HOME
DETAILS

ജാഗ്രതയുണ്ടാവട്ടെ... ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാന്‍ താന്‍ ശുപാര്‍ശ ചെയ്യുന്ന മികച്ച സപ്ലിമെന്റുകളുമായി കാര്‍ഡിയോളജിസ്റ്റ് വെളിപ്പെടുത്തുന്നത് നോക്കൂ;  നിങ്ങള്‍ കഴിക്കുന്നവ ഏതാണ്..?

  
Web Desk
September 29, 2025 | 4:46 AM

6 heart-healthy supplements recommended by cardiologist dr dmitry yaranov

 

കാര്‍ഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാരനോവ് സെപ്റ്റംബര്‍ 26ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റില്‍ പറയുന്നത് തന്റെ രോഗികള്‍ക്ക് ഞാന്‍ ശുപാര്‍ശ ചെയ്യുന്ന ചില സപ്ലിമെന്റുകള്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനാല്‍ പങ്കുവയ്ക്കുകയാണ് എന്നാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബിപിയും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്ന ഒമേഗ-3, പൊട്ടാസ്യം, ലയിക്കുന്ന നാരുകള്‍ എന്നിവയുള്‍പ്പെടെ ആറ് ഹൃദയാരോഗ്യകരമായ സപ്ലിമെന്റുകളെയാണ് കാര്‍ഡിയോളജിസ്റ്റ് ഡോ. യാരനോവ് എടുത്തുകാണിക്കുന്നത്.

സപ്ലിമെന്റ് വ്യവസായം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന മരുന്നുകള്‍ വില്‍ക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ചിലത് ഇതിലുണ്ട്.

വിറ്റാമിന്‍ ഡി, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി -12 എന്നിവ ജനപ്രിയ സപ്ലിമെന്റുകളാണെങ്കിലും നിങ്ങളുടെ ഹൃദയത്തിന് ഏതാണ് ഗുണം ചെയ്യുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഒരു കാര്‍ഡിയോളജിസ്റ്റ് എന്ന നിലയില്‍, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനായി എന്റെ രോഗികള്‍ക്ക് അവരുടെ മരുന്നുകള്‍ക്കൊപ്പം ചില സപ്ലിമെന്റുകളും ഞാന്‍ പതിവായി നിര്‍ദേശിക്കാറുണ്ട്. ശാസ്ത്രീയ ഗവേഷണങ്ങളുടെ പിന്തുണയുള്ളവയില്‍ ചിലത് ഇതാണെന്നും പോസ്റ്റ് പങ്കിട്ടുകൊണ്ട് ഡോ. യാരനോവ് എഴുതി.

ഡോ. യാരനോവ് തന്റെ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്തതും നിര്‍ദേശിക്കുന്നതുമായ സപ്ലിമെന്റുകള്‍ ഇവയാണ്. അവ ഹൃദയത്തിന് എന്തുകൊണ്ടാണ് മികച്ചത്.


ഒമേഗ 3 ഫാറ്റി ആസിഡുകള്‍ (മത്സ്യ - എണ്ണ)


ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും അരിഹ്മിയ സാധ്യത കുറയ്ക്കുന്നതിനും തെളിയിക്കപ്പെട്ടിട്ടുണ്ട്. മത്സ്യ എണ്ണയിലോ സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിലോ ഇവ കാണപ്പെടുന്നു.


കോഎന്‍സൈം Q10 (CoQ10)


കോശ ഊര്‍ജ്ജത്തെ പിന്തുണയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രത്യേകിച്ച് ഹൃദയസ്തംഭന രോഗികളില്‍.

മഗ്‌നീഷ്യം

ഹൃദയ താളവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നതിനുള്ള താക്കോല്‍. കുറവ് അരിഹ്മിയയ്ക്കും ഉയര്‍ന്ന ബിപിക്കും കാരണമാകുന്നു.


നാരുകള്‍ (സൈലിയം, ഓട്‌സ് തവിട്)


ലയിക്കുന്ന നാരുകള്‍ എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പൊട്ടാസ്യം

സോഡിയം സന്തുലിതമാക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു . കാര്‍ഡിയോളജിയില്‍, പൊട്ടാസ്യത്തിന്റെ അളവ് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു (45 mEq/L അനുയോജ്യമാണ്) എന്ന് ഡോക്ടര്‍ യാരാനിവ് ഊന്നിപ്പറയുന്നു.

 

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയുടെ കുറവ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും. വിറ്റാമിന്‍ ഡിയുടെ അളവ് കുറവുള്ളവരില്‍ സപ്ലിമെന്റുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതാണ്.

അവസാനമായി, കാര്‍ഡിയോളജിസ്റ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, ഏതെങ്കിലും സപ്ലിമെന്റുകള്‍ നിങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ അവ കഴിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് എല്ലായിപ്പോഴും നിങ്ങളുടെ ആരോഗ്യ വിദഗ്ധനുമായി സമീപിക്കുക. ഇതില്‍ ഏതാണ് നിങ്ങള്‍ ഇതിനകം കഴിക്കുന്നത്?

 

ശ്രദ്ദിക്കുക;  ഈ ലേഖനം താല്‍ക്കാലിക അറിവുമാത്രം നല്‍കുന്നവയാണ്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഒരു മെഡിക്കല്‍ അവസ്ഥയെക്കുറിച്ചുള്ള എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എപ്പോഴും നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ഉപയോക്താക്കള്‍ സൃഷ്ടിച്ച ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപോര്‍ട്ട്. 

 

 

On September 26, cardiologist Dr. Dmitry Yaranov shared an Instagram post listing six scientifically backed supplements he often recommends to his patients to support heart health, alongside regular medications. While the supplement industry can sometimes be misleading, Dr. Yaranov emphasizes these specific nutrients for their well-studied cardiovascular benefits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  7 days ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  7 days ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  7 days ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  7 days ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  7 days ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  7 days ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  7 days ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  7 days ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  7 days ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  7 days ago