പൂക്കൊളത്തൂരില്‍ ജനകീയ കൂട്ടായ്മ
മലപ്പുറം: ലഹരി നിര്‍മാര്‍ജനവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പൂക്കൊളത്തൂരില്‍ ജനകീയ കൂട്ടായ്മയൊരുങ്ങി. പൂക്കൊളത്തൂര്‍ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് മഹല്ല് ഖാസി മുഖ്യരക്ഷാധികാരിയായി വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
പ്രദേശത്ത് മദ്യ, മയക്കു മരുന്നുകളുടെ വിപണനം, ഉപയോഗം എന്നിവ നിര്‍മാര്‍ജനം ചെയ്യുകയും ഇവയുടെ ദൂഷ്യവശങ്ങളെ കുറിച്ചു ബോധവല്‍ക്കരിക്കുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. ലഹരി വ്യാപനത്തിനെതിരെ ജനകീയ പ്രതിരോധം, ബോധവല്‍ക്കരണ കാംപയിന്‍, രാക്ഷാകര്‍തൃ, വനിതാ, വിദ്യാര്‍ഥി, യുവജന സംഗമങ്ങള്‍, കൗണ്‍സിലിങ്, ഡി അഡിക്ഷന്‍ എന്നിവ സംഘടിപ്പിക്കും.
കൂട്ടായ്മയുടെ പ്രഖ്യാപനവും ബഹുജന റാലിയും നാളെ വൈകീട്ട് നാലിന് പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കോഴിക്കോട് ക്രൈംബ്രാഞ്ച് പൊലിസ് സൂപ്രണ്ട് യു.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, മലപ്പുറം ഡിവൈഎസ്പി എന്‍.വി അബ്ദുല്‍ ഖാദര്‍, ഡപ്യൂട്ടി ഡി.എം.ഒ ഡോ.മുഹമ്മദ് ഇസ്മാഈല്‍, വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി കെ.വി അബ്ദുറഹ്മാന്‍ ദാരിമി, ചെയര്‍മാന്‍ ഒ.പി കുഞ്ഞാപ്പു ഹാജി, കണ്‍വീനര്‍ എം.ഇബ്‌റാഹീം ഹാജി, ഭാരവാഹികളായ എ.എം അബൂബക്കര്‍, വിജയന്‍ പകരത്ത്, എന്‍.എച്ച് കുട്ട്യാലി ഹാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."