
'വെറുമൊരു കളിയാണ്, അത് നടക്കട്ടെ' ഇന്ത്യ-പാക് മത്സരത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 14ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന് ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. ഹരജി നാളെ തന്നെ ലിസ്റ്റ് ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തള്ളി. എന്താണ് ഇത്ര തിടുക്കം എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത് വെറുമൊരു കളിയല്ലേ അത് നടക്കട്ടേയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം.
ഇന്ത്യ-പാകിസ്താന് മത്സരത്തിനെതിരായ പൊതുതാല്പര്യ ഹരജി നാളെ തന്നെ പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്തിനാണ് ഹരജി ഇത്രയും തിടുക്കത്തില്‍ ലിസ്റ്റ് ചെയ്യുന്നതെന്ന് ജസ്റ്റിസ് ജെ.കെ മഹേശ്വരി ചോദിച്ചു. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത് അതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍, ഞായറാഴ്ചയല്ലേ മത്സരം. അതില്‍ ഞങ്ങള്‍ എന്തുചെയ്യാനാണ് മത്സരം നടക്കട്ടെയെന്നായി കോടതി.
മൂന്ന് പേര് ചേര്‍ന്നാണ് ഇന്ത്യ-പാകിസ്താന് മത്സരത്തിനെതിരായ പൊതുതാല്പര്യ ഹരജി നല്‍കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷം ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നത് ദേശീയതാല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്നായിരുന്നു ഹരജിയിലെ പ്രധാന വാദം. പാകിസ്താനെതിരായ മത്സരം റദ്ദാക്കുന്നതിനൊപ്പം ക്രിക്കറ്റിനെ നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷന് കീഴില്‍ കൊണ്ടു വരണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
supreme court refuses urgent hearing on plea to stop india vs pakistan cricket match, calls it "just a game" with no legal urgency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പെരുമ്പാമ്പിനെ ഫ്രൈ ചെയ്ത് കഴിച്ചു; യുവാക്കള്‍ അറസ്റ്റില്‍
Kerala
• 5 hours ago
അപകടത്തിൽ പരുക്കേറ്റ് മരണപ്പെട്ട ഐസക്കിന്റെ ഹൃദയം ഇനി അജിനിൽ മിടിക്കും; ഹൃദയപൂർവം കൊച്ചിയിലേക്ക്
Kerala
• 5 hours ago
ഫുട്ബോൾ മാമാങ്കത്തിന് ഇനി കേവലം ഒമ്പത് മാസം മാത്രം; ടിക്കറ്റുകൾ എങ്ങനെ സ്വന്തമാക്കാമെന്നറിയാം
uae
• 5 hours ago
മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്
National
• 6 hours ago
ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala
• 6 hours ago
ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 6 hours ago
9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ
International
• 6 hours ago
സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം
Saudi-arabia
• 6 hours ago
വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ
Kerala
• 6 hours ago
അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി
Cricket
• 7 hours ago
പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
Kerala
• 7 hours ago
വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും
Kuwait
• 7 hours ago
അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?
International
• 8 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം
Kerala
• 8 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു
info
• 9 hours ago
മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ
Kerala
• 9 hours ago
'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്
Kerala
• 10 hours ago
രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും
National
• 10 hours ago
മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Kuwait
• 8 hours ago
പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു
Kerala
• 8 hours ago
ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു
International
• 8 hours ago