
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

ദുബൈ: എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന B2B മൈക്രോ-മൊബിലിറ്റി ടെക് സ്റ്റാർട്ടപ്പായ ടെറ ടെക് ലിമിറ്റഡുമായി സഹകരിച്ചാണ് ഈ നീക്കം. മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയുമാണ് കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല.
ഡെലിവറി മേഖലയിൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. മേഖലയിൽ ആദ്യമായി, പൂർണമായും കാർബൺ ഉദ്‌വമനമില്ലാത്ത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി. ഡെലിവറി കമ്പനികളുടെ ചാർജിംഗ്, പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു സംയോജിത സംവിധാനം വികസിപ്പിക്കുന്നതിനും, അവരുടെ മൊത്തം ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കും.
"2030-ലെ കൊമേഴ്‌സ്യൽ ആൻഡ് ലോജിസ്റ്റിക്‌സ് ലാൻഡ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളുമായി ഈ സംരംഭം യോജിക്കുന്നു. എമിറേറ്റിലെ 36 ഇടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കാർബൺ ഉദ്‌വമനം 30 ശതമാനം കുറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആർടിഎ ലൈസൻസിംഗ് ഏജൻസി CEO അഹമ്മദ് മഹ്ബൂബ് വ്യക്തമാക്കി.
ഉദ്‌വമനം കുറയ്ക്കൽ
"പരിസ്ഥിതി സൗഹൃദ ഊർജ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും, ഭാവി സാങ്കേതികവിദ്യകളും പ്രവർത്തന രീതികളും സ്വീകരിക്കാൻ എമിറേറ്റിന്റെ സന്നദ്ധത വർധിപ്പിക്കുന്നതിനും ഈ സഹകരണം സഹായിക്കും. ഇത് കാർബൺ ഉദ്‌വമവും, ശബ്ദ മലിനീകരണവും കുറയ്ക്കാനും, പൗരന്മാർക്കും താമസക്കാർക്കും മെച്ചപ്പെട്ട സേവന നിലവാരം ഉറപ്പാക്കാനും സഹായിക്കും. ഡെലിവറി, വാണിജ്യ മേഖലകളിലെ ഞങ്ങളുടെ പങ്കാളികളെ ഈ സംരംഭം പ്രയോജനപ്പെടുത്താനും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ഭാവിക്കായി ഞങ്ങളോടൊപ്പം പ്രവർത്തിക്കാനും ക്ഷണിക്കുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.
നിർണായക പങ്ക്
അടിസ്ഥാന സൗകര്യങ്ങളിലും സുസ്ഥിര ഗതാഗത സേവനങ്ങളിലും ആർടിഎ എല്ലായിപ്പോഴും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഡെലിവറി മേഖലയുടെ നിയന്ത്രണം, വിപുലീകരണം, വികസനം എന്നിവയിൽ ടെറയുടെ CEO ഹുസാം അൽ സമ്മർ വ്യക്തമാക്കി.
The Roads and Transport Authority (RTA) in Dubai has announced plans to establish battery charging and swapping stations for electric delivery bikes across the emirate. This initiative aims to support the growing demand for sustainable and eco-friendly transport solutions in the delivery sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• 2 hours ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• 2 hours ago
അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ
Kuwait
• 2 hours ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
Kerala
• 3 hours ago
മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• 3 hours ago
ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ
uae
• 3 hours ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• 3 hours ago
ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 4 hours ago
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം
Kerala
• 4 hours ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 5 hours ago
ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം
National
• 5 hours ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• 6 hours ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• 6 hours ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• 6 hours ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 9 hours ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 9 hours ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 9 hours ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 9 hours ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• 6 hours ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 8 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 8 hours ago