HOME
DETAILS

'ഓണ്‍ലൈനായി ആര്‍ക്കും വോട്ട് നീക്കാനാവില്ല' രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  
Web Desk
September 18 2025 | 10:09 AM

election commission rejects rahul gandhis voter deletion claims as baseless

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് വെട്ടല്‍ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍നിന്ന് ആളുകള്‍ അറിയാതെ അവരെ നീക്കംചെയ്യുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്മീഷന്‍ വാദിക്കുന്നു. 

'ഓണ്‍ലൈനായി ആര്‍ക്കും ആരെയും വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കംചെയ്യാനാകില്ല. രാഹുലിന്റെ പരമാര്‍ശം തെറ്റും അടിസ്ഥാനരഹിതവും ആണ്' കമ്മീഷന്‍ വ്യക്തമാക്കി. 

എന്നാല്‍ കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വോട്ടര്‍മാരെ ഇത്തരത്തില്‍ നീക്കംചെയ്യാന്‍ ഒരു ശ്രമം നടന്നിരുന്നുവെന്നും ഇത് പരാജയപ്പെട്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുന്നുവെന്ന് ഇന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന് വോട്ടുചെയ്യുന്നവരെയും ദലിതുകളെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയും പ്രത്യേകം ലക്ഷ്യമിട്ടാണ് രാജ്യത്ത് വോട്ട് അട്ടിമറി നടക്കുന്നത്. താന്‍ വെറുതെ പറയുന്നതല്ല, പ്രതിപക്ഷ നേതാവെന്ന ഉത്തരവാദിത്തത്തോടെയാണ് ആരോപണമുന്നയിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.100 ശതമാനം തെളിവുകള്‍ മുന്നില്‍ വെച്ചിട്ടും തെരഞ്ഞെടുപ്പ് കമീഷന്‍ ഉറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഇത്തരത്തില്‍ 6018 വോട്ടുകള്‍ ഇത്തരത്തില്‍ വ്യാജ അപേക്ഷകള്‍ നല്‍കി നീക്കിയതിന്റെ വിശദാംശങ്ങളും രാഹുല്‍ പുറത്തുവിട്ടിരുന്നു. വോട്ട് വെട്ടലിന് ഇരയായവരെയും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക സി.ഐ.ഡി, 18 തവണ കത്തയച്ചിട്ടും കമീഷന്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ തയാറായിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 

14 മിനിറ്റിലാണ് ഒരു ബൂത്തില്‍ 12 വോട്ടുകള്‍ നീക്കാന്‍ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടത്. മറ്റൊരിടത്ത് 36 സെക്കന്റില്‍ രണ്ട് അപേക്ഷകള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കപ്പെട്ടു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ആസൂത്രിതമായ ഇടപെടലിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ ഉപയോഗിച്ചല്ല, സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 

അതേസമയം, താന്‍ മുമ്പ് സൂചിപ്പിച്ച ഹൈഡ്രജന്‍ ബോംബ് ഇതല്ലെന്നും അത് പിന്നാലെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

the election commission of india has dismissed opposition leader rahul gandhi’s allegations of voter suppression, stating that claims of voters being removed from the rolls without their knowledge are unfounded.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ടിക്കറ്റുകൾ വാ​ഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ വർധിച്ചുവരുന്നു; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  41 minutes ago
No Image

ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പും അനധികൃത പണമിടപാടും; സഊദിയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Saudi-arabia
  •  an hour ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു 

Kerala
  •  2 hours ago
No Image

'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല്‍ എസ്റ്റേറ്റില്‍ വന്‍ ലാഭം കൊയ്യുമെന്നും ഇസ്‌റാഈല്‍ ധനമന്ത്രി

International
  •  2 hours ago
No Image

കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

latest
  •  2 hours ago
No Image

അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്'  ആപ്പുമായി സ്വിഗ്ഗി

National
  •  3 hours ago
No Image

യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ

uae
  •  3 hours ago
No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  4 hours ago
No Image

സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

Kerala
  •  4 hours ago
No Image

'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്

National
  •  4 hours ago