HOME
DETAILS

പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്‍റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം

  
Web Desk
September 10 2025 | 10:09 AM

sandeep warrier alleges widespread police brutality in kerala releases footage of police beating accuses bjp leaders of settling case for rs 10 lakh

പാലക്കാട്: സംസ്ഥാനത്ത് പൊലിസ് അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ വർധിച്ചുവരുന്നതായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. കുന്നംകുളത്ത് ബിജെപി നേതാവിനെ മർദിച്ച കേസിൽ 10 ലക്ഷം രൂപ വാങ്ങി ബിജെപി നേതാക്കൾ കേസ് ഒത്തുതീർപ്പാക്കിയെന്ന് ബിജെപി കൗൺസിലർ ബിനു പ്രസാദ് തന്നെ വെളിപ്പെടുത്തിയതായി സന്ദീപ് വാര്യർ അവകാശപ്പെട്ടു. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് നേതാക്കളായ വർഗീസും സുജിത്തും വഴങ്ങിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018-ൽ കുന്നംകുളത്തെ ബിജെപി നേതാവ് മുരളിയെ ഇളനീർ വെട്ടി മർദിച്ച കേസാണ് ഒത്തുതീർപ്പാക്കിയതെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. തുടക്കത്തിൽ ബിജെപി ഈ കേസിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും, പിന്നീട് 10 ലക്ഷം രൂപ വാങ്ങി കേസ് അട്ടിമറിച്ചുവെന്നാണ് ആരോപണം. മുരളിക്ക് മർദനമേറ്റ ദൃശ്യങ്ങളും സന്ദീപ് വാര്യർ പുറത്തുവിട്ടു. ബിജെപിയുടെ പ്രാദേശിക നേതാക്കൾ പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയെന്ന് ആരോപിച്ചത് ബിജെപിയുടെ കൗൺസിലർ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ബിജെപി നേതൃത്വം വിശദീകരണം നൽകണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

കേസിൽ കുന്നംകുളം സിഐ ഷാജഹാൻ ഉൾപ്പെടെ അഞ്ച് പൊലീസുകാർ പ്രതികളായിരുന്നു. എന്നാൽ, ഈ കേസിന്റെ എഫ്ഐആർ ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായെന്നും സന്ദീപ് ആരോപിച്ചു.

പീച്ചി പൊലിസ് സ്റ്റേഷനിൽ മർദനം: വയോധികന്റെ പരാതി

അതിനിടെ, പീച്ചി പൊലിസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന പി.എം. രതീഷിനെതിരെ ഗുരുതരമായ പരാതികൾ ഉയർന്നുവരുന്നു. പ്രധാനമന്ത്രിയുടെ മുദ്ര ലോൺ പദ്ധതിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഒരു സ്ത്രീക്കെതിരെ പരാതി നൽകാൻ എത്തിയ വയോധികനായ പ്രഭാകരനെ എസ്ഐ പി.എം. രതീഷ് മർദിച്ചുവെന്നാണ് ആരോപണം. സ്ട്രോക്ക് ബാധിച്ച തന്നെ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചുവെന്നും, പരാതി പറഞ്ഞതിന്റെ പേര് പറഞ്ഞ് മർദനം തുടർന്നുവെന്നും പ്രഭാകരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

പ്രഭാകരന്റെ പരാതി പരിഗണിക്കാതെ, മുക്കുപ്പണ്ടം തട്ടിപ്പ് കേസിൽ പ്രതിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐ തന്നെ മർദിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മനുഷ്യത്വരഹിതമായി, ഒരു മൃഗത്തോട് സംസാരിക്കുന്നതുപോലെയാണ് എസ്ഐ രതീഷ് തന്നോട് പെരുമാറിയതെന്നും പ്രഭാകരൻ കുറ്റപ്പെടുത്തി.

ഈ സംഭവങ്ങൾ സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും, ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്നും സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 hours ago
No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  8 hours ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

National
  •  9 hours ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  9 hours ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  9 hours ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  10 hours ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  10 hours ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  10 hours ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  10 hours ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  10 hours ago