HOME
DETAILS

'കേരളത്തെ മതപരമായി വിഭജിച്ച 'തീവ്രവാദികളുടെ അപ്പസ്‌തോലന്‍' എന്ന നിലയ്ക്കാണ്  ചരിത്രത്തില്‍ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്' താരാ ടോജോ അലക്‌സ്

  
Web Desk
October 02 2025 | 10:10 AM

tara tojo alex against pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. തീവ്രവാദ സംഘടനയായ കാസയും ആര്‍എസ്എസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ്‌സ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു എന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് അവരുടെ വിമര്‍ശനം. 2020 മുതല്‍ കാസ വിദ്വേഷപ്രയോഗങ്ങളും  പ്രചാരണങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് ഇത്രയും കാലം മുഖ്യമന്ത്രി മൗനം പാലിച്ചെന്ന് അവര്‍ പേസ് ബുക്കിലെ കുറിപ്പില്‍ തുറന്നടിക്കുന്നു. 

അവര്‍ ആദ്യം വിഷം വമിപ്പിച്ച് തുടങ്ങിയത് മുസ്‌ലിംകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ ജനതയുടെ പകുതിയോളം എത്തുമെന്നും അവര്‍ അങ്ങനെ കേരളത്തിന്റെ അധികാരം എന്നെന്നേക്കുമായി കയ്യാളും എന്നുമായിരുന്നു.
തുടര്‍ന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി , ജസ്‌നയുടെ തിരോധാനം, 80: 20 സ്‌കോളര്‍ഷിപ്പ് വിവാദം, ക്രിസ്ത്യാനികളുടെ വസ്തുവകകള്‍ 'ഭൂമി-ജിഹാദ്' നടത്തി വാങ്ങിച്ചു 
കൂട്ടുന്നു..മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്നു....ലവ് ജിഹാദ് ....നാര്‍ക്കോട്ടിക് ജിഹാദ്.....തുടങ്ങിയ പച്ചക്കള്ളങ്ങള്‍  മലയാളികളുള്ള നാടുകളില്‍ എല്ലാം പ്രചരിപ്പിച്ചു. ഒരിക്കല്‍ പോലും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഇവരുടെ വിഷപ്രചാരണങ്ങളെ കൃത്യസമയത്ത് തന്നെ എതിര്‍ത്ത് സംസാരിക്കുകയോ ഏതെങ്കിലും ഒരു നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയോ ചെയ്തതായി കണ്ടിട്ടില്ല- അവര്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. 

വിഷപ്രചാരകരെ... അത് സംഘപരിവാര്‍ സംഘടനകള്‍ ആയിക്കോട്ടെ... ക്രിസ്ത്യന്‍ നാമധാരികളുടെ സംഘടനകള്‍ ആയിക്കോട്ടെ,
അവരെ ആരെയും അതില്‍ നിന്നും തടയുന്നതിനുള്ള ഒരു ചെറിയ ശ്രമം പോലും പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തെ മതപരമായി വിഭജിച്ച 'തീവ്രവാദികളുടെ അപ്പസ്‌തോലന്‍' എന്ന നിലയ്ക്കാണ് തുടര്‍ന്നുള്ള ചരിത്രത്തില്‍ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്- എന്ന് രൂക്ഷമായ ഭാഷയിലാണ് അവര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 


പോസ്റ്റിന്റെ പൂര്‍ണ രൂപം 

തീവ്രവാദ സംഘടനയായ കാസയും ആര്‍എസ്എസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യപ്പെട്ടത്രേ....
2020 സെപ്റ്റംബര്‍/ ഒക്ടോബര്‍ മുതലാണ്, കാസ എന്ന ഭീകരവാദികളുടെ  സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രയോഗങ്ങളും  പ്രചാരണങ്ങളും ആദ്യമായി അരങ്ങേറുന്നത് 
അവര്‍ ആദ്യം വിഷം വമിപ്പിച്ച് തുടങ്ങിയത് മുസ്‌ലിംകള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ ജനതയുടെ പകുതിയോളം എത്തുമെന്നും അവര്‍ അങ്ങനെ കേരളത്തിന്റെ അധികാരം എന്നെന്നേക്കുമായി കയ്യാളും എന്നുമായിരുന്നു.
തുടര്‍ന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി , ജസ്‌നയുടെ തിരോധാനം, 80: 20 സ്‌കോളര്‍ഷിപ്പ് വിവാദം, ക്രിസ്ത്യാനികളുടെ വസ്തുവകകള്‍ 'ഭൂമി-ജിഹാദ്' നടത്തി വാങ്ങിച്ചു 
കൂട്ടുന്നു..
മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്നു....
ലവ് ജിഹാദ് ....
നാര്‍ക്കോട്ടിക് ജിഹാദ്.....
തുടങ്ങിയ പച്ചക്കള്ളങ്ങള്‍  മലയാളികളുള്ള നാടുകളില്‍ എല്ലാം പ്രചരിപ്പിച്ചു.
ഒരിക്കല്‍ പോലും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ഇവരുടെ വിഷപ്രചാരണങ്ങളെ കൃത്യസമയത്ത് തന്നെ എതിര്‍ത്ത് സംസാരിക്കുകയോ ഏതെങ്കിലും ഒരു നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയോ ചെയ്തതായി കണ്ടിട്ടില്ല.
ഈ വിഷ-സംഘടന ഇന്നേവരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുള്ള എല്ലാ പോസ്റ്റുകളും കണ്ടെന്റുകളും കേരള പോലീസിന്   കേസെടുക്കാവുന്ന നിലവാരത്തിലുള്ളവ തന്നെയായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല.
പക്ഷേ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല.
അവിടെയാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിനെ കുറിച്ച് സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ കേസെടുത്ത് 'കലാപാഹ്വാനം' എന്നൊരു വകുപ്പ് തന്നെ ഈ സര്‍ക്കാര്‍ കണ്ടുപിടിച്ചത്.
രസകരമായ വസ്തുത എന്താണെന്ന് വച്ചാല്‍, വക്കഫ് ബില്ല് ഉടന്‍ പാസാക്കിയില്ലെങ്കില്‍ ഈ നാട്ടിലെ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ഭൂമിയെല്ലാം, മുസ്ലിങ്ങള്‍ പിടിച്ചെടുക്കും എന്നു പറഞ്ഞ്,  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഭീഷിണിപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും,
ബില്ല് പാസായതോടെ പല്ലും നഖവും കൊഴിഞ്ഞ് ഇനി എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാതെ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു പ്രമുഖ തീവ്രവാദ സംഘടന.
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം നടത്തി എന്ന കള്ള കേസില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്, സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോള്‍ തന്നെ, 
കാസയും, അവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നല്‍കിയിരുന്നവരും ഏതാണ്ട് മൃത പ്രായാവസ്ഥയില്‍ എത്തിക്കഴിഞ്ഞിരുന്നു.
അപ്പോഴാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി , കാസയും ആര്‍എസ്എസും തമ്മില്‍ ബന്ധമുണ്ട് എന്നുള്ള വെളിപാടും കൊണ്ടിപ്പോള്‍ വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും ഇത്തരം സംഘടനകളെ കുറിച്ച് പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ല എന്നുമാത്രമല്ല, അവര്‍ ഉന്നയിച്ചുകൊണ്ടിരുന്ന പല വിഷയങ്ങളും പരമാവധി ആളിക്കത്തിക്കത്തക്കവണ്ണം നിശബ്ദത പാലിക്കുകയും ചെയ്തിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം.
80:20 സ്‌കോളര്‍ഷിപ്പ് വിവാദങ്ങളും , മുസ്ലിം മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ കൊടുക്കുന്നു എന്നുള്ള ആരോപണങ്ങളും, വഖഫ് ബില്ലിനെ സംബന്ധിച്ചും മുഖ്യമന്ത്രി കൃത്യസമയത്ത്  ഇടപെട്ട് , വിശദീകരണങ്ങള്‍ നല്‍കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസ് എടുക്കുമെന്നും, വേണമെങ്കില്‍ കര്‍ശനമായ പ്രസ്താവനകള്‍ നടത്താമായിരുന്നു... നടപടികള്‍ എടുക്കാമായിരുന്നു...
...... അന്നത് ചെയ്തില്ല... ഇന്നിത് വരെ ചെയ്തിട്ടുമില്ല... 
'നിങ്ങളുടെ വിദ്വേഷപ്രചാരണം ഈ നാട്ടില്‍ അനുവദിക്കുകയില്ല' എന്ന് ഒരിക്കല്‍പോലും... എന്തിന് ഇപ്പോള്‍ പോലും അദ്ദേഹം പറയുന്നില്ല എന്നുള്ളതാണ് വാസ്തവം.
പ്രധാനപ്പെട്ട വസ്തുത എന്താണെന്ന് വച്ചാല്‍ പിണറായി വിജയന്റെ ഒന്നാം ഭരണത്തില്‍ ഹിന്ദുക്കള്‍ക്കിടയില്‍ രഹസ്യമായിട്ട് ക്രിസ്ത്യാനികള്‍ക്കെതിരെയും മുസ്‌ലിംകള്‍ക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തി.
രണ്ടാം ഭരണത്തില്‍ കാസക്ക് വളമിട്ടുകൊടുത്ത് ക്രിസ്ത്യാനികള്‍ക്കിടയില്‍, മുസ്‌ലിംകള്‍ക്കെതിരെ പ്രചാരണം നടത്തി. 
കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഇതുപോലെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമം നടന്ന, ഇത്രമേല്‍ മനുഷ്യര്‍ തമ്മില്‍ മതപരമായി വിഭജനം നടന്ന ഒരു കാലഘട്ടമേ ഉണ്ടായിട്ടില്ല.
അത്തരം വിഷപ്രചാരകരെ... അത് സംഘപരിവാര്‍ സംഘടനകള്‍ ആയിക്കോട്ടെ... ക്രിസ്ത്യന്‍ നാമധാരികളുടെ സംഘടനകള്‍ ആയിക്കോട്ടെ,
അവരെ ആരെയും അതില്‍ നിന്നും തടയുന്നതിനുള്ള ഒരു ചെറിയ ശ്രമം പോലും പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. യഥാര്‍ത്ഥത്തില്‍ കേരളത്തെ മതപരമായി വിഭജിച്ച 'തീവ്രവാദികളുടെ അപ്പസ്‌തോലന്‍' എന്ന നിലയ്ക്കാണ് തുടര്‍ന്നുള്ള ചരിത്രത്തില്‍ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്.

congress digital media coordinator tara tojo alex criticizes cm pinarayi vijayan for his contradictory stance on rss and kas, questioning his silence since 2020 on kas's alleged hate campaigns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോസ്റ്റർ വിവാദം: യുപിയിലെ ബറേലിയിൽ അതീവ ജാഗ്രത; 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി

National
  •  5 hours ago
No Image

അടിപൊളി റീൽസ് എടുക്കാൻ അറിയാമോ? 25 ലക്ഷം രൂപ വരെ സമ്മാനം ലഭിക്കുന്ന വീഡിയോ, ഫോട്ടോ കണ്ടന്റ് മത്സരത്തിനു റെഡി ആകൂ, നിരവധി സമ്മാനങ്ങളുമായി "Visit Qatar" 

qatar
  •  6 hours ago
No Image

ഉംറ കഴിഞ്ഞ് മടക്കയാത്രക്കിടെ ഹൃദയാഘാതം; പെരുമ്പാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

obituary
  •  6 hours ago
No Image

ലഹരി ഉപയോഗിച്ച് യാത്രക്കാരുമായി ഡ്രൈവിം​ഗ്; കോഴിക്കോട്-തിരുവമ്പാടി റൂട്ടിലെ ബസ് ഡ്രൈവറെ പൊലിസ് പിടികൂടി

Kerala
  •  6 hours ago
No Image

ദുബൈയിൽ ഇനി പണം വേണ്ട; 'ക്യാഷ്‌ലെസ്സ്' യാത്ര ഉറപ്പാക്കാൻ കൈകോർത്ത് എമിറേറ്റ്‌സും ഫ്‌ലൈദുബൈയും

uae
  •  7 hours ago
No Image

കെ.പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി; 25 പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലിസ് 

Kerala
  •  7 hours ago
No Image

അബൂദബിയിൽ പുതിയ ട്രാം ലൈൻ തുറന്നു; ഇനി മിന്നൽ വേ​ഗത്തിൽ യാസ് ദ്വീപിൽ നിന്നും സായിദ് വിമാനത്താവളത്തിലെത്താം

uae
  •  7 hours ago
No Image

Thank you Reshmi from Kerala: ​ഗസ്സയിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്ക് മലയാളി യുവതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം; നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ

International
  •  7 hours ago
No Image

19 മാസത്തെ ശമ്പളം നൽകിയില്ല; മുൻ ജീവനക്കാരന് ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  8 hours ago
No Image

അഴിമതിക്കെതിരായ നടപടി ശക്തമാക്കി സഊദി; 134 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

Saudi-arabia
  •  8 hours ago


No Image

മെറ്റ എഐയുമായുള്ള സംഭാഷണങ്ങൾ ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യങ്ങളായി ഉപയോ​ഗിക്കും; സ്വകാര്യത നയത്തിൽ മാറ്റം വരുത്തി സക്കർബർ​ഗ്

Tech
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ, വീഡിയോ പകർത്തി ഭീഷണി

crime
  •  9 hours ago
No Image

'ഗസ്സാ..നീ ഞങ്ങള്‍ക്ക് വെറും നമ്പറുകളോ യു.എന്‍ പ്രമേയങ്ങളോ അല്ല, നിങ്ങളെ ഞങ്ങള്‍ മറക്കില്ല... പാതിവഴിക്ക് അവസാനിപ്പിക്കാനായി തുടങ്ങിയതല്ല ഈ ദൗത്യം'  46 രാജ്യങ്ങളില്‍ നിന്നുള്ള 497 മനുഷ്യര്‍പറയുന്നു

International
  •  9 hours ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫിനാൻസ് വേൾഡ്; എം.എ യൂസഫലി ഒന്നാമത്

uae
  •  9 hours ago