ഞായറാഴ്ച മുതല്‍ ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിന്‍
ബംഗളൂരു: ശബരിമല തീര്‍ഥാടകര്‍ക്കു വേണ്ടി ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കും ഈ ട്രെയിന്‍ ഉപകാരപ്രദമാകും.
സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ 29 വരെയാണ് ഞായറാഴ്ചകളില്‍ ഹുബ്ബള്ളിയില്‍ നിന്നും തിങ്കളാഴ്ചകളില്‍ കൊല്ലത്ത് നിന്നും സര്‍വീസ് ഉണ്ടാവുക. 5 ജനറല്‍, 12 സ്ലീപ്പര്‍, ഒരു എസി ടു, ടയര്‍, 2 എസി ത്രിടയറര്‍ കോച്ചുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും.
ഹുബ്ബള്ളി കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (07313) ഞാറാഴ്ച വെകീട്ട് 3.15ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തും. കൊല്ലം ഹുബ്ബള്ളി സ്‌പെഷല്‍ ട്രെയിന്‍ (07314) വൈകിട്ട് 5ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30നു ഹുബ്ബള്ളിയിലെത്തും.
ഹാവേരി, ദാവനഗരൈ, ബിരൂര്‍, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആര്‍പുരം, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് അനുവദിച്ച സ്റ്റോപ്പുകള്‍.
South Western Railway has announced a weekend special train between Hubballi and Kollam (via Bengaluru), mainly for Sabarimala pilgrims and those traveling home during Navaratri, Deepavali, and Christmas seasons. Coach Composition: 5 General coaches 12 Sleeper coaches 1 AC 2-tier coach2 AC 3-tier coaches Ticket Booking: Online reservations open today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."