
ഖത്തറിലെ ഇസ്റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും

ദോഹ: ഖത്തറിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇസ്റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയുടെ സുരക്ഷയ്ക്കായുള്ള സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍. ദോഹയില്‍ ഞായറാഴ്ച സമാപിച്ച അറബ്- ഇസ്ലാമിക് ഉച്ചകോടിക്ക് പിന്നാലെ ചേര്‍ന്ന ജിസിസി സുപ്രിം കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അറബ് ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ച സാഹചര്യത്തിലാണ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ജിസിസി സുപ്രിം കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
ഉടന്‍ അടിയന്തര യോഗം വിളിക്കാന്‍ സംയുക്ത പ്രതിരോധ കൗണ്‍സിലിന് (Joint Defence Council) യോഗം നിര്‍ദേശം നല്കി. ഇതിന്റെ ഭാഗമായി ഉന്നത സൈനിക സമിതി യോഗം ചേരും. പ്രതിരോധ സംവിധാനം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംയുക്ത സൈനിക കമാന്‍ഡിനും ജിസിസി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അംഗരാജ്യങ്ങളുടെ പ്രതിരോധസാഹചര്യവും സഹോദര രാജ്യമായ ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തിന്റെ വെളിച്ചത്തില്‍ ഭീഷണിയുടെ ഉറവിടങ്ങളും വിലയിരുത്തുകയും സംയുക്ത പ്രതിരോധ സംവിധാനങ്ങളും ഗള്‍ഫ് പ്രതിരോധ ശേഷികളും സജീവമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഏകീകൃത സൈനിക കമാന്‍ഡിനോട് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതായി യോഗ ശേഷം ജോയിന്റ് ഡിഫന്‍സ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
2013 ഡിസംബറില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ജിസിസി രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സംയുക്ത സൈനിക കമാന്‍ഡിന് രൂപം നല്‍കിയത്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോയിന്റ് കമാന്‍ഡിന് കീഴിലാണ് സംയുക്ത പ്രതിരോധ സംവിധാനം വികസിപ്പിക്കുക. അതേസമയം, നിര്‍ദിഷ്ട പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.
ജിസിസി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും അവയിലൊന്നിന് നേരെയുള്ള ഏത് ആക്രമണവും ജിസിസിയുടെ അടിസ്ഥാന നിയമത്തിനും സംയുക്ത പ്രതിരോധ കരാറിനും അനുസൃതമായി എല്ലാവര്‍ക്കുമെതിരായ ആക്രമണമാണെന്നും അറബ് - ഇസ്ലാമിക ഉച്ചകോടിയില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് വൈസ് പ്രസിഡന്റ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, ഒമാന്‍ പ്രതിരോധ ഉപപ്രധാനമന്ത്രി ഷിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ്, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് തുടങ്ങിയവര്‍ ആണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
An emergency summit of Arab and Islamic country leaders held in Doha has condemned Israel’s “cowardly” attack on Hamas leaders in the Qatari capital, but the participants made no promises of concrete action. The Gulf Cooperation Council (GCC)’s pledge to “activate a joint defence mechanism” may have been the most actionable result of the summit, which was opened by Qatari Emir Sheikh Tamim bin Hamad Al Thani, who called the Israeli bombing “blatant, treacherous, and cowardly”.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 9 hours ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• 10 hours ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• 10 hours ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 10 hours ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 11 hours ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 11 hours ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 11 hours ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• 12 hours ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• 12 hours ago
എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്നു സിയാദിന്
Kerala
• 12 hours ago
കടുത്ത മുസ്ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• 12 hours ago
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ
uae
• 13 hours ago
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• 13 hours ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• 13 hours ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• 14 hours ago
ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 15 hours ago
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം
Kerala
• 15 hours ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 16 hours ago
അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ
Kuwait
• 14 hours ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
Kerala
• 14 hours ago
മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• 14 hours ago