HOME
DETAILS

അയ്യപ്പസംഗമത്തില്‍ ഹിന്ദുമഹാസഭയ്ക്കും ക്ഷണം; സംസ്ഥാന പ്രസിഡന്റ് പങ്കെടുത്തു

  
Web Desk
September 20 2025 | 16:09 PM

hindu mahasabha participated ayyappa sangamam

പത്തനംതിട്ട: കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത് ഹിന്ദുമഹാസഭ. സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ്‌സ്വരൂപ്‌നാഥ് ആണ് സംഘടനയുടെ പ്രതിനിധിയായി സംഗമത്തില്‍ പങ്കെടുത്തത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഹിന്ദുമഹാസഭ സംഗമത്തിനെത്തിയത്. 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫിനാണ് പിന്തുണയെന്നും, വര്‍ഗീയതക്കെതിരായത് കൊണ്ടാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും സ്വരൂപ്‌നാഥ് പറഞ്ഞിരുന്നു.

അതേസമയം ആഗോള അയ്യപ്പസംഗമത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഉദ്ഘാടന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കപടഭക്തന്റെ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് വി.ഡി. സതീശൻ പറഞ്ഞു. 

''2026ലെ തിരഞ്ഞെടുപ്പ്, അതിനു മുൻപ് നടക്കുന്ന ലോക്കൽ ബോഡി തിരഞ്ഞെടുപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന പരിപാടിയാണിത്. പിണറായി വിജയന് ഒരിക്കലും യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയിൽ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുകൊണ്ട് പോലീസിന്റെ സഹായത്തോടെ ചെയ്ത ക്രൂരകൃത്യങ്ങൾ മറച്ചുപിടിച്ചുകൊണ്ടാണ് ശബരിമലയിലെ അയ്യപ്പസംഗമത്തിൽ അദ്ദേഹം പ്രസംഗിച്ചത്. ഇപ്പോൾ ഭക്തിയുടെ പരിവേഷമായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒൻപതര കൊല്ലമായി ശബരിമലയിൽ ഒരു വികസന പ്രവർത്തനവും നടത്താത്ത സർക്കാർ ഇപ്പോൾ മാസ്റ്റർപ്ലാനുമായി തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തിൽ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ്.''

''വർഗീയവാദികൾക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന അയ്യപ്പ സംഗമത്തിൽ വായിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി നടത്തുന്ന രാഷ്ട്രീയത്തിന്റെ വേറൊരു രൂപമാണ്. എന്നിട്ടാണ് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി കളിയാക്കുന്നത്. ഞങ്ങളുടെ ഭക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഭക്തിയും വിശ്വാസവും സ്വകാര്യമായ കാര്യങ്ങളാണ്.''

''ശബരിമലയിൽ പിണറായി ഭരണകൂടം എന്താണ് ചെയ്തതെന്ന് അയ്യപ്പഭക്തർക്ക് നല്ല ഓർമയുണ്ട്. കാപട്യം ജനം തിരിച്ചറിയും. സ്ത്രീകൾക്കെതിരായ അപവാദ പ്രചരണത്തിനു തുടക്കം കുറിച്ച എം.വി. ഗോവിന്ദൻ പഠിപ്പിക്കാൻ വരേണ്ട. വൈപ്പിൻ എം.എൽ.എയ്ക്ക് എതിരായ വർത്ത പുറത്തുവന്നത് സി.പി.എമ്മിൽ നിന്നാണ്. ഉമ്മൻചാണ്ടിയുടെ മകളെയും വനിതാ മാധ്യമ പ്രവർത്തകരെയും അപമാനിച്ചതിൽ എന്ത് നടപടിയെടുത്തുവെന്നും സൈബർ ആക്രമണത്തിൽ പൊലfസിന്റേത് ഇരട്ടനീതിയാണെന്നും'' സതീശൻ പറഞ്ഞു. 

Hindu Mahasabha participated in the Ayyappa Sangamam organized by the Kerala Government.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും! 

uae
  •  6 hours ago
No Image

മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു

Kerala
  •  7 hours ago
No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  7 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  7 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  7 hours ago
No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  8 hours ago
No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  8 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

oman
  •  9 hours ago
No Image

ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി

National
  •  9 hours ago