HOME
DETAILS

സുമുദ് ഫ്ലോട്ടില്ലക്ക് നേരെ അതിക്രമം: മുഴുവന്‍ ഇസ്‌റാഈലി നയതന്ത്രജ്ഞരേയും പുറത്താക്കാന്‍ കൊളംബിയ

  
Web Desk
October 02 2025 | 07:10 AM

colombia to expel all israeli diplomats after assault on sumud flotilla

ബൊഗോട്ട:  ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനായി ഇറങ്ങിത്തിരിച്ച ആക്ടിവിസ്റ്റുകളുടെ കപ്പല്‍ വ്യൂഹമായ സുമുദ് ഫ്ലോട്ടില്ലക്കു നേരയുണ്ടായ ആക്രമണത്തത്തില്‍ പ്രതിഷസേധിച്ച് ഇസ്‌റാഈലിനെതിരെ കടുത്ത നീക്കവുമായി കൊളംബിയ. രാജ്യത്ത് ശേഷിക്കുന്ന മുഴുവന്‍ ഇസ്‌റാഈലി നയതന്ത്രജ്ഞരേയും പുറത്താക്കാനാണ് കൊളംബിയയുടെ തീരുമാനം. മുഴുവന്‍ ഇസ്‌റാഈലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു. 


ഫ്ലോട്ടില്ല സംഘത്തിലെ കൊളംബിയന്‍ പൗരന്മാരടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൊളംബിയന്‍ പൗരന്‍മാരായ മാനുവേല ബെഡോയയും ലൂണ ബാരെറ്റോയും ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ ക്രൂവിന്റെ ഭാഗമായിരുന്നു.
കപ്പല്‍ വ്യൂഹത്തെയും പൗരന്‍മാരെയും തടഞ്ഞത് ബിന്യമിന്‍ നെതന്യാഹുവിന്റെ പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമായി മാറുമെന്ന് ഗുസ്താവോ പെട്രോ 'എക്സി'ല്‍ മുന്നറിയിപ്പ് നല്‍കി. 

2024 മെയ് മാസത്തില്‍ പെട്രോ ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും, പ്രതിനിധികള്‍ രാജ്യത്ത് തുടര്‍ന്നിരുന്നു.  നയതന്ത്ര പ്രതിനിധികളോട് ഉടന്‍ കൊളംബിയന്‍ പ്രദേശം വിടാന്‍ ഉത്തരവിട്ടുകൊണ്ട് കടുത്ത പ്രസ്താവനയിറക്കിയിരിക്കുകയാണ് അദ്ദേഹമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈലുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിര്‍ത്തുന്നത് സംബന്ധിച്ച് വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം ഇസ്‌റാഈലുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പെട്രോ ശ്രമം നടത്തിയിരുന്നു. 

in response to israel's assault on the sumud flotilla, colombia announces the expulsion of all israeli diplomats. latest developments on the international fallout.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  3 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  3 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  4 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  4 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  4 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  4 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  4 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  4 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  4 hours ago
No Image

മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ പുഴയിലേക്ക് മറിഞ്ഞു; പത്തു മരണം

National
  •  5 hours ago