HOME
DETAILS

ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

  
September 11 2025 | 07:09 AM

sabarimala-gold-plating-repair-travancore-devaswom-board

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയില്‍ എത്തിച്ച് ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞെന്നും ഇപ്പോള്‍ തിരികെ കൊണ്ടുവരുന്നത് അസാധ്യമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇക്കാര്യം ഇന്ന് റിവ്യൂ പെറ്റീഷനായി ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ബോര്‍ഡ് തെറ്റ് ചെയ്‌തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അറ്റകുറ്റപ്പണിക്കായി അയച്ച സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല സ്പെഷ്യല്‍ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയില്‍ കൊണ്ടുപോയതില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.  ഇതിനോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ്. സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്നുവെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി. 

'ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ചാണ്. ഭക്തന്‍മാര്‍ ശ്രീകോവിലിനു മുന്നിലേക്ക് നാണയങ്ങള്‍ വലിച്ചെറിയുന്നത് കൊണ്ടാണ് സ്വര്‍ണപ്പാളികള്‍ക്ക് കേടുപാടുകള്‍ ഉണ്ടായത്. ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപ്പാളി നീക്കിയത്. പൊലിസില്‍നിന്നു ഡപ്യൂട്ടേഷനില്‍ എത്തിയിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിജിലന്‍സ് വിഭാഗം ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് ദേവന്റെ അനുജഞ വാങ്ങി സ്വര്‍ണപ്പാളികള്‍ ഇളക്കിയത്. - ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. 

ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തില്‍ ഇത് തിരികെ കൊണ്ടുവരാന്‍ ആകില്ല. ഇക്കാര്യമാണ് കോടതിയെ ബോധ്യപ്പെടുത്തുക. തങ്ങള്‍ ഒരു അപരാധവും ചെയ്തിട്ടില്ല. കോടതിയുടെ അനുമതി തേടാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
അയ്യപ്പ സംഗമത്തിന് പിരിക്കുന്ന പണത്തെക്കുറിച്ച് യാതൊരു കുഴപ്പവുമില്ലെന്നും എല്ലാ കണക്കുകളും കോടതിയെ ബോധിപ്പിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. 

കേസില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കും. അഡ്വക്കേറ്റ് ജനറല്‍ കേസില്‍ നേരിട്ട് ഹാജരാകും.

അതേസമയം,കന്നിമാസ പൂജകള്‍ക്കായി എത്തുന്ന ഭക്തന്മാര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിഷേധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും; ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  4 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം; സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിനൊപ്പം അഭിഷേക് ശർമ്മ

Cricket
  •  4 hours ago
No Image

സൈപ്രസിൽ ട്രേഡ് യൂണിയൻ പണിമുടക്ക്; ലാർക്കാനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  4 hours ago
No Image

ധോണി, കോഹ്‌ലി, രോഹിത് എല്ലാവരെയും കടത്തിവെട്ടി; ടി-20യിൽ ചരിത്രമെഴുതി സ്‌കൈ

Cricket
  •  5 hours ago
No Image

'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  5 hours ago
No Image

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്

Kerala
  •  5 hours ago
No Image

ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം

uae
  •  5 hours ago
No Image

മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്

National
  •  5 hours ago
No Image

ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago