HOME
DETAILS

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

  
September 10, 2025 | 6:35 AM

Lionel Messi finished first on the list of top goal scorers in the 2026 FIFA World Cup Latin American qualifiers

2026 ഫിഫ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ഇന്ന് ഇക്വാഡോറിനെതിരെ അർജന്റീന പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വാഡോർ നിലവിലെ ലോക ചാമ്പ്യന്മാരെ തകർത്തത്. മത്സരത്തിൽ അർജന്റീനക്കായി സൂപ്പർതാരം ലയണൽ മെസി കളത്തിൽ ഇറങ്ങിയിരുന്നില്ല. ലാറ്റിനമേരിക്കൻ ക്വാളിഫയറിലെ അവസാന മത്സരം ആയിരുന്നു ഇത്.

അവസാന മത്സരം കളിക്കാതെ തന്നെ 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് മെസി ഫിനിഷ് ചെയ്തത്. എട്ട് ഗോളുകളാണ് മെസി 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയത്. ഏഴു ഗോളുകൾ നേടിയ കൊളംബിയൻ താരം ലൂയിസ് ഡയസാണ് മെസിക്ക് പുറകിൽ രണ്ടാമതുള്ളത്. 

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസി ഇതുവരെ 36 ഗോളുകളാണ് നേടിയിട്ടുള്ളത്. 39 ഗോളുകൾ വീതം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയ ഗ്വാട്ടിമാലയുടെ കാർലോസ് റൂയിസ് പോർച്ചുഗീസ് ഇതിഹസം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇക്വാഡോറിനെതിരായ മത്സരത്തിന് മുമ്പായി വെനസ്വേലക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോൾ നേടി മെസി തിളങ്ങിയിരുന്നു. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന വെനസ്വേലയെ വീഴ്ത്തിയത്.

അതേസമയം മത്സരത്തിൽ ഇക്വഡോറിനായി എനർ വലൻസിയയാണ് വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു താരം ഇക്വഡോറിന് വിജയം സമ്മാനിച്ചത്. ഇരു ടീമിലെയും ഓരോ താരങ്ങൾ ചുവപ്പുകാർഡ് കണ്ടു പുറത്തായിരുന്നു. ആദ്യ പകുതിയിൽ നിക്കോളാസ് ഒട്ടമെന്റി അർജന്റീനയിൽ നിന്നും റെഡ് കാർഡ് കണ്ടു പുറത്തായപ്പോൾ രണ്ടാം പകുതിയിൽ ഇക്വഡോർ താരം മോയ്സസ് കൈസെഡോയും ചുവപ്പ് കാർഡ് കണ്ട് മടങ്ങി. 

നിലവിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അർജന്റീന തന്നെയാണ്. 18 മത്സരങ്ങളിൽ നിന്നും 12 വിജയവും രണ്ട് സമനിലയും നാലു തോൽവിയും അടക്കം 38 പോയിന്റുമായാണ് അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Lionel Messi finished first on the list of top goalscorers in the 2026 FIFA World Cup Latin American qualifiers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടി.വി.കെ

National
  •  7 days ago
No Image

'അന മിന്‍കും  വ ഇലൈക്കും -ഞാന്‍ നിങ്ങളില്‍ നിന്നുള്ളവനാണ്, നിങ്ങളിലേക്കായുള്ളവനും' വിദ്വേഷങ്ങള്‍ക്ക് മേല്‍ മാനവികതയുടെ മുദ്രാവാക്യം മുഴക്കി മംദാനി

International
  •  7 days ago
No Image

മന്ത്രിയുടെ വാക്കുകൾ അപമാനിച്ചതിന് തുല്യം; പാട്ടിലൂടെ മറുപടി നൽകും, പ്രായത്തിന്റെ പക്വത കുറവുണ്ടെന്ന് വേടൻ

Kerala
  •  7 days ago
No Image

'ഹരിയാനയിലെ പത്ത് ബൂത്തുകളിലായി 22 വോട്ടുകള്‍' ആരാണ് രാഹുല്‍ ഗാന്ധി തുറന്ന 'H' ഫയല്‍സിലെ ബ്രസീലിയന്‍ മോഡല്‍?

National
  •  7 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരം ആ ഇം​ഗ്ലീഷ് ക്ലബ്ബിൽ ചേരാൻ ഒരുങ്ങി; വർഷങ്ങളായി ഫുട്ബോൾ ലോകത്ത് പ്രചരിച്ച കഥയുടെ സത്യം വെളിപ്പെടുത്തി റൊണാൾഡോ

Football
  •  7 days ago
No Image

വിരാട് കോഹ്ലി @ 37: കളിക്കളത്തിൽ അവിശ്വസനീയം, ക്യാപ്റ്റൻസിയിൽ അത്ഭുതം! അറിയപ്പെടാത്ത 5 റെക്കോർഡുകൾ

Cricket
  •  7 days ago
No Image

അങ്കമാലിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍; മരിച്ചത് അമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുഞ്ഞ്

Kerala
  •  7 days ago
No Image

ഇപിഎഫ്ഒ സ്റ്റാഫ് ക്രെഡിറ്റ് സൊസൈറ്റിയിൽ 70 കോടി രൂപയുടെ വൻ തട്ടിപ്പ്; സിഇഒ ഗോപിയും ജീവനക്കാരി ലക്ഷ്മിയും ബെംഗളൂരുവിൽ അറസ്റ്റിൽ

crime
  •  7 days ago
No Image

ഓര്‍ഡര്‍ ചെയ്ത കൊറിയര്‍ തുറന്നു നോക്കിയപ്പോള്‍ ഭയന്നു പോയി യുവതി; ഉള്ളില്‍ മനുഷ്യന്റെ കൈകളും വിരലുകളും

International
  •  7 days ago
No Image

20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ

crime
  •  7 days ago


No Image

യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആറുപേർ മരിച്ചു

National
  •  7 days ago
No Image

യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; പക്ഷേ അക്ഷരത്തെറ്റിൽ പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

crime
  •  7 days ago
No Image

'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍

National
  •  7 days ago
No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  7 days ago