HOME
DETAILS
MAL
കൈത്തറി വാരാചരണം തകൃതി; ബോധവല്‍ക്കരണ ബോര്‍ഡിനു അവഗണന
backup
September 08 2016 | 00:09 AM
കണ്ണൂര്‍: കലക്ടറേറ്റ് വളപ്പില്‍ കൈത്തറി സ്ഥാപിച്ച ബോധവല്കരണ ബോര്‍ഡ് കാട് മൂടി. കൈത്തറി വാരാചരണം നടക്കുന്ന വേളയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്നു ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അതിനായുള്ള ബോധവല്‍ക്കരണ ബോര്‍ഡ് ആരും ശ്രദ്ധിക്കാതെ കിടക്കുകയാണ്.
2009ല്‍ ഗവര്‍ണറുടെ ഉത്തരവ് പ്രകാരമാണ് അന്നത്തെ ചീഫ് സെക്രട്ടറി നീലാ ഗംഗാധരന് കലക്ടറേറ്റുകളില്‍ ശിലാഫലകത്തില്‍ പ്രഖ്യാപനമിറക്കിയത്. സ്വച്ഛ് ഭാരതും ശുചിത്വവാരവുമെല്ലാം പ്രഖ്യാപിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ കണ്മുന്നില് തന്നെയാണ് കാടുകയറിയ ഈ ബോര്‍ഡ് കിടക്കുന്നത്.
എന്നാല്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇതുപോലെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."