HOME
DETAILS

യു.ഡി.എഫിൻ്റെ 'മാതൃകാ കൺവീനർ' പി.പി തങ്കച്ചൻ

  
ടി. മുഹമ്മദ്
September 12 2025 | 02:09 AM

UDFs model convener PP Thankachan

തിരുവനന്തപുരം: യു.ഡി.എഫിൻ്റെ മുന്നണിരാഷ്ട്രീയ ചരിത്രത്തിൽ മധ്യസ്ഥ നിലപാടുകളുടെ മാതൃകയായി എക്കാലവും ചൂണ്ടിക്കാണിക്കപ്പെടുന്ന പേരുകളിലൊന്നാണ് പി.പി തങ്കച്ചൻ. നീണ്ട 14 വർഷക്കാലം  കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകളെയും മുന്നണിക്കുള്ളിലെ ഘടകകക്ഷികളെയും ചേർത്തുനിർത്തുന്നതിൽ  നയതന്ത്രജ്ഞതയുടെ വലിയ സാധ്യതകൾ പി.പി തങ്കച്ചൻ പ്രയോജനപ്പെടുത്തി. 

2004ൽ യു.ഡി.എഫ് അധികാരത്തിലിരിക്കേ, ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ്  പി.പി തങ്കച്ചന് യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്കുള്ള വഴിതുറന്നത്. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതോടെ പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ ആൻ്റണി മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി  പ്രഖ്യാപിച്ചു. യു.ഡി.എഫിനെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു ആൻ്റണിയുടെ രാജി പ്രഖ്യാപനമുണ്ടായത്. പിന്നാലെ അപ്പോഴത്തെ യു.ഡി.എഫ് കൺവീനർ ഉമ്മൻചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തി. പി.പി തങ്കച്ചൻ യു.ഡി.എഫ് കൺവീനറുടെ റോളിലേക്കും. പിന്നീട് 2018 വരെ പി.പി തങ്കച്ചൻ കൺവീനർസ്ഥാനത്ത് തുടർന്നു. 

2006ലെയും 2016ലെയും നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ മുന്നണിയെ ആടിയുലയാതെ നിർത്തുന്നതിൽ നിർണായക ഇടപെടലായിരുന്നു തങ്കച്ചൻ നടത്തിയത്. കൺവീനർ സ്ഥാനത്തിരിക്കേ അദ്ദേഹം നടത്തിയ പ്രസ്താവനകൾ മുന്നണിസമവാക്യങ്ങളിൽ ഇന്നും പ്രയോഗിക്കപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. സി.പി.ഐയോട് യു.ഡി.എഫിന് അയിത്തമില്ല, സി.പി.ഐ അന്തസുള്ള പാർട്ടിയാണ്,  കെ.എം മാണി യു.ഡി.എഫിൽ നിന്ന് സ്വയം പോയതാണ്, മുന്നണിയിലേക്ക് മടങ്ങിവരാൻ ക്ഷണിക്കില്ല. 

എന്നാൽ, എപ്പോൾ വേണമെങ്കിലും മടങ്ങിവരാം തുടങ്ങിയ പ്രസ്താവനകൾ യു.ഡി.എഫിനുള്ളിൽ ഇന്നും  സജീവമായി പ്രയോഗിക്കപ്പെടുന്നുണ്ട്. പുതിയ മുന്നണി നേതൃത്വം വേണമെന്ന ആവശ്യം കോൺഗ്രസിനുള്ളിലെ യുവനിര ശക്തമായി ഉന്നയിച്ചതിനു പിന്നാലെയാണ് 2018  സെപ്റ്റംബർ 28ന് പി.പി തങ്കച്ചൻ, ബെന്നി ബെഹ്ന്നാന് വേണ്ടി യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് വഴിമാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്

uae
  •  16 hours ago
No Image

അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്

Kerala
  •  16 hours ago
No Image

'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം

International
  •  16 hours ago
No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  17 hours ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  17 hours ago
No Image

എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Football
  •  17 hours ago
No Image

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

qatar
  •  17 hours ago
No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  17 hours ago
No Image

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

National
  •  17 hours ago
No Image

റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം

Saudi-arabia
  •  17 hours ago