
സഞ്ജുവിന്റെ മൂന്ന് റൺസിൽ ഗംഭീർ വീഴും; വമ്പൻ നേട്ടത്തിനരികിൽ മലയാളി താരം

ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നാളെ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും എതിരാളികൾ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളത്തിൽ ഇറങ്ങുന്നത്. മറുഭാഗത്ത് ശ്രീലങ്കയെ സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ കീഴടക്കിയാണ് ബംഗ്ലാദേശ് എത്തുന്നത്.
ഈ മത്സരത്തിൽ തിളങ്ങാൻ സാധിച്ചാൽ മലയാളി സൂപ്പർതാരം സഞ്ജു സാംസണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ മറികടക്കാൻ അവസരമുണ്ട്. ഇതിനായി സഞ്ജുവിന് വേണ്ടത് വെറും മൂന്ന് റൺസ് മാത്രമാണ്. സഞ്ജു ഇതുവരെ 42 മത്സരങ്ങളിൽ നിന്നും 930 റൺസ് ആണ് നേടിയിട്ടുള്ളത്. ഇന്ത്യക്കായി 37 ടി-20 മത്സരങ്ങളിൽ നിന്നും 932 റൺസാണ് ഗംഭീർ നേടിയിട്ടുള്ളത്. ഇന്റർനാഷണൽ ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാനുള്ള സുവർണാവസവും സഞ്ജുവിന്റെ മുന്നിണ്ട്. 70 റൺസ് കൂടിയാൽ ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യക്കായി 1000 റൺസ് നേടുന്ന പന്ത്രണ്ടാമത്തെ താരമാവാനും സഞ്ജുവിന് സാധിക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
അതേസമയം സൂപ്പർ ഫോറിലെ ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൂര്യകുമാർ യാദവും സംഘവും മറികടക്കുകയായിരുന്നു.
അർദ്ധ സെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമ്മയുടെ കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും അഭിഷേകാണ് സ്വന്തമാക്കിയത്. അഭിഷേകിന് പുറമെ 28 പന്തിൽ 47 റൺസ് നേടിയ ശുഭ്മൻ ഗില്ലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
India is preparing for the second match of the Asia Cup Super Four. Suryakumar Yadav and his team will face Bangladesh in tomorrow's match. If he can shine in this match, Malayali superstar Sanju Samson has a chance to surpass Indian coach Gautam Gambhir.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു
Kerala
• 7 hours ago
20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• 7 hours ago
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും
International
• 7 hours ago
ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്
International
• 7 hours ago
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്
organization
• 8 hours ago
യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം
uae
• 8 hours ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• 9 hours ago
പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ
oman
• 9 hours ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• 9 hours ago
'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി
National
• 10 hours ago
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്
International
• 10 hours ago
പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന് കവര്‍ന്ന് ഹൃദയാഘാതം
uae
• 10 hours ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 10 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 11 hours ago
കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്
Kerala
• 12 hours ago
5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
crime
• 12 hours ago
യുഎഇ ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി
uae
• 12 hours ago
മഞ്ചേരിയിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയ പ്രതികൾ പിടിയിൽ; പ്രതികളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
Kerala
• 13 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 11 hours ago
മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 11 hours ago
'പീഡനത്തിനിരയാകുന്ന ആദിവാസി പെണ്‍കുട്ടികളെ വിചാരണക്കിടെ കാണാതാകുന്നു'; 15 വർഷത്തിനിടെ 163 പേരെ കാണാതായതായി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്ടികജാതി സംഘടന
crime
• 11 hours ago