HOME
DETAILS

ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്‌ലിം പള്ളിക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ ആക്ഷന്‍;  അനധികൃതമെന്ന് വിശദീകരണം 

  
Web Desk
October 02 2025 | 09:10 AM

mosque demolished in uttar pradeshs sambhal district citing illegal construction

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും മുസ്‌ലിം പള്ളി പൊളിക്കുന്നു. സംഭലിലെ റയബുസൂര്‍ഗ് ഗ്രാമത്തിലെ പള്ളിയാണ് പൊളിക്കുന്നത്.അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് 10 വര്‍ഷം മുന്‍പ് നിര്‍മിച്ച പള്ളി പൊളിക്കുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. പള്ളി പൊളിക്കുന്നത് സംബന്ധിച്ച് 30 ദിവസം മുമ്പ് നോട്ടിസ് നല്‍കിയിരുന്നുവെന്നാണ്  ാെലീസ് പറയുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പൊളിക്കല്‍ നടപടികള്‍ നടക്കുന്നത്.

മസ്ജിദിന്റെ ഒരു ഭാഗം സമീപത്തെ തടാകത്തിനരികിലായാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.  സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചുനീക്കുന്നുണ്ട്. വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടിസ് നല്‍കിയിട്ടും അനധികൃത നിര്‍മാണം നീക്കിയില്ലെന്നുമാണ് അധികൃതരുടെ ആരോപണം. സര്‍ക്കാര്‍ ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ കൈയേറ്റമോ നിര്‍മാണമോ അനുവദിക്കില്ലെന്ന് അധികൃതര്‍ പറയുന്നു.

അസ്മോലി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് പള്ളി പൊളിച്ചുനീക്കുന്നത്. ഡ്രോണ്‍ കാമറയുടെ സഹായത്തോടെ പ്രദേശങ്ങള്‍ പൊലിസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

a mosque built 10 years ago in sambhal's raibhoosurg village, uttar pradesh, was demolished by authorities citing illegal construction near a lake. heavy police presence ensured amid potential tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

National
  •  3 hours ago
No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  3 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  3 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  4 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  4 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  4 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  4 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  4 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  4 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  4 hours ago