HOME
DETAILS

മൈഗ്രെയ്ന്‍ നിസാരമല്ല; ഓര്‍ക്കുക- മനം പുരട്ടലും നെറ്റിത്തടത്തിലെ വിങ്ങലുമെല്ലാം അവഗണിച്ചു കളയരുത് 

  
Web Desk
September 28, 2025 | 10:50 AM

migraine more than just a headache

 

നമ്മളില്‍ പലര്‍ക്കും മിക്കപ്പോഴും ഉണ്ടാവുന്ന ഒന്നാണ് തലവേദന എന്നു ചിന്തിച്ചു അവഗണിച്ചു കളയുന്ന പ്രശ്‌നമാണ് മൈഗ്രെയ്ന്‍. പ്രത്യേകിച്ചു സ്ത്രീകളില്‍ മൈഗ്രെയ്ന്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇത് സാധാരണ തലവേദനയല്ല. ഇത് ചിലരില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതുമല്ല.

ശരിയായ അറിവും മുന്‍കരുതലുകളും ഇല്ലെങ്കില്‍ മൈഗ്രെയ്ന്‍ ദൈനംദിന ജീവിതത്തെ തന്നെ തളര്‍ത്തിയേക്കാം. അതുകൊണ്ട് തന്നെ മൈഗ്രെയ്ന്‍ ശരിയായ രീതിയില്‍  തിരിച്ചറിയാനും വേണ്ടത്ര ജാഗ്രത പുലര്‍ത്താനും സമയമായിരിക്കുകയാണ്. 

അമിതമായ സമ്മര്‍ദ്ദവും ജോലിഭാരവും ഇതിന് കാരണമായി കണക്കാക്കുന്നുണ്ട്. എന്‍എച്ച്എസ് യുകെയുടെ പഠനത്തില്‍ മൈഗ്രെയ്ന്‍ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേടുമാണെന്ന് വേണമെങ്കില്‍ പറയാമെന്നാണ്. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള തലവേദനയായും മൈഗ്രെയ്ന്‍ മാറാറുണ്ട്.

നെറ്റിത്തടത്തില്‍ തലയുടെ ഉള്ളില്‍ നിന്നുണ്ടാവുന്ന അസഹനീയമായ വിങ്ങലോടു കൂടിയാണ് അധികവും മൈഗ്രെയ്ന്‍ തുടങ്ങുന്നത്. പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നില്‍ക്കുന്നു. വേദനയോടൊപ്പം തന്നെ മനംപുരട്ടലും ഛര്‍ദ്ദിയും വരെ ഉണ്ടാവാം.

 

 രാജ്യാന്തര തലത്തില്‍ തന്നെ ജനസംഖ്യയുടെ 15% ആളുകളിലും ജീവിതത്തിന്റെ പല കാലഘട്ടങ്ങളില്‍ ആയി മൈഗ്രെയ്ന്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. സാധാരണയായി ഈ വേദന തലയുടെ പകുതിഭാഗത്തെയാണ് ബാധിക്കുന്നത്. ചിലര്‍ക്ക് രണ്ടു വശങ്ങളിലും ഉണ്ടാവാം.

വിങ്ങലോട് കൂടിയ അതി തീവ്രമായ തലവേദന ഏകദേശം 2 മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാറുണ്ട്. ഒപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം, ശബ്ദം, ചിലതരം മണം എന്നിവയോടുള്ള അസഹിഷ്ണതയും പലരിലും ഉണ്ടാവുന്നു.

മൈഗ്രെയ്ന്‍ പാരമ്പര്യമായും വരാവുന്നതാണ്. പുരുഷന്മാരെ അപേക്ഷിച്ച് 23 ഇരട്ടി വരെ സ്ത്രീകളില്‍ മൈഗ്രെയ്ന്‍ ഉണ്ടാവുന്നു. ഇതിനെ ഒരു ന്യൂറോവസ്‌ക്കുലാര്‍ ഡിസോര്‍ഡര്‍ (Neurovascular Disorder) ആയാണ് മെഡിക്കല്‍ ലോകം വീക്ഷിക്കുന്നത്.

സെറിബ്രല്‍ കോര്‍ട്ടെക്‌സിന്റെ (Cerebral Cortex) വര്‍ധിച്ച ഉത്തേജനവും അതോടൊപ്പം തന്നെ പെയ്ന്‍ ന്യൂറോണുകളുടെ അസാധാരണ നിയന്ത്രണവുമാണ് മേല്‍പ്പറഞ്ഞ ന്യൂറോവസ്‌ക്കുലാര്‍ ഡിസോര്‍ഡറിന് കാരണമാകുന്നത്.

എന്താണ് പരിഹാരം

മൈഗ്രെയ്ന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പരിഹാരങ്ങള്‍ എന്തൊക്കെയാണന്നു നോക്കാം. ലാവെന്‍ഡര്‍ ഓയില്‍ ശ്വസിക്കുന്നത് മൈഗ്രെയ്ന്‍ വേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് നേരിട്ട് ശ്വസിക്കുകയോ മറ്റേതെങ്കിലും എണ്ണയില്‍ ലയിപ്പിച്ചു ശ്വസിക്കുകയോ ചെയ്യാം. അക്യുപങ്ചര്‍ മൈഗ്രെയ്ന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയുന്നു.

ചര്‍മത്തിന്റെ ചില ഭാഗങ്ങളില്‍ വളരെ നേര്‍ത്ത സൂചികള്‍ കുത്തിവയ്ക്കുന്നതിനെയാണ് അക്യുപങ്ചര്‍ എന്ന് വിളിക്കുന്നത്. ഇത് വൈവിധ്യമാര്‍ന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു. അതുപോലെ മൈഗ്രേനിന് ഏറ്റവും നല്ല പ്രതിവിധികളില്‍ ഒന്നാണ് ഇഞ്ചി.

ആയുര്‍വേദത്തിലും പരാമര്‍ശിച്ചിരിക്കുന്ന ധാരാളം ഗുണങ്ങള്‍ ഇഞ്ചിയ്ക്കുണ്ട്. പിന്നെ യോഗയും. യോഗയ്ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ഉത്കണ്ഠ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മൈഗ്രെയ്ന്‍ ഉണ്ടാക്കുന്ന ഭാഗത്തെ പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കുന്നു.

 

 

Many people often dismiss migraines as just another common headache. However, migraine is a serious neurological condition, particularly affecting women more than men — up to 23 times more frequently. It's not just a headache but a neurovascular disorder involving abnormal brain activity and nerve responses, especially in the cerebral cortex. Migraine pain typically begins with a throbbing sensation on one side of the head, sometimes both, and can last from 2 to 72 hours. It's often accompanied by symptoms like nausea, vomiting, sensitivity to light, sound, and even smell.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  3 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  3 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  3 days ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  3 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  3 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  3 days ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  3 days ago