HOME
DETAILS

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

  
September 17 2025 | 17:09 PM

european union aims to pressure israel faces strong backlash

ബ്രസ്സൽസ്: 23 മാസമായി തുടരുന്ന ഗസ്സയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ യൂറോപ്യൻ യൂണിയൻ (EU). ഇസ്റാഈലി ടാങ്കുകളും ഡ്രോണുകളും സൈനികരും ​ഗസ്സയിലേക്ക് കടന്നുകയറിയതോടെ, ഫലസ്തീനികൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന സാഹചര്യത്തിലാണ് യൂറോപ്പ്യൻ യൂണിയന്റെ നീക്കം.

27 അംഗരാജ്യങ്ങളോട് ഇസ്റാഈലിൽ നിന്നുള്ള ചില സാധനങ്ങൾക്ക് തീരുവ വർധിപ്പിക്കാനും, 10 ഹമാസ് നേതാക്കൾ, ഇസ്റാഈലി കുടിയേറ്റക്കാർ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച് എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്താനും യൂറോപ്പ്യൻ യൂണിയൻ  വിദേശനയ മേധാവി കാജ കല്ലാസ് ആവശ്യപ്പെട്ടു.
 
"ഇസ്റാഈലിനെയോ ജനങ്ങളെയോ ശിക്ഷിക്കലല്ല ഞങ്ങളുടെ ലക്ഷ്യം. ഗസ്സയിലെ മനുഷ്യദുരിതം അവസാനിപ്പിക്കാനും, സർക്കാരിന്റെ നിലപാട് മാറ്റാൻ സമ്മർദ്ദം ചെലുത്താനുമാണ് ഈ നടപടികൾ," കല്ലാസ് ബ്രസ്സൽസിൽ പറഞ്ഞു. "യുദ്ധം നിർത്തണം, ദുരിതങ്ങൾ അവസാനിക്കണം, എല്ലാ ബന്ദികളെയും മോചിപ്പിക്കണം."

ഉപരോധം ഏർപ്പെടുത്തിയ വ്യക്തികളുടെ യൂറോപ്പിലുള്ള സ്വത്തുക്കൾ മരവിപ്പിക്കുകയും യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ഇസ്റാഈലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്പ്യൻ യൂണിയന്റെ തീരുവ വർധന, യുദ്ധഭാരത്തിൽ വലയുന്ന ഇസ്റാഈൽ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചേക്കാമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം ഫലസ്തീൻ അതോറിറ്റിക്കുള്ള പിന്തുണ തുടരും.

ഗസ്സയിൽ പട്ടിണിയില്ലെന്നും ആവശ്യത്തിന് മാനുഷിക സഹായം അനുവദിക്കുന്നുണ്ടെന്നും ഇസ്റാഈൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ വ്യക്തമാക്കി.

അതേസമയം ഇസ്റാഈലിനെതിരായ നടപടിയിൽ യൂറോപ്പ്യൻ യൂണിയനുള്ളിൽ ഭിന്നത പുകയുന്നുണ്ട്. ഈ ഉപരോധങ്ങളും വ്യാപാര നടപടികളും ഭൂരിപക്ഷം അം​ഗരാജ്യങ്ങളഉം അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം ഇസ്റാഈൽ ആക്രമണത്തിൽ പ്രതിഷേദിച്ച് ആംസ്റ്റർഡാം മുതൽ ബാഴ്‌സലോണ വരെയുള്ള വിവിധ യൂറോപ്പ്യൻ നഗരങ്ങളിൽ അരങ്ങേറിയ പ്രകടനങ്ങളിൽ ല​ക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

The European Union seeks to pressure Israel over its Gaza operations in 2025, sparking intense backlash. Tensions rise as diplomatic efforts clash with regional dynamics. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  an hour ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  2 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  2 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  2 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  3 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  3 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  3 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  3 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  3 hours ago
No Image

പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും

uae
  •  4 hours ago