
ഓടുന്ന ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ

ലുധിയാന: ഓടുന്ന ഓട്ടോറിക്ഷയിൽ വച്ച് യാത്രക്കാരിക്ക് നേരെ കവർച്ചാ ശ്രമം. യുവതി ധൈര്യം വീണ്ടെടുത്ത് ഉറക്കെ നിലവിളിക്കുകയും ഓട്ടോയുടെ പുറത്തേക്ക് തൂങ്ങിക്കിടന്ന് സഹായം തേടുകയും ചെയ്തു. ഏകദേശം അര കിലോമീറ്ററോളം ദൂരം ഈ രീതിയിൽ തൂങ്ങിക്കിടന്ന യുവതിയുടെ നിലവിളി കേട്ട് പിന്നാലെ വന്ന വാഹനങ്ങളിലുള്ളവർ ഓട്ടോ തടയുകയായിരുന്നു. ഇതോടെയാണ് യുവതിയെ രക്ഷപ്പെടുത്താനായത്.
പഞ്ചാബിലെ ലുധിയാനയിൽ, ജലന്ധർ ബൈപാസിന് സമീപത്ത് വച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഫില്ലൗറിൽ നിന്ന് നവൻഷഹർ എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യാനായാണ് ജലന്ധർ ബൈപാസിൽ നിന്ന് യുവതി ഓട്ടോയിൽ കയറിയത്. മീന കുമാർ എന്ന യുവതിയാണ് ആക്രമണത്തിനിരയായത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിനിടെ ഒരു പ്രതി ഓടിരക്ഷപ്പെടുകയും, ബാക്കി രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഡ്രൈവറെ കൂടാതെ ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർ കൂടി ചേർന്ന് യുവതിയെ ആക്രമിക്കുകയും കവർച്ചയ്ക്ക് ശ്രമിക്കുകയും ആയിരുന്നു. യാത്ര ആരംഭിച്ച് അല്പസമയത്തിനുള്ളിൽ പ്രതികൾ യുവതിയുടെ കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടിയിട്ടു. ആയുധം കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കൈക്കലാക്കാനും ശ്രമിച്ചു.
https://x.com/ashraphdhuddy/status/1965334612235673839
ഫില്ലൗർ-ലുധിയാന ഹൈവേയിലുണ്ടായ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ ധീരതയെ നെറ്റിസൻസ് വ്യാപകമായി പ്രശംസിച്ചു. അതേസമയം, പഞ്ചാബിലെ നിയമക്രമസമാധാന നിലയെ വിമർശിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതൽ നടപടികൾ ആവശ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെട്ട പ്രതിക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടില്ലെങ്കിലും, യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായി അറിയിച്ചു. സമാന സംഭവങ്ങൾ തടയാൻ ഓട്ടോറിക്ഷകളിലെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
In Ludhiana, Punjab, a woman named Meena Kumar thwarted an attempted robbery in a moving autorickshaw on September 9 near Jalandhar Bypass. Two men, excluding the driver, tied her hands with a shawl and threatened her with a weapon to steal her valuables. Displaying remarkable courage, Meena screamed for help and hung out of the autorickshaw for nearly half a kilometer, alerting passersby. Other vehicles intervened, stopping the autorickshaw and rescuing her. Two suspects were arrested, while one fled, prompting a police manhunt. Her bravery has been widely praised online.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
uae
• 8 hours ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 8 hours ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
National
• 9 hours ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 9 hours ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 9 hours ago
ചന്ദ്രഗഹണത്തിന് ശേഷമിതാ സൂര്യഗ്രഹണം; കാണാം സെപ്തംബർ 21ന്
uae
• 10 hours ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 10 hours ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 10 hours ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 10 hours ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 10 hours ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
National
• 11 hours ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• 11 hours ago
ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്
uae
• 11 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• 11 hours ago
എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar
International
• 13 hours ago
മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്ത്തകന് അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം
National
• 13 hours ago
'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി
International
• 15 hours ago
വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ
Football
• 15 hours ago
അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി
Football
• 16 hours ago
തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത
International
• 17 hours ago
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി
National
• 12 hours ago
പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം
crime
• 12 hours ago
പൊതു സുരക്ഷയ്ക്ക് ഭീഷണി: പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ലൈംഗികാതിക്രമങ്ങൾ; നേപ്പാളിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു
National
• 12 hours ago