• 9 hours ago
ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 10 hours ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ
Cricket
• 10 hours ago
സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 10 hours ago
ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ
Cricket
• 11 hours ago
പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍
Kerala
• 11 hours ago
അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്
Kerala
• 11 hours ago
ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം
uae
• 11 hours ago
മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്
National
• 12 hours ago
വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ
Kerala
• 12 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി
Cricket
• 13 hours ago
'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ്
International
• 13 hours ago
പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
Kerala
• 13 hours ago
ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala
• 12 hours ago
ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 12 hours ago
9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ
International
• 12 hours ago