
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത്

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുറഞ്ഞിരിക്കുകയാണ്. ഇതു തന്നെയാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചിട്ടും സ്വര്‍ണം വീണു
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില കൂടുമെന്നാണ് നിരീക്ഷകരും സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ട അത്രയും കുറയ്ക്കാന്‍ ബാങ്ക് തയ്യാറായിട്ടില്ല. 25 ബേസിസ് പോയന്റ് മാത്രമാണ് കുറച്ചത്. അതുകൊണ്ടാണ് സ്വര്‍ണ വില കുതിക്കാതെ ഇടിഞ്ഞതെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. സ്വര്‍ണവില കുറയാനിടയാക്കിയ കാര്യങ്ങള്‍ ഇവയാണ്.
ഒന്ന്, പലിശ നിരക്ക് ട്രംപ് ആവശ്യപ്പെട്ട അത്രയും കുറക്കാന്‍ ബാങ്ക് തയ്യാറായിട്ടില്ല. ഇത് പ്രതീക്ഷിച്ച പോലെ സ്വര്‍ണ വില ഉയരുന്നതില്‍ നിന്ന് തടസ്സം സൃഷ്ടിച്ചു.
പൊതുവേ പലിശനിരക്ക് കുറയുമ്പോള്‍ ഡോളറും ട്രഷറി യീല്‍ഡും തളരുകയും സ്വര്‍ണവില കുതിക്കുകയുമാണ് ചെയ്യാറ്. എന്നാല്‍, ഇപ്പോള്‍ പലിശനിരക്ക് കുറച്ചിട്ടും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.
2025ല്‍ ഇനി രണ്ടുതവണയും 2026, 2027 വര്‍ഷങ്ങളില്‍ ഓരോ തവണവീതവും പലിശനിരക്ക് കുറക്കുമെന്ന ഫെഡറല്‍ റിസര്‍വ് പ്രസ്താവനയും സ്വര്‍ണത്തെ തുണച്ചില്ല. ഡോളര്‍ മൂല്യം അല്‍പ്പം മെച്ചപ്പെട്ടതും സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായി.
കഴിഞ്ഞ ഡിസംബറിനുശേഷം ആദ്യമായാണ് യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചത്. ട്രംപ് വീണ്ടും പ്രസിഡന്റായശേഷം പലിശനിരക്ക് കുറക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവില്‍, അമേരിക്കയില്‍ തൊഴില്‍വിപണി കടുത്ത പ്രതിസന്ധിയിലേക്ക് വീണ പശ്ചാത്തലത്തിലാണ് നിരക്കുകള്‍ താഴ്ത്താന്‍ പവല്‍ തയാറായത്.
ഇന്നത്തെ വില ഇങ്ങനെ
കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ പവന്‍ വില. 22 കാരറ്റില്‍ ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,338 രൂപയയും 14 കാരറ്റ് ഗ്രാമിന് 6520 രൂപയയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4205 രൂപയുമാണ് ഇന്നത്തെ നിരക്ക്.
24 കാരറ്റ്
ഗ്രാമിന് 54 രൂപ കുറഞ്ഞ് 11,117
പവന് 432 രൂപ കുറഞ്ഞ് 88,936
22 കാരറ്റ്
ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190
പവന് 400 രൂപ കുറഞ്ഞ് 81,520
18 കാരറ്റ്
ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,339
പവന് 320 രൂപ കുറഞ്ഞ് 66,704
വെള്ളിയുടെ വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 135 രൂപയായി. രാജ്യാന്തര വിപണിയില്‍ 3700 കടന്ന് കുതിച്ച സ്വര്‍ണം നിലവില്‍ 3659 ഡോളറായി കുറഞ്ഞു.
ദിനംപ്രതി റെക്കോര്‍ഡ് എന്നതായിരുന്നു നിലവിലെ സ്വര്‍ണത്തിന്റെ അവസ്ഥ. ഇന്നലെ സര്‍വകാല റെക്കോര്‍ഡായ 82,080 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. അതിനിടക്ക് കഴിഞ്ഞ ദിവസം ഒരു വിഭാഗം വ്യാപാരികള്‍ കേരളത്തില്‍ വില കുറച്ചിരുന്നു. നേരിയ വിലയുടെ കുറവാണ് ഉണ്ടായത്. ഒരു വിഭാഗത്തിന് 81,440 ആയിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില, തൊട്ടുമുന്‍പത്തെ ദിവസം 81, 520 ആയിരുന്നു വില. 22കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ഇത്. ഈ മാസം 12നായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡി വില രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമായിരുന്നു അന്ന്.
അഡ്വാന്‍സ് ബുക്കിങ് മെച്ചം
സ്വര്‍ണ വില കുറയുകയും ഇനി അങ്ങോട്ട് എന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന ഈ സമയത്ത് സ്വര്‍ണത്തിന് അഡ്വാന്‍സ് ബുക്കിങ് ആണ് നല്ലതെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. പണിക്കൂലിയില്‍ ഇളവ് ലഭിക്കുന്നതോടൊപ്പം വിലക്കയറ്റം ബാധിക്കില്ല എന്നതാണ് ഇതിന്റെ മെച്ചം. നാം ബുക്ക് ചെയ്യുന്ന സമയത്താണ് വില കുറവെങ്കില്‍ ആ വിലക്കും മറിച്ചാണെങ്കില്‍( വാങ്ങുമ്പോള്‍ വിലക്കുറവ്) ആ വിലക്കും ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം ലഭിക്കും. അതേസമയം, അഡ്വാന്‍സ് ബുക്ക് ചെയ്തിടുന്നതിന് സമയപരിധിയുണ്ട്.
gold prices see another dip with a ₹400 drop per sovereign. investors and buyers are keenly watching the trend to understand what’s coming next in the bullion market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു
Kerala
• 2 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍
National
• 2 hours ago
യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി
uae
• 2 hours ago
17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടത് 2.71 കോടി
Kerala
• 2 hours ago
സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ
Kerala
• 2 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 3 hours ago
പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ
Kerala
• 3 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ
International
• 3 hours ago
വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ
Kerala
• 4 hours ago
ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍
uae
• 4 hours ago
കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ
Kerala
• 5 hours ago
'മുസ്ലിം മുക്ത ഭാരതം സ്വപ്നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്
National
• 5 hours ago
ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്
National
• 5 hours ago
മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• 6 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 13 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 14 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 14 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 14 hours ago
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍
Kerala
• 6 hours ago
ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 12 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 13 hours ago