HOME
DETAILS

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്; പൂർണപിന്തുണയുമായി ഇമ്മാനുവൽ മാക്രോൺ, കൂടുതൽ രാജ്യങ്ങൾ മുന്നോട്ട്

  
September 23, 2025 | 3:29 AM

france recognize palestine as state in united nations assembly

പാരീസ്: ഗസ്സയിലെ വംശഹത്യ ഏകദേശം രണ്ട് വർഷം തികയുമ്പോൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് കൂടുതൽ രാജ്യങ്ങൾ. തിങ്കളാഴ്ച ന്യൂയോർക്കിൽ നടന്ന ലോക ഉച്ചകോടിയിൽ ഫ്രാൻസ് ആൺ ഏറ്റവും ഒടുവിലായി ഫലസ്തീനെ അംഗീകരിച്ചത്. ഞായറാഴ്ച ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളും ഈ ചരിത്രപരമായ നീക്കം നടത്തിയിരുന്നു.

ന്യൂയോർക്കിൽ നടക്കുന്ന വാർഷിക ഐക്യരാഷ്ട്രസഭ പൊതുസഭ (UNGA) യോഗത്തിന് മുന്നോടിയായി നടന്ന ഉന്നതതല ഉച്ചകോടിയിലാണ് ഫ്രാൻസ് ഉൾപ്പെടെ ആറ് രാജ്യങ്ങളിലെ നേതാക്കൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ നീക്കം നടത്തിയത്. തിങ്കളാഴ്ച ന്യൂയോർക്കിൽ സൗദി അറേബ്യയുമായി സഹകരിച്ച് യോഗം ചേർന്ന ഫ്രാൻസിനൊപ്പം, അൻഡോറ, ബെൽജിയം, ലക്സംബർഗ്, മാൾട്ട, മൊണാക്കോ എന്നീ രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു.

'ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള നടപ്പിൽ വരുത്താൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യണം. ഇസ്‌റാഈലും ഫലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കണം' - ഉച്ചകോടിയുടെ ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 'ഇന്ന്, ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു' - അദ്ദേഹം പ്രഖ്യാപിച്ചു.

ഈ വർഷം ഏപ്രിൽ മുതൽ ഫലസ്തീൻ രാഷ്ട്ര പദവി ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 147 ആയി. 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയിൽ അംഗരാജ്യങ്ങളായി ഉള്ളത്. ആകെ അംഗരാജ്യങ്ങളിൽ 76 ശതമാനവും ഇതോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളായി. കൂടുതൽ രാഷ്ട്രങ്ങൾ അംഗീകരിക്കാൻ തയ്യാറായി മുന്നോട്ട് വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിൽക്കാനുള്ള വാഹനങ്ങൾ റോഡിൽ പ്രദർശിപ്പിച്ചാൽ പണികിട്ടും; 60 ദിവസം വരെ വാഹനം കണ്ടുകെട്ടുമെന്ന് കുവൈത്ത്

latest
  •  23 days ago
No Image

ഞൊടിയിടയിൽ ടൂറിസം വിസ; ‘വിസ ബൈ പ്രൊഫൈൽ’ പദ്ധതി പ്രഖ്യാപിച്ച്‌ സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കളിക്കിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു

Kerala
  •  23 days ago
No Image

SIR and Vote Split: How Seemanchal, a Muslim-Majority Area, Turned in Favor of NDA

National
  •  23 days ago
No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  23 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  23 days ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  23 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  23 days ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  23 days ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  23 days ago