ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്
ബീഹാർ: ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ വിമർശനവുമായി മുന്നോട്ടുവന്നിരിക്കുകയാണ് കോൺഗ്രസ്. പുതുക്കിയ വോട്ടർ പട്ടികയിൽ കള്ളവോട്ടുകൾ ഉണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും നുണ പ്രചരിപ്പിച്ചുകൊണ്ട് വോട്ടുകൾ നേടുകയാണെന്നാണ് കോൺഗ്രസ് നേതാവ് അഭയ് ദുബെ ചൂണ്ടിക്കാട്ടിയത്.
കേന്ദ്രത്തിൽ ബിജെപി ഭരണം മാറിയാൽ എസ്ഐആറിൽ സിബിഐ അന്വേഷണം ഉണ്ടാകുമെന്നും അബയ് ദുബെ പറഞ്ഞു. വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന ആരോപണം തെളിയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്രസർക്കാരിനോ കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സന്ദർശനത്തിനു ശേഷം ആയിരിക്കും ബീഹാർ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്. 47 ലക്ഷം വോട്ടർമാരെ ഒഴിവാക്കി കൊണ്ടാണ് ബീഹാറിൽ അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. കരട് പട്ടികയിൽ നിന്നും 18 ലക്ഷം വോട്ടർമാരെ അധികമായി ചേർത്തിട്ടുണ്ട് എങ്കിലും വിഷയത്തിൽ വിമർശനം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് കോൺഗ്രസും ആർജെഡിയും.
അന്തിമ വോട്ടർപട്ടിക കൃത്യമായി പരിശോധിക്കുമെന്നും ഇതിൽ കൃത്രിമത്വം കണ്ടെത്തുകയാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനുമാണ് തങ്ങളുടെ തീരുമാനം എന്നാണ് ഇവർ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."