HOME
DETAILS

പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടി; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

  
September 23 2025 | 07:09 AM

kerala news- goonda attack thiruvananthapuram-mannanthala

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല അമ്പഴങ്ങോട് ഗുണ്ടാ ആക്രമണം. പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയെ വെട്ടിപരിക്കേല്‍പ്പിച്ചു. പടക്കങ്ങള്‍ എറിഞ്ഞ് സ്ഫോടനമുണ്ടാക്കിയ സംഘം നിരവധി വാഹനങ്ങള്‍ തകര്‍ത്തു. 

തിങ്കളാഴ്ച്ച അര്‍ധരാത്രി 12.30ഓടെയാണ് സംഭവം നടന്നത്. രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയായ ശരത്തും കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. 

ബൈക്കില്‍ പോകുമ്പോള്‍ പതിയെ പോവാന്‍ ശരത്തുള്‍പ്പെട്ട ഗുണ്ടാസംഘത്തോട് മറ്റൊരു സംഘത്തിലെ ഗുണ്ട പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. ഇതിനു പിന്നാലെ ശരത്തും കൂട്ടാളികളും പറഞ്ഞയാളിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും അടിച്ചുതകര്‍ക്കുകയും ചെയ്തു.

പിന്നാലെ കടയില്‍ കയറി പഴം കഴിച്ചതിന് ശേഷം പഴം പഴുത്തില്ലെന്ന് പറഞ്ഞ് കടയുടമയേയും ആക്രമിക്കുകയായിരുന്നു. അക്രമിസംഘം ആദ്യം ബീഡി വാങ്ങിയെന്നും പിന്നീട് പഴമെടുത്തപ്പോള്‍ അത് പഴുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കടയുടമ പൊന്നയ്യന്‍ പറഞ്ഞു. പഴക്കുലകള്‍ വെട്ടിനശിപ്പിക്കുകയും വാളുപയോഗിച്ച് പൊന്നയ്യനെ ആക്രമിക്കുകയുമായിരുന്നു. രണ്ട് സ്‌കൂട്ടറിലും ബൈക്കിലുമായി എട്ട് പേരുടെ സംഘമാണ് എത്തിയതെന്ന് പൊന്നയ്യന്‍ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  7 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  7 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  7 hours ago
No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  8 hours ago
No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  8 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

oman
  •  9 hours ago
No Image

ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി

National
  •  9 hours ago
No Image

'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി

National
  •  10 hours ago
No Image

രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍

Kerala
  •  10 hours ago