HOME
DETAILS

യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്‌ഡേറ്റുകളും

  
September 17 2025 | 05:09 AM

dubai in october a busy month ahead for residents and tourists

ദുബൈ: ഒക്ടോബർ മാസം ദുബൈ നിവാസികൾക്കും യാത്രക്കാർക്കും തിരക്കേറിയ ഒരു മാസമായി മാറുകയാണ്. ദുബൈയിലെ പ്രശസ്ത വിനോദകേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നത് മുതൽ യാത്രാ നിയമങ്ങളിൽ വരുന്ന വലിയ മാറ്റങ്ങൾ വരെ ഒക്ടോബർ മാസത്തെ പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുന്നു. ഒക്ടോബറിൽ യുഎഇ നിവാസികളും യാത്രക്കരും നേരിടേണ്ടി വരുന്ന പുത്തൻ അപ്ഡേറ്റുകളാണ് ഇവിടെ വിശദീകരിക്കുന്നത്. 

1. ഗ്ലോബൽ വില്ലേജ് റീ ഓപണിങ്ങ്

2025 ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് തങ്ങളുടെ 30ാം സീസൺ ആരംഭിക്കുകയാണ്, ഇത് 2026 മേയ് 10 വരെ തുടരും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണ് ​ഗ്ലോബൽ വില്ലേജിൽ എത്തിയത്. ​ഗ്ലോബൽ വില്ലേജജിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ വർഷമായിരുന്നു ഇത്. 

2. ദുബൈ ഫൗണ്ടൻ തിരിച്ചെത്തുന്നു 

ബുർജ് ഖലീഫയുടെ അടിവശത്തുള്ള ദുബൈ ഫൗണ്ടൻ ഏപ്രിൽ മുതൽ വിപുലമായ നവീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇമാർ ഔദ്യോഗികമായി ഓപൺ ചെയ്യുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, 2025 ഒക്ടോബർ 1-ന് ഫൗണ്ടൻ ഓപൺ ചെയ്യുമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. 

3. ഔട്ട്ഡോർ ആകർഷണങ്ങൾ വീണ്ടും തുറക്കുന്നു

തണുത്ത കാലാവസ്ഥ എത്തുന്നതോടെ, ദുബൈയിലെ ജനപ്രിയ ഔട്ട്ഡോർ വിനോദ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. ദുബൈ സഫാരി പാർക്ക് 2025 ഒക്ടോബർ 14-ന് പ്രവർത്തനം പുനരാരംഭിക്കും. കുടുംബങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് ഇത്. 119 ഹെക്ടർ വിസ്തൃതിയുള്ള ഈ പാർക്കിൽ 3,000-ലധികം മൃഗങ്ങൾ, ആനകൾ, സിംഹങ്ങൾ, ജിറാഫുകൾ, മുതലകൾ തുടങ്ങിയവ ഉൾപ്പെടുന്ന തീം വില്ലേജുകളും വന്യജീവി എൻക്ലോസറുകളും ഉണ്ട്. 

അതേസമയം, ദുബൈ മിറാക്കിൾ ഗാർഡൻ ഉടൻ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ഉദ്യാനമാണ് ഇത്. എന്നിരുന്നാലും, ​ഗാർഡൻ എന്ന് തുറക്കുമെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. 150 ദശലക്ഷത്തിലധികം പൂക്കൾ ഹൃദയാകൃതിയിലുള്ള കമാനങ്ങൾ, മൃഗങ്ങളുടെ വലിയ പുഷ്പ ശില്പങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, എമിറേറ്റ്‌സ് എ380 വിമാനം എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 

4. എമിറേറ്റ്‌സിന്റെ പവർ ബാങ്ക് നിയമങ്ങൾ

2025 ഒക്ടോബർ 1 മുതൽ, എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്രക്കാർക്ക് പവർ ബാങ്കുകൾ ഉപയോഗിക്കാൻ അനുവാദമില്ല. യാത്രക്കാർക്ക് പവർ ബാങ്ക് കൈവശം വയ്ക്കാമെങ്കിലും, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. യാത്രക്കാർ കൈവശം വെക്കുന്ന ലിഥിയം ബാറ്ററികൾ ഓവർചാർജ് ചെയ്യുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ "തെർമൽ റൺഅവേ" മൂലം വിമനത്തിൽ തീപിടുത്തമോ സ്ഫോടനമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി. 

5. യൂറോപ്പിന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം

2025 ഒക്ടോബർ 12 മുതൽ യൂറോപ്യൻ യൂണിയന്റെ ഷെംഗൻ മേഖലയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) നിലവിൽ വരും. ഇത് മൂലം യാത്രക്കാർക്ക് വലിയ മാറ്റങ്ങൾ നേരിടേണ്ടിവരും. ഇതിന്റെ ഭാ​ഗമായി, മാനുവൽ പാസ്‌പോർട്ട് സ്റ്റാമ്പുകൾക്ക് പകരം ബയോമെട്രിക് പരിശോധനകൾ, വിരലടയാളം, ഫേസ് സ്കാൻ, പാസ്‌പോർട്ട് വിശദാംശങ്ങൾ, യാത്രാ തീയതികൾ എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തും. മൂന്ന് വർഷം വരെയോ പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതുവരെയോ ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കും. ഷെംഗൻ വിസയിൽ യാത്ര ചെയ്യുന്നവർക്കും യുഎഇ പാസ്‌പോർട്ട് ഉടമകൾക്കും ഈ സിസ്റ്റം ബാധകമാണ്.

6. ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

2025 നവംബർ 1 ന് അബൂദബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ആരംഭിക്കും. ഇത് 2026 മാർച്ച് 22 വരെ നീണ്ടുനിൽക്കും. യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലാണ് ീ പരിപാടി അറിയപ്പെടുത്തത്. ഇവിടെ, എമിറാത്തി സംസ്കാരത്തെയും പൈതൃകത്തെയും ആഘോഷിക്കുന്നു. മാത്ര‌മല്ല, അന്താരാഷ്ട്ര പാരമ്പര്യങ്ങളെയും പ്രദർശിപ്പിക്കുന്നു. യുഎഇയിലെ കുടുംബങ്ങൾക്കും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ.

October is shaping up to be a bustling month in Dubai, with various events and changes expected to attract residents and tourists alike. From potential reopenings of popular entertainment venues to significant updates in travel regulations, Dubai is set to offer a dynamic experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  3 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  3 hours ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  3 hours ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  3 hours ago
No Image

യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍

uae
  •  4 hours ago
No Image

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

International
  •  4 hours ago
No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  6 hours ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  6 hours ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  6 hours ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  6 hours ago