HOME
DETAILS

ഒരു സ്‌പോൺസറുടെയും ആവശ്യമില്ലാതെ യുഎഇയിൽ 120 ദിവസം താമസിച്ച് തൊഴിൽ അന്വേഷിക്കാം! എങ്ങനെയെന്നല്ലേ? ഉടൻ തന്നെ ജോബ് സീക്കർ വിസക്ക് അപേക്ഷിക്കു

  
September 15 2025 | 06:09 AM

uae job seekers explore new visa options for 120-day stay

ദുബൈ: ദുബൈയിൽ ഒരു ജോലി അന്വേഷിക്കുന്നവരാണോ? എങ്കിൽ ഇപ്പോൾ തൊഴിൽ അന്വേഷകർക്കായുള്ള പ്രത്യേക വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇതുവഴി, ഒരു സ്‌പോൺസറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ പരമാവധി 120 ദിവസം താമസിച്ച് തൊഴിൽ അവസരങ്ങൾ അന്വേഷിക്കാൻ സാധിക്കും.

2022 ഏപ്രിലിൽ യുഎഇ തങ്ങളുടെ വിസ സംവിധാനം പുതുക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായി ആരംഭിച്ച ജോബ് എക്‌സ്‌പ്ലോറേഷൻ എൻട്രി വിസ യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്നു.

എന്താണ് ജോബ് എക്‌സ്‌പ്ലോറേഷൻ എൻട്രി വിസ?

2022ൽ യുഎഇ കാബിനറ്റിന്റെ പുതിയ വിസ സംവിധാനത്തിന് കീഴിലാണ് ജോബ് എക്‌സ്‌പ്ലോറേഷൻ എൻട്രി വിസ ആരംഭിച്ചത്. ജോലി നേടുന്നതിന് മുമ്പ് യുഎഇയിൽ ജോലി അന്വേഷിക്കാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള പ്രൊഫഷണലുകൾക്കും അടുത്തിടെ ബിരുദം നേടിയവർക്കും ഇത് ലഭ്യമാണ്.

ആർക്കാണ് അർഹത?

അപേക്ഷിക്കാൻ, ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിക്കണം:

പ്രൊഫഷണൽ തലം: മനുഷ്യവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അംഗീകരിച്ച തൊഴിൽ വർഗീകരണത്തിന്റെ ഒന്ന്, രണ്ട്, അല്ലെങ്കിൽ മൂന്ന് പ്രൊഫഷണൽ തലത്തിലുള്ള വൈദഗ്ധ്യമുള്ള തൊഴിലാളിയായിരിക്കണം.

വിദ്യാഭ്യാസം: കുറഞ്ഞത് ബാച്ചിലർ ബിരുദം (അല്ലെങ്കിൽ തത്തുല്യമായത്) ഉണ്ടായിരിക്കണം. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തരംതിരിച്ച ലോകത്തെ മികച്ച 500 സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും അർഹതയുണ്ട്.

എങ്ങനെ അപേക്ഷിക്കാം

ജിഡിആർഎഫ്എ-ദുബൈ എന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക്  ഓൺലൈനായി അപേക്ഷിക്കാം: gdrfad.gov.ae/en.

അപേക്ഷ ഘട്ടങ്ങൾ:

1) ‘Issuing a visit visa to explore job opportunities’ എന്ന ഓപ്ഷനിലേക്ക് പോകുക
2) ‘Access the service’ ബട്ടൺ ക്ലിക്ക് ചെയ്യുക
3) നിങ്ങളുടെ മുഴുവൻ പേര്, ഇമെയിൽ, നാഷണാലിറ്റി, ജനനത്തീയതി, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവ നൽകി ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക, അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
4) അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
5) ഫീസ് അടയ്ക്കുക.
6) പേയ്‌മെന്റ് പൂർത്തിയാകുമ്പോൾ, അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി ഒരു ട്രാൻസാക്ഷൻ നമ്പർ ലഭിക്കും.

ആവശ്യമായ രേഖകൾ

1) അടുത്തിടെ എടുത്ത ഒരു ഫോട്ടോ
2) പാസ്‌പോർട്ടിന്റെ പകർപ്പ് (കുറഞ്ഞത് 6 മാസം കാലാവധി)
3) യൂണിവേഴ്സിറ്റി ബിരുദം

ഫീസ്

നിങ്ങൾ തിരഞ്ഞെടുക്കുന്ന കാലാവധിയെ ആശ്രയിച്ച് വിസാ ചെലവ് വ്യത്യാസപ്പെടും.

a) 60 ദിവസത്തെ വിസ: 200 ദിർഹം
b) 90 ദിവസത്തെ വിസ: 300 ദിർഹം
c) 120 ദിവസത്തെ വിസ: 400 ദിർഹം

എല്ലാ ഓപ്ഷനുകൾക്കും 5ശതമാനം വാറ്റ് ബാധകമാണ്.

റീഫണ്ട് ചെയ്യാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും സർവിസ് ചാർജുകളും:

1) സെക്യൂരിറ്റി തുക: 1,000 ദിർഹം
2) വാറന്റി സർവിസ് ഫീസ്: 20 ദിർഹം
3) ഗ്യാരന്റി ശേഖരണവും തിരികെ നൽകലും: 40 ദിർഹം

യുഎഇയിൽ നിന്ന് അപേക്ഷിക്കുമ്പോൾ ഉള്ള അധിക ഫീസ്:

1) നോളജ് ദിർഹം: 10 ദിർഹം
2) ഇന്നൊവേഷൻ ദിർഹം: 10 ദിർഹം
3) രാജ്യത്തിനകത്തെ അപേക്ഷാ ഫീസ്: 500 ദിർഹം

If you're looking for job opportunities in Dubai, there's exciting news for you. Although specific details about the new visa policy for job seekers aren't readily available, the UAE offers various pathways for professionals to explore employment opportunities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി

Cricket
  •  2 hours ago
No Image

സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം

Business
  •  2 hours ago
No Image

അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്

Cricket
  •  2 hours ago
No Image

കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

Kuwait
  •  2 hours ago
No Image

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ  

National
  •  2 hours ago
No Image

രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)

Economy
  •  3 hours ago
No Image

ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അം​ഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം

oman
  •  3 hours ago
No Image

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന്  438.75 ദിർഹം

uae
  •  4 hours ago
No Image

പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ

Cricket
  •  4 hours ago
No Image

സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍ 

Kerala
  •  4 hours ago