HOME
DETAILS

ടി-20യിലെ എന്റെ 175 റൺസിന്റെ റെക്കോർഡ് ആ രണ്ട് താരങ്ങൾ മറികടക്കും: ഗെയ്ൽ

  
September 09 2025 | 07:09 AM

Chris Gayle has named the two players who can break his record

ടി-20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇപ്പോഴും വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‌ലിന്റെ പേരിലാണുള്ളത്. 2013 ഗെയ്ൽ സ്വന്തമാക്കിയ ഈ നേട്ടം ഇതുവരെ ആരും തകർത്തിട്ടില്ല. ഇപ്പോൾ തന്റെ ഈ റെക്കോർഡ് തകർക്കാൻ കഴിയുന്ന രണ്ട് താരങ്ങൾ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് ഗെയ്ൽ. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം നിക്കോളാസ് പൂരൻ എന്നീ താരങ്ങൾക്ക് തകർക്കാൻ കഴിയുമെന്നാണ് ഗെയ്ൽ അഭിപ്രായപ്പെട്ടത്. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഗെയ്ൽ ഇക്കാര്യം പറഞ്ഞത്. 

''ഇക്കാലത്ത് യുവതാരങ്ങൾ വളരെ ആക്രമിച്ചു കളിക്കുന്നതിനാൽ ഐ‌പി‌എല്ലിൽ ഇത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. നിക്കോളാസ് പൂരൻ, ശുഭ്മൻ ഗിൽ ഇവർക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അവരുടെ സ്കോറിങ് നിരക്കുകൾ നോക്കിയാൽ മതി. അവർ മികച്ച താരങ്ങളാണ്'' ക്രിസ് ഗെയ്ൽ പറഞ്ഞു. 

2013 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കുന്ന സമയത്താണ് ഗെയ്ൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്. പൂനെ വാരിയേഴ്‌സിനെതിരെ  66 പന്തിൽ നിന്നും 175 റൺസായിരുന്നു ഗെയ്ൽ നേടിയിരുന്നത്. 13 ഫോറുകളും 17 കൂറ്റൻ സിക്സുകളും ആണ് ഗെയ്ൽ നേടിയത്. നീണ്ട 12 വർഷം കഴിയുമ്പോഴും ആരാലും തകർക്കപ്പെടാതെ ഈ റെക്കോർഡ് ഇപ്പോഴും നിലനിൽക്കുകയാണ്. 

The highest individual score in T20Is still belongs to West Indies batsman Chris Gayle. This feat, achieved by Gayle in 2013, has not been broken yet. Gayle has now named the two players who can break his record.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  2 hours ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  2 hours ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  2 hours ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  2 hours ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  3 hours ago
No Image

ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ

International
  •  3 hours ago
No Image

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി

Kuwait
  •  3 hours ago
No Image

'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

uae
  •  3 hours ago
No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  4 hours ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  5 hours ago