
ഫുഡ് ഡെലിവറി ആപ്പിനെ പറ്റിച്ച് യുവാവ് ജീവിച്ചത് രണ്ട് വർഷം; ഒരു രൂപ പോലും ചെലവില്ലാതെ കഴിച്ചത് 20 ലക്ഷം രൂപയുടെ ഭക്ഷണം

ടോക്കിയോ: ഫുഡ് ഡെലിവറി ആപ്പുകളെ കബളിപ്പിച്ച് രണ്ട് വർഷത്തോളം സൗജന്യ ഭക്ഷണം കഴിച്ച യുവാവ് അറസ്റ്റിൽ. ജപ്പാനിലാണ് സംഭവം. ഭക്ഷണം ഓർഡർ ചെയ്ത്, ഫുഡ് ഡെലിവറി ചെയ്തതിന് ശേഷം ഭക്ഷണം ലഭിച്ചില്ലെന്ന് നടിച്ച് ഇയാൾ ആയിരത്തിലധികം തവണ സൗജന്യമായി ഭക്ഷണം കഴിച്ചതായാണ് വിവരം.
ഐച്ചി പ്രിഫെക്ചറിലെ നഗോയയിൽ നിന്നുള്ള തകുയ ഹിഗാഷിമോട്ടോ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. ഒരു പ്രമുഖ ഡെലിവറി ആപ്പിൽ നിന്ന് 1,095 തവണയാണ് ഇയാൾ ഫുഡ് ഓർഡർ ചെയ്തത്. ബെന്റോ ബോക്സുകൾ, ചിക്കൻ സ്റ്റീക്കുകൾ തുടങ്ങി പലതരം വിഭവങ്ങൾ കഴിച്ച ഇയാൾ ഒരു രൂപ പോലും നൽകിയില്ല. ആകെ 3.7 ദശലക്ഷം യെൻ (ഏകദേശം $24,000) യിലധികം രൂപയുടെ നഷ്ടമാണ് ഇയാൾ കമ്പനിക്ക് വരുത്തി വെച്ചത്.
ഹിഗാഷിമോട്ടോയുടെ തട്ടിപ്പ് രീതി വളരെ ലളിതമായിരുന്നു. ഓർഡർ ചെയ്യുമ്പോൾ 'കോൺടാക്റ്റ്‌ലെസ് ഡെലിവറി' തിരഞ്ഞെടുക്കുക. ഭക്ഷണം ലഭിച്ച ശേഷം, അത് എത്തിയില്ലെന്ന് ഡെലിവറി പ്ലാറ്റ്‌ഫോമിന് സന്ദേശം അയക്കുക. തുടർന്ന് റീഫണ്ട് നേടുക. മാസങ്ങളായി ഇയാൾ ഈ രീതിയായിരുന്നു പിന്തുടർന്ന് വന്നിരുന്നത്. 2023 ഏപ്രിൽ മുതൽ തൊഴിൽരഹിതനായതു മുതൽ ഇയാൾ തട്ടിപ്പ് നടത്തി വരികയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വ്യാജ പേരുകളിലും പ്രീപെയ്ഡ് മൊബൈൽ നമ്പറുകളിലും രജിസ്റ്റർ ചെയ്ത 124 വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഓരോ തവണയും ഓർഡർ ചെയ്ത ശേഷം കുറച്ച് ദിവസങ്ങൾക്കകം അക്കൗണ്ട് റദ്ദാക്കിയിരുന്നതിനാൽ ഇയാളെ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.
ജൂലൈ 30-ന് ഡെമേ-കാൻ ആപ്പിൽ മറ്റൊരു വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ഐസ്ക്രീം, ബെന്റോസ്, സ്റ്റീക്കുകൾ എന്നിവ ഓർഡർ ചെയ്തതോടെയാണ് ഇയാൾ പിടിയിലാകുന്നത്. ഭക്ഷണം ലഭിച്ചിട്ടും എത്തിയില്ലെന്ന് അറിയിച്ച ഇയാൾക്ക് അന്നേ ദിവസം മാത്രം 16,000 യെൻ (ഏകദേശം $105) റീഫണ്ട് ലഭിച്ചിരുന്നു.
പൊലിസ് പിടിയിലായപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. "ആദ്യം ഞാൻ ഈ തന്ത്രം പരീക്ഷിച്ചു നോക്കുകയായിരുന്നു. വഞ്ചനയിൽ വിജയം കണ്ടതോടെ എനിക്ക് നിർത്താൻ കഴിഞ്ഞില്ല," ഹിഗാഷിമോട്ടോ മൊഴി നൽകി.
സംഭവത്തെ തുടർന്ന്, ഡെലിവറി ആപ്പായ Demae-can ഐഡന്റിറ്റി പരിശോധനകൾ കർശനമാക്കുമെന്നും സംശയാസ്പദമായ റീഫണ്ട് രീതികൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും അറിയിച്ചു. യുവാവിന്റെ തട്ടിപ്പിനെക്കുറിച്ച് ഓൺലൈനിൽ പലരും അത്ഭുതം പ്രകടിപ്പിച്ച് രംഗത്തെത്തി.
an unemployed 38-year-old from nagoya, japan, exploited a glitch in the demae-can app by selecting contactless delivery, receiving the food, and then claiming it never arrived to get refunds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
Kerala
• an hour ago
യൂത്ത്‌ഫെസ്റ്റിവലിന് എത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; സെക്രട്ടറി ഉൾപ്പെടെ മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ
National
• an hour ago
മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച് സഊദി കിരീടവകാശി
Saudi-arabia
• an hour ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
uae
• an hour ago
ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര്‍ പൊലിസ് പിടിയില്‍
Kuwait
• an hour ago
വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
uae
• 2 hours ago.png?w=200&q=75)
നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
Kerala
• 2 hours ago
'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ
Kerala
• 3 hours ago
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്
Kerala
• 3 hours ago
ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്
uae
• 3 hours ago
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala
• 3 hours ago
ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്
Kerala
• 3 hours ago
ഫ്ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
uae
• 4 hours ago
പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്
International
• 4 hours ago
നാല് ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; വിദ്യാർത്ഥികള കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം
uae
• 5 hours ago
മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി; ഹൈക്കോടതി നോട്ടിസ് അയച്ചു, സിപിഎം - ബിജെപി ഡീൽ ആരോപണമുയർന്ന കേസ് വീണ്ടും കോടതിയിൽ
Kerala
• 5 hours ago
ഹൈവേകളിൽ വൃത്തിയില്ലാത്ത ടോയ്ലറ്റുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ? പരാതി നൽകിയാൽ 1000 രൂപ ഫാസ്ടാഗ് റീചാർജ് സമ്മാനം
National
• 5 hours ago
ഖത്തറിനോട് തോറ്റെങ്കിലും യുഎഇയ്ക്ക് ഇനിയും അവസരം; ഇനി നേരിടാനുള്ളത് കരുത്തരായ ഇറാഖിനെ
uae
• 5 hours ago
കളിക്ക് മുന്നേ ഉടക്കുമായി ഓസീസ്; 'ഇന്ത്യൻ താരങ്ങൾക്ക് എങ്ങനെ കൈകൊടുക്കാം?'; ഹസ്തദാനവിവാദത്തിന് പിന്നാലെ ഓസീസ് താരങ്ങൾ ഇന്ത്യയെ പരിഹസിച്ച് വീഡിയോയുമായി രംഗത്ത്
Cricket
• 6 hours ago
വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൈകൂട്ടിപ്പിടിച്ച് കമ്മലൂരാൻ ശ്രമിച്ചു; ബഹളംവെച്ച വയോധികയുടെ മുഖത്തമർത്തി സ്വർണകവർച്ച; മഞ്ചേരിയിൽ യുവതി അറസ്റ്റിൽ, മകൾ ഒളിവിൽ
crime
• 7 hours ago
നെയ്മർ ബാലൺ ഡി’ഓർ അർഹിക്കുന്നുവെന്ന് ബാഴ്സ ഇതിഹാസം; പിഎസ്ജി മാറ്റമാണ് താരത്തിൻ്റെ കരിയർ തകർത്തത്
Football
• 4 hours ago
കോടീശ്വരനില്‍ നിന്ന് കോടതി യുദ്ധങ്ങളിലേക്ക്; ബിആര്‍ ഷെട്ടിയുടെ വളര്‍ച്ചയും തകര്‍ച്ചയും
uae
• 4 hours ago
ഹിജാബ് വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്
Kerala
• 5 hours ago