HOME
DETAILS

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

  
Web Desk
September 10 2025 | 12:09 PM

rss leader reveals that central government had considered impeaching former vice president jagdeep dhankar

ചെന്നൈ: ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ പുതിയ വെളിപ്പെടുത്തല്‍. ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തിയാണ് രംഗത്തെത്തിയത്. ഇതാദ്യമായാണ് ധന്‍കറിന്റെ രാജിയില്‍ പ്രതികരണവുമായി ആര്‍എസ്എസ് രംഗത്തെത്തുന്നത്. 

' ധന്‍കറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇംപീച്ച്‌മെന്റിന് ഒരുങ്ങിയിരുന്നു. അദ്ദേഹം സര്‍ക്കാരിന് ഹിതകരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചു. ഇതോടെയാണ് അദ്ദേഹം രാജിവെച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിയില്ല,' ഒരു സ്വകാര്യ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എസ് ഗുരുമൂര്‍ത്തി പറഞ്ഞു. 

ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് ധന്‍കർ തന്റെ രാജി പ്രഖ്യാപിച്ചത്. ജൂലൈ 21നായിരുന്നു സംഭവം. ആരോഗ്യ കാരണങ്ങളാണ് രാജിയെന്നും, രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനത്തോടെയാണ് താന്‍ പദവി ഒഴിയുന്നതെന്നും രാജിക്കത്തില്‍ ധന്‍ഘഢ് വ്യക്തമാക്കിയിരുന്നു.

സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി

എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന്റെ സ്ഥാനാർത്ഥിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ബി. സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് സിപി രാധാകൃഷ്ണൻ വിജയം നേടിയത്.പോൾ ചെയ്യപ്പെട്ട 767 വേട്ടിൽ  454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണൻറെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. 

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ രാധാകൃഷ്ണനെ വിജയിയായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17-ന് ഭരണകക്ഷി സഖ്യമായ എൻഡിഎ, മഹാരാഷ്ട്ര ഗവർണറും ഗൗണ്ടർ-കോങ്കു വെള്ളാളർ സമുദായത്തിൽപ്പെട്ട ഒബിസി വിഭാഗക്കാരനുമായ സിപി രാധാകൃഷ്ണനെ എൻഡിഎ  ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യപിച്ചിരുന്നു.

രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന 781 അംഗങ്ങളുള്ള ഇലക്ടറൽ കോളേജാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വോട്ടെടുപ്പ് രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു.

പ്രതിപക്ഷത്തിന്റെ 315 എംപിമാർ വോട്ട് രേഖപ്പെടുത്തിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. എൻഡിഎയുടെ ഭൂരിപക്ഷം ഉറപ്പാക്കിയാണ് സിപി രാധാകൃഷ്ണന്റെ വിജയം. പ്രതിപക്ഷ ഐക്യത്തിന്റെ പോരാട്ടം ശക്തമായിരുന്നെങ്കിലും, എൻഡിഎയുടെ തന്ത്രപരമായ നീക്കങ്ങൾ തിരഞ്ഞെടുപ്പിൽ നിർണായകമായി പുറത്തു വരുന്ന റിപ്പോർട്ട്.

 

RSS leader reveals that central government had considered impeaching former vice president jagdeep dhankar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  10 hours ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  10 hours ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  10 hours ago
No Image

സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു

Business
  •  11 hours ago
No Image

മട്ടൻ കിട്ടുന്നില്ല; ​വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ​ഗ്രാമം

Kerala
  •  11 hours ago
No Image

ഷെയ്ഖ് സായിദ് റോഡിൽ അപകടം: മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  11 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി 

Kerala
  •  11 hours ago
No Image

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി

National
  •  12 hours ago
No Image

പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്‍റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം

crime
  •  12 hours ago
No Image

പൊതു സുരക്ഷയ്ക്ക് ഭീഷണി: പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ലൈംഗികാതിക്രമങ്ങൾ; നേപ്പാളിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു

National
  •  12 hours ago