HOME
DETAILS

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

  
September 11 2025 | 07:09 AM

human organ transplant isac heart to ajin alias

തിരുവനന്തപുരം: അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മരണപ്പെട്ട കൊട്ടാക്കര സ്വദേശി ഐസക്കിന്റെ ഹൃദയം, മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. അങ്കമാലി സ്വദേശി അജിൻ ഏലിയാസ് എന്ന വ്യക്തിക്കാണ് ഈ ഹൃദയം മാറ്റിവെക്കുക.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്ത ഹൃദയം ആംബുലൻസിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഹൃദയം എത്തിച്ചു. കേവലം 6 മിനുട്ടാണ് ഇതിനായി എടുത്തത്. പൊലിസിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇവിടെ നിന്ന് ആംബുലൻസിൽ എറണാകുളത്തേക്കു കൊണ്ടുപോയി. 

കൊച്ചിയിൽ ഹയാത്ത് ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറക്കി ശേഷം ഹൃദയം ആംബുലൻസിൽ ലിസി ആശുപത്രിയിൽ എത്തിക്കും. ലിസി ആശുപത്രിയിലാണ് ഹൃദയം മാറ്റിവെക്കേണ്ട 28കാരനായ അജിൻ ഏലിയാസ് ചികിത്സയിലുള്ളത്. ഇവിടെ ഹൃദയം എത്തുന്നതോടെ അത് മാറ്റിവെക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. 

സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബൈക്കിടിച്ച് ഹോട്ടൽ ഉടമയായ ഐസക്കിനു പരുക്കേറ്റത്. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവങ്ങൾ ദാനം ചെയ്യാൻ ഐസക് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഹൃദയം, വൃക്കകൾ, കരൾ, കോർണിയ എന്നിവ ദാനം ചെയ്യാൻ കുടുംബം സമ്മതം നൽകിയതോടെയാണ് ചികിത്സയിലുള്ള ആറ് പേർക്ക് പുതുജീവൻ ലഭിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു

Saudi-arabia
  •  2 hours ago
No Image

സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന അവനെ അടുത്ത കളിയിൽ ഇന്ത്യ ഒഴിവാക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

ഡൽഹി - കാഠ്മണ്ഡു സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടെയിൽ പൈപ്പിൽ തീ; വിമാനം പരിശോധനകൾക്കായി ബേയിലേക്ക് മടങ്ങി

National
  •  2 hours ago
No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  3 hours ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  3 hours ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  3 hours ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  3 hours ago
No Image

ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  4 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

Cricket
  •  4 hours ago
No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  5 hours ago