രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു
യ്സാൽമീർ:രാജസ്ഥാനിലെ ജയ്സാൽമീർ-ജോധ്പൂർ ഹൈവേയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്വകാര്യ ബസിന് തീപിടിച്ച അപകടത്തിൽ 20 പേർ മരിച്ചു. 57 യാത്രക്കാരുമായി ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന ബസ് (ആർജെ 09 പിഎ 8040) തായത്ത് ഗ്രാമത്തിനടുത്ത് തീപിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ 16 പേരെ ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സംഭവസ്ഥലത്തെത്തി ഇരകൾക്ക് എല്ലാ സഹായവും ഉറപ്പാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ജയ്സാൽമീറിൽ നിന്ന് പുറപ്പെട്ട ബസിന്റെ പിൻഭാഗത്ത് പുക ഉയരാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ തീ പടർന്ന് വാഹനം പൂർണമായി കത്തിനശിച്ചു. ഡ്രൈവർ ബസ് റോഡരികിൽ നിർത്തിയെങ്കിലും, യാത്രക്കാർ പുറത്തുകടക്കാൻ കഴിയാതെ വന്നതാണ് ദുരന്തത്തിന് കാരണമായത്. യുദ്ധ സ്മാരകത്തിനടുത്താണ് അപകടം നടന്നത്. നാട്ടുകാർ, വഴിയാത്രക്കാർ, സൈനികർ, ഫയർഫോഴ്സ്, പൊലിസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൂന്ന് ആംബുലൻസുകളിലായി പരിക്കേറ്റവരെ ജവഹർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച് കളക്ടറെയും പൊലീസ് സൂപ്രണ്ടിനെയും ഫോണിൽ ബന്ധപ്പെട്ടു. ഇരകൾക്ക് എല്ലാ സഹായവും നൽകാൻ നിർദേശിച്ചു. പിന്നീട് സ്ഥലം സന്ദർശിച്ചിരുന്നു. "ഈ ദുരന്തകരമായ സംഭവത്തിൽ ഇരകളായവർക്ക് അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണം," അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മൃതദേഹങ്ങൾ ബസിൽ നിന്ന് പുറത്തെടുത്തു.
പ്രതിപക്ഷ നേതാവ് ടികാറാം ജൂലി, ബിജെപി സംസ്ഥാന അധ്യക്ഷൻ മാദൻ റാഠോർ തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം ഹെൽപ്പ്‌ലൈൻ നമ്പർ (1800-180-6127) പ്രഖ്യാപിച്ചു. അപകടകാരണം ഇതുവരെ വ്യക്തമല്ല, പക്ഷേ ഷോർട്ട് സർക്യൂട്ട് സാധ്യതയുണ്ടെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."