
പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഒരു നാലുവർഷ പ്രണയത്തിന്റെയും ഒന്നര വർഷത്തെ വിവാഹ ജീവിതത്തിന്റെയും അന്ത്യം ദാരുണമായ കൊലപാതകത്തിൽ. വൈഷ്ണവിയെ ഭർത്താവ് ദീക്ഷിത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 12:30ന് മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഫോണിലേക്ക് വന്ന ഒരു കോൾ ആയിരുന്നു ഈ ദുരന്തത്തിന്റെ തുടക്കം. മറുതലയ്ക്കൽ മരുമകൻ ദീക്ഷിത്. "വൈഷ്ണവിക്ക് സുഖമില്ല, അബോധാവസ്ഥയിലാണ്, പാലക്കാട്ടെ കാട്ടുകുളത്തെ വീട്ടിലേക്ക് ഉടൻ വരണം," എന്നായിരുന്നു സന്ദേശം. ഭാര്യയോടും ഒരു ബന്ധുവിനോടും ഒപ്പം ഓടിയെത്തിയ ഉണ്ണികൃഷ്ണൻ കണ്ടത് മകളുടെ അനക്കമറ്റ ശരീരമായിരുന്നു.
ആദ്യം സംശയമില്ല, പോസ്റ്റ്മോർട്ടം തുറന്ന ഞെട്ടിക്കുന്ന സത്യം
ആദ്യം ആരും ദീക്ഷിതിനെ സംശയിച്ചില്ല. മകളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ദീക്ഷിതും ഒപ്പം വന്നു. എന്നാൽ, പരിശോധനയിൽ വൈഷ്ണവി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ശ്രീകൃഷ്ണപുരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിനെ തലകീഴായി മറിച്ചത്. വൈഷ്ണവിയുടെ മരണം ശ്വാസംമുട്ടിച്ചതിനെ തുടർന്നാണെന്ന് കണ്ടെത്തിയതോടെ പൊലിസ് ദീക്ഷിതിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിൽ, ഏവരെയും ഞെട്ടിച്ചുകൊണ്ട് ദീക്ഷിത് കുറ്റം സമ്മതിച്ചു.
പ്രണയം മുതൽ ദുരന്തം വരെ
നാലുവർഷത്തെ പ്രണയത്തിന് ശേഷം ഒന്നര വർഷം മുമ്പാണ് വൈഷ്ണവിയും ദീക്ഷിതും വിവാഹിതരായത്. വൈഷ്ണവിയുടെ മാതാപിതാക്കൾ വിദേശത്തായിരുന്നതിനാൽ ഇരുവരും മാത്രമാണ് കാട്ടുകുളത്തെ വീട്ടിൽ താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷം ദീക്ഷിത് ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത് ശാരീരികമായ പരിമിതികൾക്ക് കാരണമായി, ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലേക്ക് ദീക്ഷിതിനെ ഇത് എത്തിച്ചു. ഇതിനിടയിൽ ഇരുവർക്കിടയിൽ വഴക്കുകൾ പതിവായി. സംഭവദിവസം രാത്രിയും ഇരുവർ തമ്മിൽ തർക്കമുണ്ടായതായി പൊലിസ് പറയുന്നു.
ക്രൂരമായ കൊലപാതകം
വഴക്കിനെ തുടർന്ന് ദീക്ഷിത് ബെഡ്ഷീറ്റ് വൈഷ്ണവിയുടെ വായിലേക്ക് തിരുകി, മൂക്ക് പൊത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതി വൈഷ്ണവിയുടെ വീട്ടിലേക്ക് വിളിച്ചത്. ശാരീരിക പരിമിതികൾ ഉണ്ടായിരുന്നിട്ടും ,ഒരു പേന പോലും ശരിയായി പിടിക്കാൻ കഴിയാത്ത അവസ്ഥയിലും പ്രതി ഈ ക്രൂരകൃത്യം നടപ്പിലാക്കി. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ദീക്ഷിത് പൊലിസിനോട് വെളിപ്പെടുത്തി.ദീക്ഷിതിനെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 5 hours ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 6 hours ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 6 hours ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 6 hours ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• 6 hours ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 6 hours ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• 7 hours ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 7 hours ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 7 hours ago
ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി
International
• 8 hours ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 8 hours ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 8 hours ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 8 hours ago
യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
uae
• 9 hours ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 10 hours ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 10 hours ago
'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി
uae
• 10 hours ago
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി
International
• 10 hours ago
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 9 hours ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 9 hours ago
അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം
Football
• 9 hours ago